പൂന്താനം നമ്പൂതിരി
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം.മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥാർത്ഥപേര് വ്യക്തമല്ല. ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ.
ജനനവും ജീവിതവും[തിരുത്തുക]
അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തു വർഷം 1547 മുതൽ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന് സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യർ) .[1][2] മേൽപ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന് ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ്.
കൃതികൾ[തിരുത്തുക]
കീർത്തനങ്ങൾ[തിരുത്തുക]
- നൂറ്റെട്ടു ഹരി
- ആനന്ദനൃത്തം
- ഘനസംഘം
- മൂലതത്ത്വം
- അംബാസ്തവം
- മഹാലക്ഷ്മീസ്തവം
- പാർത്ഥസാരഥീസ്തവം
അവലംബം[തിരുത്തുക]
- ↑ "വിഭക്തിയെ തോല്പിച്ച ഭക്തി". dcbooks.com. ശേഖരിച്ചത് 2014 മാർച്ച് 9. Check date values in:
|accessdate=
(help) - ↑ "മലയാളത്തിലെ കാവ്യസാഹിത്യം - പൂന്താനം നമ്പൂതിരി". keralatourism.org. ശേഖരിച്ചത് 2014 മാർച്ച് 9. Check date values in:
|accessdate=
(help)