പലസ്തീൻ ഇസ്‌ലാമിക്ക് ജിഹാദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് حركة الجهاد الإسلامي في فلسطين | |
|---|---|
ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് ചിഹ്നം | |
| Leader | ഡോ.ഫത്ഹീ ശഖാഖി (1987-1995) റമദാൻ ശലാഹ് ശൈഖ് അബ്ദുൽ അസീസ് ഔദ |
| Dates of operation | 1987-present |
| Active regions | ഗാസ |
| Ideology | Anti-Zionism സുന്നി ഇസ്‌ലാം Religious nationalism ഫലസ്തീൻ ദേശീയത |
| Status | Designated as terrorist organization by Australia, Canada, the European Union, Japan, the United Kingdon and the United States. |
| Size | 8,000[1] |
ഇസ്രായേലിൽ നിന്ന് പലസ്തീനിനെ മോചിപ്പിക്കുക എന്ന ലക്‌ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയാണ് പലസ്തീൻ ഇസ്ലാമിക് ജിഹാദ്. പലസ്തീൻ ഇസ്ലാമിക് ജിഹാദ് മുന്നണി എന്നർത്ഥം വരുന്ന ഹർക്കത്ത് അൽ ജിഹാദ് അൽ ഇസ്ലാമി ഫീ ഫലസ്തീൻ (Arabic: حركة الجهاد الإسلامي في فلسطين, Harakat al-Jihād al-Islāmi fi Filastīn) എന്നതാണ് ഈ സംഘടനയുടെ പൂർണ്ണ രൂപം. ഇസ്രയേലികൾക്കെതിരായ സൈനിക നടപടിയായാണ് ജിഹാദിനെ ഈ സംഘം നിർവചിക്കുന്നത്. ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും പലസ്തീൻ രാജ്യം മോചിപ്പിച്ചു 1948 മുൻപുണ്ടായിരുന്നത് പോലെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഹമാസ് കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള സംഘടന കൂടിയാണിത്. ഇസ്രായേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും അതുകൊണ്ട് ഈ സംഘടനയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. സംഘടനയുടെ സായുധ വിഭാഗമായ അൽ-കുദ്സ് ബ്രിഗേഡുകൾ ഇസ്രായേലിനെതിരെ ചാവേർ ബോംബാക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങളിൽ പങ്കാളികളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
പുറം കണ്ണികൾ
[തിരുത്തുക][പ്രവർത്തിക്കാത്ത കണ്ണി]-പ്രബോധനം വാരിക, തീവ്രവാദികളും മിതവാദികളും വീണ്ടും കണ്ടുമുട്ടുമ്പോൾ 2013 നവംബർ 08
അവലംബം
[തിരുത്തുക]- ↑ Ben Gedalyahu, Ben (7 നവംബർ 2011). "Iran Backs Islamic Jihad's 8,000-Man Army in Gaza". Israel National News. Arutz Sheva. Retrieved 7 നവംബർ 2011.