Jump to content

നൗഷാദ് ഇബ്രാഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളനാടക നടനാണ് നൗഷാദ് ഇബ്രാഹിം. പൂക്കാട് കലാലയത്തിന്റെ തച്ചോളി ഒതേനനിലെ നായകവേഷം അവതരിപ്പിച്ച നൗഷാദിന് 2008-ലെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.[1] പത്തിലധികം വർഷമായി നൗഷാദ് പൂക്കാട് കലാലയത്തിൽ അഭിനയിക്കുന്നു. സമിതിയുടെ തന്നെ പൂന്താന പർവത്തിലെ പൂന്താനത്തെയും കാലംതുള്ളലിലെ കുഞ്ചൻനമ്പ്യാരെയും നൗഷാദ് അവതരിപ്പിച്ചിട്ടുണ്ട്.

ശിവരാമൻ മാസ്റ്റർ സംവിധാനംചെയ്ത ദേവവ്രതൻ എന്ന നാടകത്തിലെ ഭീഷ്മർ, 'കായംകുളം കൊച്ചുണ്ണി'യെന്ന ടെലിവിഷൻ പരമ്പരയിൽ കൊച്ചുപിള്ള എന്നീ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം രംഗപ്രഭാതിനുവേണ്ടി ചില ബാലനാടകങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു. [1] ഡബ്ബിങ് ആർട്ടിസ്റ്റും തിരക്കഥാകൃത്തുമാണ് നൗഷാദ്.

നാടക അഭിനേത്രിയായ ജയയാണ് നൗഷാദിന്റെ ഭാര്യ. രണ്ട് പെണ്മക്കൾ: സ്വാതി, നിള.

നാടകങ്ങൾ

[തിരുത്തുക]

രചന നിർവഹിച്ചത്

[തിരുത്തുക]
  • രാരിച്ചൻ എന്ന സാദാ പൗരൻ(കരാല)
  • കള്ളനും പോലീസും
  • മരുഭൂമിയിലെ ഇലകൾ
  • അമ്മ വീട്
  • വെരിണിയ
  • ട്രാൻസ് മെൻ
  • കച്ചറപ്പൂതം

അഭിനയിച്ച നാടകങ്ങൾ

[തിരുത്തുക]
  • തച്ചോളി ഒതേനൻ(സ്റ്റേറ്റ് അവാർഡ്)
  • പൂന്താന പർവം
  • കാലംതുള്ളൽ
  • ദേവവ്രതൻ
  • നെല്ല്
  • കണ്ണകി
  • ഇത് ഭൂമിയാണ്
  • മതങ്ങളെ വഴിമാറൂ
  • മഴതന്നെ മഴ... ഴ...ഴ..
  • മുഖംമൂടികൾ
  • പാട്ടബാക്കി
  • ഹിബാക്കുഷ
  • ഘോഷയാത്ര
  • വെളിച്ചെണ്ണ
  • ദിനേശന്റെ കഥ
  • പുല്ല്

സിനിമകൾ

[തിരുത്തുക]
  • മരംകൊത്തി
  • ദൂരെ
  • എന്നു നിന്റെ മൊയ്തീൻ
  • സൈഗാൾ പാടുകയാണ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2008-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം.[1]
  • മികച്ച നാടകകൃത്തിനുള്ള കേരള സംഗീത നാടക അക്കാദമി പ്രവാസി അമേച്ചർ നാടക അവാർഡ്
  • തുടർച്ചയായി മൂന്നു വർഷം ബഹറിൻ കേരള സമാജം പ്രൊഫസ്സർ നരേന്ദ്രപ്രസാദ് സ്മാരക നാടകോത്സവത്തിലെ മികച്ച നാടകങ്ങളുടെ രചയിതാവ്
  • തച്ചോളി ഒതേനൻ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക അഖില കേരള നാടക അവാർഡ്
  • മറ്റ് പ്രൊഫഷണൽ നാടക മത്സരങ്ങളിൽ പത്തോളം പുരസ്കാരങ്ങൾ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "കോഴിക്കോടൻ നാടകപ്പെരുമ". മാതൃഭൂമി. 2009 ജൂൺ 1. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നൗഷാദ്_ഇബ്രാഹിം&oldid=3776750" എന്ന താളിൽനിന്ന് ശേഖരിച്ചത്