പബ്‌ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്ലെയർഅൺനോൺസ് ബാറ്റിൽഗ്രൗണ്ട്
സംവിധാനംBrendan Greene
നിർമ്മാണംChang-han Kim
രൂപകൽപ്പനBrendan Greene
സംഗീതംTom Salta
യന്ത്രംUnreal Engine 4
പ്ലാറ്റ്ഫോം(കൾ)
പുറത്തിറക്കിയത്December 20, 2017
വിഭാഗ(ങ്ങൾ)Battle royale
തര(ങ്ങൾ)Multiplayer

2017ൽ ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിൻറെ സബ്സിഡിയറിയായ പബ്ജ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഒരു ഓൺലൈൻ മൾട്ടിപ്ലെയർ ബാറ്റിൽ റൊയേൽ ഗെയിമാണ് പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട് (പബ്‌ജി)[1]. അതിജീവനം അഥവാ സർവൈവൽ എന്നത് ആശയമാക്കിയുള്ള ഗെയിമുകളെ ബാറ്റിൽ റൊയേൽ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇതിന്റെ സ്മാർട്‌ഫോൺ പതിപ്പ് രംഗപ്രവേശം ചെയ്തതോടെയാണ് ഗെയിമിന്റെ പ്രചാരം വർധിച്ചത്[2].

ഗെയിംപ്ലേ[തിരുത്തുക]

പബ്ജിയിൽ ഒരു കളിയിൽ നൂറ് പേരാണുണ്ടാവുക. ഈ നൂറ് കളിക്കാർ ഒരു ഒറ്റപ്പെട്ട ദ്വീപിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്നു. അവിടെ കെട്ടിടങ്ങൾക്കുള്ളിൽ നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഈ യുദ്ധത്തിൽ അവസാനം നിമിഷം വരെ അതിജീവിക്കുന്നവർ വിജയ്ക്കുന്നു.

അവലംബം[തിരുത്തുക]

  1. https://www.rashtradeepika.com/pubg-game-growing-as-serious-threat/
  2. https://www.asianetnews.com/technology/pubg-going-viral-on-youth-pf7hm4
"https://ml.wikipedia.org/w/index.php?title=പബ്‌ജി&oldid=3402626" എന്ന താളിൽനിന്ന് ശേഖരിച്ചത്