Jump to content

പായൽ കപാഡിയ (ചലച്ചിത്ര നിർമ്മാതാവ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Payal Kapadia
Payal Kapadia at 2024 Cannes Film Festival
ജനനം
Mumbai, India
കലാലയംFilm and Television Institute of India
തൊഴിൽFilmmaker

ഇന്ത്യക്കാരിയായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് പായൽ കപാഡിയ (Payal Kapadia). എ നൈറ്റ് ഓഫ് നോയിംഗ് നഥിംഗ് എന്ന ചിത്രത്തിന് 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഗോൾഡൻ ഐ അവാർഡ് നേടിയതിനാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1][2] 2017ൽ അവരുടെ ചിത്രമായ ആഫ്റ്റർനൂൺ ക്ലൌഡ്സ് 70-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമായിരുന്നു.[3] 2024-ൽ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന് 2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടി.[4]

ജീവചരിത്രം[തിരുത്തുക]

മുംബൈയിൽ കലാകാരിയായ നളിനി മലാനിയുടെ മകളായി ജനിച്ച പായൽ ആന്ധ്രാപ്രദേശിലെ റിഷി വാലി സ്കൂളിൽ പഠിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. സോഫിയ കോളേജിൽ നിന്ന് ഒരു വർഷത്തെ ബിരുദാനന്തര ബിരുദം നേടി.[5] തുടർന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചലച്ചിത്ര സംവിധാനം പഠിക്കാൻ പോയി, അവിടെ രണ്ടാമത്തെ ശ്രമത്തിൽ ആണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്.[6][5]

ചലച്ചിത്രരചന[തിരുത്തുക]

ചലച്ചിത്രങ്ങൾ[തിരുത്തുക]

– Indicates Documentary film
Year Title Credited as Notes
Director Writer Other
2014 Watermelon, Fish and Half Ghost[7] അതെ അല്ല അല്ല Short film
2015 Afternoon Clouds അതെ അതെ അല്ല
2017 The Last Mango Before the Monsoon അതെ അതെ Editor
2018 And What is the Summer Saying അതെ അതെ അല്ല
2021 A Night of Knowing Nothing അതെ അതെ അല്ല
2024 All We Imagine as Light അതെ അതെ അല്ല

അവലംബം[തിരുത്തുക]

  1. "Cannes 2021: India's Payal Kapadia wins best documentary award". Hindustan Times (in ഇംഗ്ലീഷ്). 2021-07-18. Retrieved 2021-07-20.
  2. Entertainment, Quint (2021-07-18). "Cannes 2021: Payal Kapadia's A Night of Knowing Nothing Wins Best Documentary". TheQuint (in ഇംഗ്ലീഷ്). Retrieved 2021-07-20.
  3. "Meet FTII student Payal Kapadia, whose film Afternoon Clouds, was selected for Cannes 2017". Firstpost. 2017-06-10. Retrieved 2021-07-20.
  4. "Indian filmmaker Payal Kapadia makes history with Cannes Grand Prix win for 'All We Imagine as Light'". The Times of India. Retrieved 25 May 2024.
  5. 5.0 5.1 Dore, Bhavya (7 June 2017). "Payal Kapadia: Over the Clouds". Open: The Magazine.
  6. "Who Is Payal Kapadia? The Director Wins Best Documentary Award In Cannes" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-20.
  7. "Watermelon, Fish and Half Ghost (Student Film) – Urban Lens" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-07-20. Retrieved 2021-07-20.