പക്കായാസ് നോവോസ് ദേശീയോദ്യാനം
ദൃശ്യരൂപം
| പക്കായാസ് നോവോസ് ദേശീയോദ്യാനം | |
|---|---|
| Parque Nacional de Pacaás Novo | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Rondônia, Brazil |
| അടുത്തുള്ള നഗരം | Guajará-Mirim, Rondônia |
| നിർദ്ദേശാങ്കങ്ങൾ | 11°10′S 63°26′W / 11.16°S 63.43°W[1] |
| വിസ്തീർണ്ണം | 708,664 ഹെക്ടർ (1,751,150 ഏക്കർ). |
| Designation | National park |
| സ്ഥാപിതം | 21 September 1979 |
| ഭരണസമിതി | ICMBio |
പക്കായാസ് നോവോസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Pacaás Novos) ബ്രസീലിലെ റൊണ്ടോണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സമാനമായ പേരുള്ള ഒരു പർവതവും ഈ ദേശീയോദ്യാനത്തിനുള്ളിലായി നിലനിൽക്കുന്നു.
സ്ഥാനം
[തിരുത്തുക]ഈ ദേശീയോദ്യാനം ആമസോൺ ബയോമിൽ സ്ഥിതിചെയ്യുന്നു. ഇതിൻറെ വിസ്തൃതി 708,664 ഹെക്ടർ (1,751,150 ഏക്കർ) ആണ്. 1979 സെപ്റ്റംബർ 21 ലെ സർക്കാർ ഉത്തരവ് നമ്പർ 84.019 പ്രകാരം രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[2]റോണ്ടോണിയ സംസ്ഥാനത്തെ അൽവൊറാഡ ഡി'ഒയെസ്റ്റെ, കാമ്പോ നോവോ ഡി റൊണ്ടൊണിയ, ഗവെർണഡർ ജോർജെ ടെയ്ക്സൈറ, മിരാൻറെ ഡ സെറ, നോവ മമോറെ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "Pacaás Novos National Park". protectedplanet.net. Archived from the original on 2012-06-03. Retrieved 2017-07-16.
- ↑ Parque Nacional de Pacaás Novos – Chico Mendes.
- ↑ Unidade de Conservação ... MMA.