പവൽ റൈബ്നിക്കോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pavel Nikolayevich Rybnikov
ജനനം
Павел Николаевич Рыбников

(1831-12-06)6 ഡിസംബർ 1831
മരണം29 നവംബർ 1885(1885-11-29) (പ്രായം 53)
തൊഴിൽethnographer, folklorist, historian
പുരസ്കാരങ്ങൾThe Demidov Prize (1864)

ഒരു റഷ്യൻ നരവംശശാസ്ത്രജ്ഞനും ഫോക്ലോറിസ്റ്റും സാഹിത്യ ചരിത്രകാരനുമായിരുന്നു പവൽ നിക്കോളയേവിച്ച് റൈബ്നിക്കോവ് (പാവൽ നിക്കോളാവിച് റിബ്നിക്കോവ്, 6 ഡിസംബർ 1831, മോസ്കോ, റഷ്യൻ സാമ്രാജ്യം, - 29 നവംബർ 1885, കാലിസ്, പോളണ്ട്, പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗം) വടക്കൻ-യൂറോപ്യൻ റഷ്യയിലെ , ഒലോനെറ്റ്സ്, അർഖാൻഗെൽസ്ക് പ്രദേശങ്ങളിലെ ഇതിഹാസ കവിതയുടെയും ബൈലിനയുടെയും മുമ്പ് അറിയപ്പെടാത്ത സംസ്കാരം കണ്ടെത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.[1] തന്റെ ജീവിതത്തിന്റെ രണ്ടാം പകുതി അദ്ദേഹം കാലിസിൽ ചെലവഴിച്ചു. അവിടെ അദ്ദേഹം കലിസ് ഗുബർനിയയുടെ വൈസ് ഗവർണറായിരുന്നു. കൂടാതെ പ്രാദേശിക ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും വികസനത്തിന് അദ്ദേഹം സംഭാവന നൽകി.

ജീവചരിത്രം[തിരുത്തുക]

പവൽ നിക്കോളയേവിച്ച് റിബ്നിക്കോവ് മോസ്കോയിൽ സ്റ്റാറൂബ്രിയാഡ്സി വ്യാപാരികളുടെ കുടുംബത്തിലാണ് ജനിച്ചത്. 1850-ൽ മൂന്നാമത് മോസ്കോ ജിംനേഷ്യത്തിൽ നിന്ന് വെള്ളി മെഡലോടെ ബിരുദം നേടിയ ശേഷം മോസ്കോ സർവകലാശാലയുടെ ഹിസ്റ്ററി ആൻഡ് ഫിലോളജി ഫാക്കൽറ്റിയിൽ ചേർന്നു. അദ്ദേഹം മോസ്കോ സ്ലാവോഫിൽസിന്റെ സർക്കിളുമായി പ്രത്യേകിച്ച് അലക്സി ഖോംയാക്കോവ്, കോൺസ്റ്റാന്റിൻ അക്സകോവ് എന്നിവരുമായി അടുത്തത് ആ സമയത്താണ് .[2]

അവലംബം[തിരുത്തുക]

  1. "Rybnikov, Pavel Nikolayevich". The Brokhaus & Efron. The Great Biographical Dictionary. 1907. Retrieved 2015-01-13.
  2. Pavel Nikolayevich Rybnikov. The Biography. Archived 2013-11-05 at the Wayback Machine. – Kenozerje (the regional Northern site).

Further reading[തിരുത്തുക]

  • (in Polish) Gubernator i wicegubernator w Królestwie Polskim po 1867 roku, [in:] A. Górak, J. Kozłowski, K. Latawiec, Słownik biograficzny gubernatorów i wicegubernatorów w Królestwie Polskim (1867–1918), Lublin 2014, p. 314-317
"https://ml.wikipedia.org/w/index.php?title=പവൽ_റൈബ്നിക്കോവ്&oldid=3985916" എന്ന താളിൽനിന്ന് ശേഖരിച്ചത്