Jump to content

ന്യൂ സൈബീരിയൻ ദ്വീപ് സമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂ സൈബീരിയൻ ദ്വീപ് സമൂഹം

റഷ്യയുടെ ഏറ്റവും വടക്കേ അറ്റത്ത്, കിഴക്കൻ സൈബീരിയയുടെ വടക്കൻ തീരത്ത് ലാപ്ട്യൂവ് കടലിനും കിഴക്കൻ സൈബീരിയൻ കടലിനു മിടക്ക് സ്ഥിതിച്ചെയ്യുന്ന ദ്വീപ് സമൂഹമാണ് ന്യൂ സൈബീരിയൻ ദ്വീപ് സമൂഹം.

ചരിത്രം

[തിരുത്തുക]

പ്രമുഖ റഷ്യൻ നാവികനും, സമുദ്രസഞ്ചാരിയും വ്യാപാരിയുമായ യക്കോവ് പെർമ്യകോവ് ആണ് ഈ ദ്വീപ് സംബന്ധിച്ച ആദ്യ വാർത്ത പുറം ലോകത്തെത്തിച്ചത്. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1712ലാണ് ഈ ദ്വീപിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. [1] യാക്കോവ് സന്നിക്കോവ്, മാററ്വി ഗെഡൻഷ്ട്രം എന്നിവർ ഭൂപടം വരക്കുന്നതിനായി 1809-10ൽ ന്യൂ സൈബീരിയൻ ദ്വീപിൽ പര്യവേഷണം നടത്തിയിരുന്നു. ഇവർ ഇവിടെ ഒരു പുതിയ ദ്വീപ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപായ കോടെൽനി ദ്വീപിന്റെ വടക്ക് വശത്തായാണ് ഇത് കണ്ടെത്തിയത്. 1811മുതൽ ഇത് സന്നിക്കോവ് ലാൻഡ് എന്നാണ് അറിയപ്പെടുന്നത്. [1]. 1886ൽ റഷ്യൻ ഭൗമ ശാസ്ത്രജ്ഞനായ എഡ്വാഡ് ടോൾ എന്നയാളും ഇത്തരത്തിൽ ഒരു ദ്വീപ് കണ്ടിരുന്നതായി വ്യക്തമാക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ടതും രസകരവുമായവയാണ് ഗ്രേറ്റ് ലിയാകോവ്‌സ്‌കി ദ്വീപിൽ നിന്നും ഇദ്ദേഹം കണ്ടെത്തിയത്. നല്ല ഭദ്രമായ അസ്ഥികൾ, ആനക്കൊമ്പ്, ഒരിനം ഇളം കൽക്കരി, മരം, 40 മീറ്റർ (130 അടി) ഉയരമുള്ള മരം വരെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. മാമത്തുകളും നിയാണ്ടർത്താൽ മനുഷ്യരുമെല്ലാം ജീവിച്ചിരുന്ന അതിപുരാതന കാലഘട്ടമായ പ്ലീസ്‌റ്റോസീൻ കാലഘട്ടത്തെ അവശിഷ്ടങ്ങൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. 200,000 വർഷത്തിൽ അധികം പഴക്കമുള്ളവയായിരുന്നു ഇവ. [2][3][4]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഏകദേശം 29,000 ചതുരശ്ര കിലോ മീറ്ററാണ് ന്യൂസൈബീരിയൻ ദ്വീപ് സമൂഹത്തിന്റെ വിസ്തൃതി. ഇവയിൽ 11,700 ചതുരശ്ര കിലോ മീറ്റർ പരന്നുകിടക്കുന്ന കോടെൽനി ദ്വീപാണ് ഏറ്റവും വലുത്. ഫെഡ്വെസ്‌കി ദ്വീപ് ( 5300 ച.കി.മി), കോടെൻലി ദ്വീപും ഫെഡ്വെസ്‌കി ദ്വീപും ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇടക്കിടെ കടൽ ഇവയെ വെള്ളത്തിൽ ആഴ്ത്തും. ബംങ്കെ ദ്വീപ് ( 6200 ച.കി.മി), ഇതിന്റെ വടക്കുപടിഞ്ഞാർ തീരത്ത് രണ്ടു ചെറിയ ദ്വീപുകൾ ഉണ്ട്. ശെലന്യാകോവ് ദ്വീപും മതർ ദ്വീപും. ഇവ രണ്ടും കൂടി ഏകദേശം അഞ്ച് കിലോമീറ്റർ വരും.

നനോസ്‌നി ദ്വീപ് - ന്യൂ സൈബീരിയൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും വടക്ക് ഇംഗ്ലീഷിലെ 'സി' ആകൃതിയിൽ സ്ഥിതിച്ചെയ്യുന്ന ഈ ദ്വീപിന് 4 കിലോ മീറ്റർ നീളമുണ്ട്. നൊവായ സിബിർ (6200 ച.കി.മി) ബെൽകോസ്‌കി ദ്വീപ് ( 500 ച.കി.മി) ലിയാകോവ്‌സ്‌കി ദ്വീപുകൾ (6095 ച.കി.മി) സൈബീരയയുടെ ഏറ്റവും അടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഗ്രേറ്റ് ലിയാകോവ്‌സ്‌കി ദ്വീപ് (4200 ച.കി.മി) ലിറ്റിൽ ലിയാകോവ്‌സ്‌കി ദ്വീപ് ( 1325 ച.കി.മി) സ്റ്റോൾബൊവോയ് ദ്വീപ് ( 170 ച.കി.മി) സെമ്യോനോവ്‌സ്‌കി ദ്വീപ് ( ഇപ്പോൾ കടലിനടിയിലാണ് ) ഡി ലോങ് ദ്വീപുകൾ (228 ച.കി.മി) നൊവായ സിബിർ ദ്വീപിന്റെ വടക്കുകിഴക്കാണ് ഇതിന്റെ സ്ഥാനം. ജിയാനെറ്റെ ദ്വീപ്, ഹെന്റിറ്റ ദ്വീപ്, ബെന്നെറ്റ് ദ്വീപ്, വികിസ്‌കി ദ്വീപ്, സൊക്കോവ് ദ്വീപ് എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. ന്യൂ സൈബീരിയൻ ദ്വീപുകളിൽ താഴ്ന്നാണ് കിടക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന ദ്വീപ് കോടെൽനി ദ്വീപാണ്. ഇവിടത്തെ മലകാറ്റിൻ ടാസ് മൗണ്ട് എന്നറിയപ്പെടുന്ന പ്രദേശമാണ് ഏറ്റവും ഉയരം. 374 മീറ്ററാണ് ഇതിന്റെ ഉയരം.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 Markham, Albert Hastings Arctic Exploration, 1895
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Andreev2004 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Romanovsky1958 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Schirrmeister, L., 2002, 230Th/U Dating of Frozen Peat, Bol’shoy LyakhovskyIsland (Northern Siberia). Quaternary Research, vol. 57, pp. 253–258

പുറം കണ്ണികൾ

[തിരുത്തുക]