പസങ്കയു റീജൻസി

Coordinates: 1°19′05″S 119°22′30″E / 1.3181°S 119.3751°E / -1.3181; 119.3751
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ സുലവേസി ദ്വീപിൽ ഉൾപ്പെടുന്ന ആറ് റീജൻസികളിൽ ഒന്നാണ് പസങ്കയു റീജൻസി ( Indonesian: Kabupaten Pasangkayu ) . 3,043.75 ചതുരശ്ര കിലോമീറ്ററാണ് ഈ റീജൻസിയുടെ ആകെ വിസ്തൃതി. 2010 ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 134,303 ആയിരുന്നു.[1] 2020 സെൻസസ് പ്രകാരം ജനസംഖ്യ 188,861 ആയി വർദ്ധിച്ചു.[2] 2022 മധ്യത്തിലെ ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യ 198,608 ആയി. ഇതിൽ 102,945 പുരുഷന്മാരും 95,663 സ്ത്രീകളും ഉൾപ്പെടുന്നു.[3] പസങ്കയു പട്ടണമാണ് ഈ റീജൻസിയുടെ തലസ്ഥാനം. ഈ റീജൻസിയിലെ ഏക നഗരവും (കേളുഹാരൻ) പസങ്കയു പട്ടണമാണ് .

ചരിത്രം[തിരുത്തുക]

മാമുജു റീജൻസിയുടെ മൂന്ന് ജില്ലകൾ ചേർത്താണ് 2003 ഫെബ്രുവരി 25-ന് ഈ റീജൻസി സ്ഥാപിക്കപ്പെട്ടത്. ഈ റീജൻസിയുടെ ആദ്യത്തെ പേര് നോർത്ത് മമുജു റീജൻസി എന്നായിരുന്നു. 2018 മാർച്ചിൽ പസങ്കയു റീജൻസി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ജില്ലകൾ (കെകമറ്റൻ)[തിരുത്തുക]

ഈ റീജൻസി 12 ജില്ലകളായി(കെകാമറ്റൻ) വിഭജിച്ചിരിക്കുന്നു. 2010 ലെ സെൻസസ് [1] പ്രകാരമുള്ള ജനസംഖ്യ, 2020 സെൻസസ് [2] [3] പ്രകാരമുള്ള ജനസംഖ്യ, 2022 മദ്ധ്യത്തിലെ കണക്കെടുപ്പ് പ്രകാരമുള്ള ജനസംഖ്യ, [3] ജില്ലാ ഭരണ സിരാകേന്ദ്രങ്ങൾ, ഓരോ ജില്ലയിലെയും ഗ്രാമങ്ങളുടെ എണ്ണം, (62 ഗ്രാമീണ ദേശങ്ങളും ഒരു നഗര കേളുരഹാനും ) അതിന്റെ തപാൽ കോഡ് എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ജില്ലയുടെ പേര് ( കെകമാറ്റൻ ) ഏരിയ (കിമീ 2ൽ) 2010 ലെ ജനസംഖ്യ 2020 ലെ ജനസംഖ്യ 2022 മധ്യത്തിലെ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ ഭരണ സിരാകേന്ദ്രം ഗ്രാമങ്ങളുടെ എണ്ണം പോസ്റ്റ് കോഡ്
സരുദു 99.06 12,168 15,902 16,722 സരുദ 5 91576
ദാപുരംഗ് 921.95 11,530 17,652 18,566 ദാപുരംഗ് 5 91581
ദുരിപോകു 215.45 4,875 6,486 6,868 തമ്മാരുണങ്ങ് 4 91573
ബാരാസ് 277.87 15,356 22,674 23,755 ബാരാസ് 6 91572
ബുലു തബ 428.62 9,396 12,011 12,648 ലിലിമോറി 7 91578
ലാരിയാങ് 83.34 5,993 7,787 8,250 പരബു 7 91577
ടിക്കെ രായ 266.59 13,805 18,206 19,141 ജെംഗെങ് രായ 5 91579
പെഡോംഗ 94.00 6,563 13,478 14,218 മാലി 4 91570
പസങ്കയ് 312.04 22,886 35,088 36,950 പസങ്കയു 6 91571
ബമ്പലമൊട്ട് 242.96 16,292 20,589 21,587 റാൻഡൊമയങ് 6 91575
ബംബൈര 64.84 8,622 10,450 10,917 ബംബൈര 4 91574
സർജോ 37.03 6,883 8,538 8,966 സർജോ 4 91591
ആകെ 3,043.75 134,303 188,861 198,608 പസങ്കയു 63

കാലാവസ്ഥ[തിരുത്തുക]

വർഷം മുഴുവനും കനത്ത മഴയുള്ള ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ് പസങ്കയുവിലുള്ളത്.

Pasangkayu പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 30.3
(86.5)
30.5
(86.9)
30.7
(87.3)
30.7
(87.3)
31.1
(88)
30.3
(86.5)
29.5
(85.1)
30.7
(87.3)
30.9
(87.6)
32.0
(89.6)
31.1
(88)
30.8
(87.4)
30.72
(87.29)
പ്രതിദിന മാധ്യം °C (°F) 26.7
(80.1)
26.8
(80.2)
27.0
(80.6)
26.9
(80.4)
27.5
(81.5)
26.8
(80.2)
25.8
(78.4)
26.8
(80.2)
26.8
(80.2)
27.7
(81.9)
27.1
(80.8)
27.1
(80.8)
26.92
(80.44)
ശരാശരി താഴ്ന്ന °C (°F) 23.1
(73.6)
23.2
(73.8)
23.3
(73.9)
23.2
(73.8)
23.9
(75)
23.3
(73.9)
22.1
(71.8)
22.9
(73.2)
22.7
(72.9)
23.5
(74.3)
23.2
(73.8)
23.4
(74.1)
23.15
(73.68)
വർഷപാതം mm (inches) 251
(9.88)
195
(7.68)
165
(6.5)
178
(7.01)
237
(9.33)
191
(7.52)
195
(7.68)
189
(7.44)
216
(8.5)
175
(6.89)
208
(8.19)
189
(7.44)
2,389
(94.06)
ഉറവിടം: Climate-Data.org[4]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 Biro Pusat Statistik, Jakarta, 2011.
  2. 2.0 2.1 Badan Pusat Statistik, Jakarta, 2021.
  3. 3.0 3.1 3.2 Badan Pusat Statistik, Jakarta, 2023, Kabupaten Pasangkayu Dalam Angka 2023 (Katalog-BPS 1102001.7601)
  4. "Climate: Pasangkayu". Climate-Data.org. Retrieved 19 November 2020.

1°19′05″S 119°22′30″E / 1.3181°S 119.3751°E / -1.3181; 119.3751

"https://ml.wikipedia.org/w/index.php?title=പസങ്കയു_റീജൻസി&oldid=3991558" എന്ന താളിൽനിന്ന് ശേഖരിച്ചത്