മലയൻ ആപ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയൻ ആപ്പിൾ
Malacca Apple
Starr 070321-6134 Syzygium malaccense.jpg
Rare (NCA)
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
S. malaccense
Binomial name
Syzygium malaccense
(L.) Merr. & L.M.Perry, 1938
Synonyms

Caryophyllus malaccensis (L.) Stokes
Eugenia malaccensis L.[1]

പുഷ്പിക്കുന്ന സസ്യങ്ങളുടെ കൂട്ടത്തിൽ പെടുന്നതും , മലേഷ്യ ജന്മദേശവുമായ[1] ഇടത്തരം വൃക്ഷമാണ് മലയൻ ആപ്പിൾ. ഇവ മിർട്ടേസി സസ്യകുടുംബാംഗമാണ്.

വിവരണം[തിരുത്തുക]

നിത്യഹരിതമായി വളരുന്ന മലയൻ ആപ്പിൾ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്നു. നിരവധി ശാഖകളായി വളരുന്ന മരത്തിൽ ധാരാളം ഇലച്ചാർത്തുകൾ കാണപ്പെടുന്നു. വേനൽക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. ചുവപ്പു നിറത്തിലുള്ള പൂക്കൾ ധാരാളമായി പൊഴിഞ്ഞ് വൃക്ഷച്ചുവട്ടിൽ ചുവന്ന വിരി ദൃശ്യമാകുന്നു. ചിലപ്പോൾ വർഷത്തിൽ ഇവ പല പ്രാവശ്യം പുഷ്പിക്കുന്നു. ഇവയുടെ കായ്കൾക്ക് വെള്ളനിറമാണ്. മൂപ്പെത്തുമ്പോൾ ഇവ പിങ്ക് നിറമാകുന്നു. നിരവധി പോഷകങ്ങൾ ഉള്ള പഴത്തിൽ നിന്നും പാനീയം നിർമ്മിക്കാവുന്നതാണ്. മൂപ്പെത്തിയ കായ്കൾ അച്ചാറിടുവാൻ യോഗ്യമാണ്. നാലു മുതൽ അഞ്ചു വർഷം പ്രായമാകുമ്പോൾ വൃക്ഷം ഫലം തന്നു തുടങ്ങും. മലയൻ ആപ്പിൾ വീട്ടുവളപ്പിൽ തണൽ വൃക്ഷമായി വളർത്താവുന്നതാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Syzygium malaccense (L.) Merr. & L. M. Perry". Germplasm Resources Information Network. United States Department of Agriculture. 2007-03-26. ശേഖരിച്ചത് 2009-11-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലയൻ_ആപ്പിൾ&oldid=3685006" എന്ന താളിൽനിന്ന് ശേഖരിച്ചത്