പഞ്ഞി മിഠായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടൺ കാന്റി നിർമ്മാണം

പഞ്ചസാരകൊണ്ട് നിർമ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടൺ കാന്റി അഥവാ പഞ്ഞി മിഠായി. കാന്റി ഫ്ലോസ്, ഫെയറി ഫ്ലോസ് എന്നും ഇതിനുപേരുണ്ട്. പഞ്ചസാര സ്പോഞ്ചുപോലാക്കിയെടുക്കുന്നതുകൊണ്ട് ഇത് കാണാൻ വളരെ വലുതായിരിക്കും. ഉത്സവപ്പറമ്പുകളിലും സർക്കസ് മൈതാനങ്ങളിലും കാർണിവൽ ആഘോഷ സ്ഥലങ്ങളിലുമാണ് ഈ പലഹാരം സ്ഥിരമായി കാണാറുള്ളത്. വിവിധതരം കളറുകൾ ഇതിനെ ആകർഷകമാക്കാനായി ചേർക്കുന്നു. ഒരു കോട്ടൺ കാന്റിയിൽ ഏകദേശം 100 മുതൽ 150 കലോറി ഊർജ്ജം ലഭ്യമായിരിക്കും.

നിരോധനം[തിരുത്തുക]

നിറംചേർത്ത് വിൽക്കുന്ന ബോംബെ മിഠായി (പഞ്ഞി മിഠായി) കേരളത്തിൽ വിൽക്കുന്നത് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിരോധിച്ചു. തിരുവനന്തപുരം ശംഖുംമുഖത്ത് നടത്തിയ പരിശോധനയിലാണ് ബോംബെ മിഠായിയിൽ റോഡോ മിൻ-ബി എന്ന നിറം ചേർത്തതായി കണ്ടെത്തിയത്. [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ഞി_മിഠായി&oldid=2677123" എന്ന താളിൽനിന്നു ശേഖരിച്ചത്