പാറാട് ബോംബ്‌ സ്ഫോടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ പാനൂരിന് സമീപ പ്രദേശമായ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പാറാട് ടൗണിലെ പെട്രോൾ ബങ്കിനു സമീപം ലീഗ് ഓഫീസിന് പിറകിലെ കോറോത്ത് താഴെ വയലിൽ തോട്ടിനടുത്ത് ബോംബ്‌ നിർമ്മാണത്തിനിടെ ബോംബ്‌ സ്ഫോടനം നടന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റ സംഭവമാണ് പാറാട് ബോംബ്‌ സ്ഫോടനം എന്നറിയപ്പെടുന്നത്.[1][2][3][4] 2013 ഒക്ടോബർ 3ന് വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് പത്ത് സ്റ്റീൽ ബോംബുകളും കണ്ടെത്തി. സ്ഥലത്തെത്തിയ പോലീസിന് നേരെയും ചില വീടുകൾക്ക് നേരെയും കല്ലേറുണ്ടായി. തുടർദിവസങ്ങളിലും ചില അക്രമ സംഭവങ്ങൾ അരങ്ങേറി.[5]

പിറ്റേന്ന് സംഭവസ്ഥലം എ.ഡി.ജി.പി ശങ്കർറെഡ്ഢി ഉൾപ്പെടെ ഉന്നതോദ്യോഗസ്ഥർ സന്ദർശിച്ചു. സ്റ്റീൽബോംബ് നിർമ്മിക്കുന്നതിനിടെ തന്നെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിരോധിക്കപ്പെട്ട രാസവസ്തുക്കൾ ഉപയോഗിച്ച് അപകടകരമാംവിധം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് കൊളവല്ലൂർ പൊലീസ് കേസെടുത്തു. പിറ്റേന്ന് പാറാടും പരിസര പ്രദേശങ്ങളിലും സി.ഐ ജയൻ ഡൊമനിക്കിൻെറ നേതൃത്വത്തിൽ പിറ്റേന്ന് പരിസരത്ത് നടന്ന റെയ്ഡിൽ മൂന്ന് നാടൻ ബോംബുകളും ഒരു സ്റ്റീൽ ബോംബും കണ്ടെടുക്കുകയുണ്ടായി[6].

പരിക്കേറ്റവർ[തിരുത്തുക]

സ്ഫോടനത്തിൽ മൊത്തം ഏഴ് യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ പരിക്ക് മാരകമായിരുന്നു. പക്കു എന്ന പരവന്റവിട അഫ്‌സൽ (19), വലിയ വീട്ടിൽ മുനവ്വിർ (19), വടക്കേ വീട്ടിൽ ജാസിം (21) എന്നിവർക്ക് ഗുരുതരമായും കോറോത്ത് മുഹമ്മദ് എന്ന ആൾക്ക് സാരമായും പരിക്ക് പറ്റി. തലശ്ശേരി സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അഫ്‌സലിന്റെ ഇരുകയ്യും കണ്ണുകളും ലിംഗവും തകർന്നു. രണ്ടു കൈകൾ മുറിച്ചു മാറ്റേണ്ടിവന്നു. ജാസിമിന്റെയും കൈകൾ മുറിച്ചു മാറ്റേണ്ടി വന്നു. ഇരുവരുടെയും മുഖം പ്ളാസ്റ്റിക് സർജറിക്ക് വിധേയമാക്കി.

അറസ്റ്റും ഗൂഢാലോചനയും[തിരുത്തുക]

പാനൂർ സി.ഐ ജയൻ ഡൊമനിക്കായിരുന്നു കേസന്വേഷണം നടത്തിയത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെല്ലാവരും ഒളിവിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് സംഭവത്തിന്‌ പിന്നിലെ ബാക്കി പ്രതികളെ പോലീസ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ ഒളിവിലായിരുന്ന ഇവരിൽ പ്രധാനിയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകനുമായ പൊയിലൂർ പൊട്ടന്റവിട ശഫീഖ് ഒക്ടോബർ 7ന് അറസ്റ്റിലായി[7]. പിന്നാലെ പൊയ്‌ലൂർ സ്വദേശികളുമായ മൻസൂർ, കുറ്റിയിൽ മുസ്തഫ, കുളങ്ങര അഷ്‌റഫ് എന്നിവരും അറസ്റ്റിലായി. ഇവരെ വിശദമായി ചോദ്യം ചെയ്ത പോലീസ് സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവന്നു.

മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗമായ ഇ.കെ വിഭാഗവും എതിരാളികളായ കാന്തപുരം എ.പി. വിഭാഗവും തമ്മിൽ പൊയ്‌ലൂരിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി എ.പി പ്രവർത്തകരെ ബോംബെറിഞ്ഞ് ആക്രമിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന പാനൂർ സി.ഐ ജയൻ ഡൊമനിക്ക് പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ഇ.കെ സുന്നി - യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഷഫീക്കും കൂട്ടാളികളും 800 രൂപ നിരക്കിൽ 12 ബോംബ് നിർമിച്ചു നൽകാനാണ് അഫ്‌സലിനും ജാസിമിനും കരാർ നൽകിയത്. 5,000 രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തിരുന്നു. ഈ തുക കൊണ്ട് ഗുണ്ടുവെടി വാങ്ങിയ ശേഷം അതിലെ വെടിമരുന്ന് ഉപയോഗിച്ച് ഉഗ്രശേഷിയുള്ള സ്റ്റീൽ ബാംബ് നിർമ്മിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിന്റെ നിർമ്മാണത്തിനിടയിലാണ് ബോംബ് പൊട്ടി നാലുപേർക്കും ഗുരുതരമായി പരിക്കേറ്റത്.[8][9]

സംഭവം വിവാദമായതോടെ എ.പി വിഭാഗം സംഘടനകൾ എതിർപ്പുമായി രംഗത്ത്‌ വരികയും കേസിൽ ഉന്നത അന്വേഷണം നടത്തണം എന്നാവശ്യപ്പെടുകയും ചെയ്യുകയുണ്ടായി[10][11][12] മതസംഘടകൾ തമ്മിലെ സംഘർഷത്തിൽ ബോംബുകൾ ഉപയോഗിക്കുന്നത് കേരളത്തിൽ തന്നെ അപൂർവ സംഭവമായിരുന്നു.

പരിക്കേറ്റ് ചികിൽസയിലായിരുന്ന കേളോത്ത് മുഹമ്മദിനെ ഒക്ടോബർ 15നും പാറാട്ടെ വലിയവീട്ടിൽ മുനവ്വറിനെ ഒക്ടോബർ 17നും പാനൂർ സി.ഐ. ജയൻ ഡൊമിനിക്ക് അറസ്റ്റ് ചെയ്തു.[13]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-09-05.
  2. http://www.doolnews.com/seven-hurt-in-panur-blats-near-to-muslim-league-office-364.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-20. Retrieved 2015-09-05.
  4. http://emalayalee.com/varthaFull.php?newsId=61559
  5. http://www.thejasnews.com:8080/index.jsp?tp=det&det=yes&news_id=20131004192920471&[പ്രവർത്തിക്കാത്ത കണ്ണി]
  6. പാറാട് സ്ഫോടനം: ബോംബ് നിർമിച്ചതിൻെറ ലക്ഷ്യം അന്വേഷിക്കും -എ.ഡി.ജി.പി[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-09-05.
  8. http://www.kvartha.com/2013/10/bomb-blast-4-accused-remanded.html
  9. പാറാട് യുവാക്കൾ ബോംബ് നിർമിച്ചത് എ.പി വിഭാഗം പ്രവർത്തകരെ ലക്ഷ്യമിട്ട്; 4 പേർ റിമാൻഡിൽ[പ്രവർത്തിക്കാത്ത കണ്ണി]
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-09-05.
  11. http://www.kasargodvartha.com/2013/10/ssf-protest-rally.html
  12. http://74.50.60.148/index.jsp?tp=det&det=yes&news_id=20131011212827888&[പ്രവർത്തിക്കാത്ത കണ്ണി]
  13. http://www.thejasnews.com/index.jsp?tp=det&det=yes&news_id=20131018175028742[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാറാട്_ബോംബ്‌_സ്ഫോടനം&oldid=3973651" എന്ന താളിൽനിന്ന് ശേഖരിച്ചത്