പള്ളം രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mallipudi Raju Pallam Mangapati

Pallam Raju.jpg
പള്ളം രാജു
Minister of Human Resource Development
Assumed office
28 October 2012
Prime MinisterManmohan Singh
മുൻഗാമിKapil Sibal
Member of Lok Sabha from Kakinada
Personal details
Born (1962-01-24) 24 ജനുവരി 1962 (പ്രായം 58 വയസ്സ്)
Pitapuram, East Godavari, Andhra Pradesh
Political partyIndian National Congress
Spouse(s)Mamatha
Children1 daughter & 1 son
ResidenceKakinada
Alma materTemple University (MBA)
As of September 16, 2006
Source: [1]

ഇന്ത്യയിലെ പൊതു പ്രവർത്തകനും കേന്ദ്ര മന്ത്രി സഭയിലെ മാനവവിഭവശേഷി വികസന ക്യാബിനറ്റ് മന്ത്രിയാണ് മല്ലിപുടി പള്ളം രാജു(ജനനം : 31 ആഗസ്റ്റ് 1962). ഒൻപതും പതിന്നാലും പതിനഞ്ചും ലോക്‌സഭകളിൽ അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിനിധിയായി ആന്ധ്രയിലെ കാക്കിനാഡ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.[1]

ജീവിതരേഖ[തിരുത്തുക]

സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു മുത്തച്ഛൻ മല്ലിപുടി പള്ളം രാജു. അച്ഛൻ എം.എസ്.സഞ്ജീവി റാവു ആന്ധ്രയിലെ പ്രമുഖ കോൺഗ്രസ് നേതാവും, പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ഇലക്‌ട്രോണിക്‌സ് വകുപ്പിന്റെ സഹമന്ത്രിയുമായിരുന്നു.

ആന്ധ്ര സർവകലാശാലയിൽ നിന്ന് എൻജിനീയറിങ്ങിലും അമേരിക്കയിലെ ഫിലാഡൽഫിയയിലുള്ള ടെമ്പിൾ സർവകലാശാലയിൽ നിന്ന് മാനേജ്മെന്റിലും ബിരുദം നേടി. 2006 മുതൽ പ്രതിരോധവകുപ്പിൽ സഹമന്ത്രിയായിരുന്നു. ആദ്യ യു.പി.എ.മന്ത്രിസഭയിൽ ലഭിച്ച അതേ വകുപ്പ് തന്നെ രണ്ടാമത്തെ മന്ത്രിസഭയിലും അദ്ദേഹത്തെ തേടിയെത്തി.

തെരഞ്ഞെടുപ്പുകൾ[തിരുത്തുക]

1989-ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒമ്പതാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. പിന്നീട് 2004-ലും 2009-ലും കാക്കിനഡ മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്‌സഭയിലെത്തി.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1909859/2012-10-29/india
"https://ml.wikipedia.org/w/index.php?title=പള്ളം_രാജു&oldid=2345884" എന്ന താളിൽനിന്ന് ശേഖരിച്ചത്