ഉള്ളടക്കത്തിലേക്ക് പോവുക

പാസിയാനിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാസിയാനിഡേ
Temporal range: Oligocene-Recent, 30–0 Ma
Satyr tragopan
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Galliformes
Superfamily: Phasianoidea
Family: Phasianidae
Horsfield, 1821
Type species
Phasianus colchicus
Genera

പാസിയാനിഡേ (Phasianidae) കോഴികളും കാടകളും, മയിലുകളുമൊക്കെ ഉൾപ്പെടുന്ന ഒരു പക്ഷി കുടുംബമാണ്.[1] ഇതൊരു വലിയ കുടുംബമാണ്. പലപ്പോഴും പാസിയാനിനെ (Phasianinae), പെഡിസിനെ (Perdicinae) എന്നീ രണ്ട് ഉപകുടുംബമായി ഇവ പിരിയുന്നുണ്ട്. അമേരിക്കൻ ഓർണത്തോളജിസ്റ്റ് യൂണിയൻ ടെട്രാഓനിഡെ (Tetraonidae), നുമിനിഡെ (Numididae), മേലിഗ്രിഡിഡെ Meleagrididae യും ഇതിന്റെ ഉപകുടുംബമായി കണക്കാക്കുന്നുണ്ട്. വിശദമായ വിവരങ്ങൾ താഴെ നൽകിയിരികുന്നു.

‘’’ഗാളിഫോംസിന്റെ’’(Galliformes ) നിരയിലെഏറ്റവും വലിയ കുടുംബമാണ് ‘’’പാസിയാനിനെ’’’. ഇതിൽ 150 കുടുംബങ്ങളുണ്ട്. ഇതിൽ കാടകളും കാട്ടുകോഴികളും മുള്ളൻകോഴികളും മയിലുകളും ഉൾപ്പെടുന്നു. ടർക്കികളും ഗ്രൗസും പക്ഷികളെപ്പോലെ ഫെസന്റുകളും പാർട്രിഡ്ജുകളും പോലുള്ളവയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

1990ന്റെ ആദ്യകാലം വരെ ഇവ രണ്ടു കുടുബത്തിലായിരുന്നു.[2] [3] മോളിക്കുലർ ഫൈലൊ ജെനെറ്റിക്സ് (Molecular phylogenetics) ഇവ ഇരു കുടുബമാണെന്ന് ഉറപ്പിച്ചു [4][5] അല്ലെങ്കിൽ ഉദാഹരണത്തിന്, ചില പാർട്രിഡ്ജുകൾ (ജനുസ്സ് പെർഡിക്സ്) ഫെസന്റുകളുമായി കൂടുതൽ അടുത്ത ബന്ധമുള്ളവയാണ്, അതേസമയം ഓൾഡ് വേൾഡ് കാടകളും അലക്റ്റോറിസ് ജനുസ്സിൽ നിന്നുള്ള പാർട്രിഡ്ജുകളും കാട്ടുപക്ഷികളോട് കൂടുതൽ അടുത്താണ്.[4][5]

3 കോടി വർഷങ്ങൾക്ക് മുമ്പുള്ള ഫോസിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.[6]

പേസിനിഡെയുടെ ഉപകുടുബത്തിന്റെ ഒരു താൽക്കാലിക പട്ടിക ഇതായിരുന്നു. :[4]

രൂപ വിവരണം

[തിരുത്തുക]

ഇവ നിലത്തു സഞ്ചരിക്കുന്നവയാണ്. 43 ഗ്രാം മുതൽ 6 കി. ഗ്രാം വരെ തൂക്കമുള്ളവയ്യാണ്. നീളത്തിന്റെ കാര്യത്തിലും വലിയ വൈവിധ്യം കാണിക്കുന്ന കുടുംബമാണിത്. 12.5 സെ. മീ. മുതൽ 3മീ. വരെ നീളമുള്ളവ യുണ്ട്.[1][7] ലിംഗവ്യതാസം കാണുന്ന ഒരു കുടുബമാണ്. പൂവൻ പിടയേക്കാൾ വലുതാണ്. പൊതുവെ തടിച്ച ഇവയുടെ ചിറകുകൾ വീതിയുള്ളതാണ്. ഇവയ്ക്ക് നല്ല ബലമുള്ള കാലുകൾ ഉണ്ട്. പല ഇനങ്ങൾക്കും കുതിനഖമുണ്ട്. മണ്ണുമാന്തി ഇരതേടുന്നവയിലാണ് കുതി നഖം കാണുന്നത്. നീളം കുറഞ്ഞ ബലമുള്ള കൊക്കുകളാണ്. പൂവന് നല്ല ആകർഷകമായ നിറമുണ്ട് മാത്രമല്ല പലതിനും ശിഖ മുതലായ ആഭരണങ്ങളുണ്ട്

വിതരണം

[തിരുത്തുക]

മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഏഷ്യയിലും (ഏറ്റവും വടക്കെയറ്റം ഒഴിച്ച് ) ആഫ്രിക്കയിലും (മരുഭൂമി ഒഴികെ) പൂർവ ആസ്ത്രേലിയയിലും കാണുന്നു. മുമ്പ്ന്യൂസിലന്റിലും ഇവയെ കണ്ടിരുന്നു. ഈ കുടുംബത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ള ഇനങ്ങൾ തെക്കു-കിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലുമാണ്.

മിക്ക കുടുംബാംഗങ്ങളും ഒരേസ്ഥലത്ത് ജീവിക്കുന്നവയും സ്ഥിരവാസികളുമാണ്. പല ഇനങ്ങളും വളർത്താൻ കൊണ്ടു പോയി ആ ദേശവാസികളായവയാണ്. ചില കാടകൾ ദേശാടനം നടത്തുന്നവയാണ്.

വിവിധ ഇനം തീറ്റ കഴിക്കുന്നവയാണ് ഈ ഇനങ്ങൾ. പൂർണ്ണ സസ്യഭുക്കു കളിൽ, വിത്തുകളും ഇലകളും പഴങ്ങളും കിഴങ്ങുകളും വേരുകളുംകഴിക്കുന്നവയും ചെറിയ ജീവികളേയും പ്രാണികളേയും ഇഴജന്തുളേയും കഴിക്കുന്നവയാണ്. മിക്ക ഇനങ്ങളുടേയും കുഞ്ഞുങ്ങൾ പ്രാണികളെ കഴിക്കുന്നു.

പ്രജനനം

[തിരുത്തുക]

കാടകളിൽ മിക്കവയ്ക്കും ഒരു ഇണ തന്നെആയിരിക്കുംപ്പോൾ കാട്ടുകോഴികളിൽ ചിലവയ്ക്ക് പല ഇണകളും കാണാറുണ്ട്. മിക്കവയും കൂട് നിലത്താണ് ഉണ്ടാക്കുന്നത്. എന്നാൽ ട്രോഗൊപാനിന്റെ കൂട് അല്പം ഉയരത്തിലായിരിക്കും. 18 മുട്ടകൾ വരെ ഇടുന്നവയുണ്ട്, 7-12 വരെയാണ് സാധാരണ. അവസാനത്തെ 14-30 ദിവസം പിടകളാണ് മുട്ടകൾക്ക് അടയിരിക്കുന്നത്.

തെക്കുകിഴക്കൻ ഏഷ്യയിലെ നാടൻകോഴികൾ ചുവന്ന കാട്ടുകോഴിയെ ഇണക്കിയതാണ്. മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് പല ഇനങ്ങളുടേയും നിലനില്പ് ഭീഷണിയിലാണ്

അവലംബം

[തിരുത്തുക]
  1. 1 2 McGowan, P. J. K. (1994). "Family Phasianidae (Pheasants and Partridges)". In del Hoyo, J.; Elliot, A.; Sargatal, J. (eds.). New World Vultures to Guineafowl. Handbook of the Birds of the World. Vol. 2. Lynx Edicions. pp. 434–479. ISBN 84-87334-15-6. {{cite book}}: Unknown parameter |city= ignored (|location= suggested) (help)
  2. Johnsgard, P. A. (1986). The Pheasants of the World. Oxford University Press. {{cite book}}: Unknown parameter |city= ignored (|location= suggested) (help)
  3. Johnsgard, P. A. (1988). The Quails, Partridges, and Francolins of the World. Oxford University Press. {{cite book}}: Unknown parameter |city= ignored (|location= suggested) (help)
  4. 1 2 3 Kimball, R. T.; Braun, E. L.; Zwartjes, P. W.; Crowe, T. M.; Ligon, J. D. (1999). "A molecular phylogeny of the pheasants and partridges suggests that these lineages are not monophyletic". Molecular Phylogenetics and Evolution. 11 (1): 38–54. doi:10.1006/mpev.1998.0562.
  5. 1 2 Kimball, Rebecca T.; Braun, Edward L. (2014). "Does more sequence data improve estimates of galliform phylogeny? Analyses of a rapid radiation using a complete data matrix". PeerJ: e361. doi:10.7717/peerj.361.{{cite journal}}: CS1 maint: unflagged free DOI (link)
  6. Mayr, G.; Poshmann, M.; Wuttke, M. (2006). "A nearly complete skeleton of the fossil galliform bird Palaeortyx from the late Oligocene of Germany". Acta Ornithologica. 41 (2): 129–135. doi:10.3161/000164506780143852.
  7. Harper, D. 1986. Pet Birds for Home and Garden. London: Salamander Books Ltd.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാസിയാനിഡേ&oldid=4645681" എന്ന താളിൽനിന്ന് ശേഖരിച്ചത്