പട്ടക്കണ്ണൻ എരണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടക്കണ്ണൻ എരണ്ട
ആൺപക്ഷിയുടെ പറക്കൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Subfamily:
Genus:
Species:
A. crecca
Binomial name
Anas crecca
Linnaeus, 1758
Global range.
പച്ച: വേനലിൽ മാത്രം
കടും പച്ച: എല്ലാ കാലത്തും
നീല: തണുപ്പു കാലത്ത് മാത്രം
Synonyms

Anas crecca crecca Linnaeus, 1758
Anas crecca nimia Friedmann, 1948

പട്ടക്കണ്ണൻ എരണ്ടയെ[2] [3][4][5] ഇംഗ്ലീഷിൽ Eurasian Teal എന്നും Common Teal എന്നും വിളിക്കാറുണ്ട്. ശാസ്ത്രീയ നാമം Anas crecca എന്നാണ്. ഇവ സാധാരണയായി എല്ലായിടത്തും കാണുന്ന ഒരു താറാവാണ്. ഇത് മിതോഷ്ണാകാലാവസ്ഥയിൽ യൂറേഷ്യയിൽ പ്രജനനം നടത്തുന്നു. ശീതകാലത്ത് തെക്കു ഭാഗത്തേക്ക് ദേശാടനം നടത്തുന്നു.

ഇവ പ്രജനകാലമൊഴികെ എപ്പോഴും കൂട്ടമായി വസിക്കുന്നവയാണ്. ഇവയെ തണ്ണീർ തടങ്ങളിൽ സാധാരണയായി കാണാം. വിത്തുകളും നട്ടെല്ലില്ലാത്ത ജലജീവികളുമാണ് ഭക്ഷണം.

വിവരണം[തിരുത്തുക]

പൂവൻഇണചേരുന്ന കാലത്തെ തൂവലുമായി (മുകളിൽ) പിന്നെ പിടയും.
പൂവന്റെ തൂവലിലെ വെള്ള വരകളും പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്ന മുഖത്തെ അടയാളങ്ങളും ശ്രദ്ധിക്കുക.

ഇവയ്ക്ക് 20–30 സെ.മീ. നീളവും ശരാശരി തൂക്കം പൂവന് 340 ഗ്രാമും പിടയ്ക്ക് 320 ഗ്രാമും ഉണ്ടാവും. ചിറകുകൾക്ക് 17.5–20.4 സെ.മീ. നീളമുണ്ട്. കൊക്കിന് 3.2–4 സെ.മീ. നീളമുണ്ട്. മുട്ടുമുതൽ താഴേയ്ക്ക് (ഇം. Tarsus) 2.8–3.4 സെ.മീ. ഉണ്ട്.[6][7]

Drake in eclipse plumage (rightmost bird), hen and young

ഇണചേരാത്ത കാലത്ത് പൂവനും പിടയും ഒരെ നിറം തന്നെയാണ്. ആണിന്റെ കൊക്കിന് കടുത്ത ചാരനിറമാണ്. കൊക്ക് ശരീരത്തോട് ചേരുന്നിടത്ത് ഇളം പച്ച് നിറമോ ബ്രൌണ് നിറമോ ആണ്. പെണ്ണിന് ഇത് പിങ്കോ മഞ്ഞയോ ആയിരിക്കും.[7] ഇവ പൊതുവേ ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കുന്നവയാണ്.[7]

Anas crecca

അവലംബം[തിരുത്തുക]

  1. "Anas crecca". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Carboneras, Carles (1992): Family Anatidae (Ducks, Geese and Swans). In: del Hoyo, Josep; Elliott, Andrew & Sargatal, Jordi (eds.): Handbook of Birds of the World (Volume 1: Ostrich to Ducks): 536–629, plates 40–50. Lynx Edicions, Barcelona. ISBN 84-87334-10-5
  7. 7.0 7.1 7.2 Madge, S. & Burn, H. (1987) Wildfowl, an Identification Guide to the Ducks, Geese and Swans of the World. Christopher Helm, London ISBN 0713636475
"https://ml.wikipedia.org/w/index.php?title=പട്ടക്കണ്ണൻ_എരണ്ട&oldid=2885952" എന്ന താളിൽനിന്ന് ശേഖരിച്ചത്