പനിനീർ ചാമ്പ
പനിനീർ ചാമ്പ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. jambos
|
Binomial name | |
Syzygium jambos L. Alston
|
മൈർട്ടേസിയൈ സസ്യകുടുംബത്തിൽപെട്ട ഒരു മരമാണ് പനിനീർച്ചാമ്പ (Syzygium jambos). 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന് പനിനീരിന്റെ സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്.[1]
പേരിനു പിന്നിൽ
[തിരുത്തുക]സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു.
ചരിത്രം
[തിരുത്തുക]ചാമ്പയുടെ ജന്മദേശം ഇന്ത്യയാണെന്ന് വിശ്വസിക്കുന്നു. ഹൊർത്തൂസ് മലബാറിക്കുസ് ചാമ്പയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
രൂപവിവരണം
[തിരുത്തുക]ഇതിൻറെ ഇലകൾ നീണ്ടു രണ്ടറ്റവും കൂർത്തിരിക്കും. പൂക്കൾ അനവധി കേസരങ്ങളോടെ വിരിഞ്ഞു നിൽക്കും. കായ്കൾക്ക് പച്ചകലർന്ന ഇളം മഞ്ഞനിറവും ഉരുണ്ടതുമായിരിക്കും. മാംസള ഭാഗത്തിനുള്ളിലായി ഒരു വലിയ വിത്ത് ഉണ്ടായിരിക്കും. നട്ടു നാലാം വർഷം മുതൽ ഇവയിൽ നിന്നും വിളവെടുപ്പ് സാധ്യമാണ്.[2]
ഉപയോഗഗുണങ്ങൾ
[തിരുത്തുക]ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു.[3]
ചിത്രങ്ങൾ
[തിരുത്തുക]-
ഇളം കായ്കൾ
-
പൂവ്
-
പൂമൊട്ടുകൾ
അവലംബം
[തിരുത്തുക]- ↑ http://www.hort.purdue.edu/newcrop/morton/rose_apple.html
- ↑ http://www.cabi.org/isc/datasheet/52443
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-22. Retrieved 2017-02-28.