നോയെൽ കെംഫ് മെർക്കാഡോ ദേശീയോദ്യാനം
Noel Kempff Mercado National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Santa Cruz Department, Bolivia |
Coordinates | 14°16′0″S 60°52′0″W / 14.26667°S 60.86667°W |
Area | 15,838 km2 |
Established | June 28, 1979 |
Type | Natural |
Criteria | ix, x |
Designated | 2000 (24th session) |
Reference no. | 967 |
State Party | Bolivia |
Region | Latin America and the Caribbean |
നോയെൽ കെംഫ് മെർക്കാഡോ ദേശീയോദ്യാനം, വടക്കുകിഴക്കൻ സാന്താക്രൂസ് ഡിപ്പാർട്ട്മെൻറിലെ ജോസ് മിഗ്വെൽ ഡി വെലാസ്കോ പ്രവിശ്യയിലുള്ള ഒരു ബൊളീവിയൻ ദേശീയോദ്യാനമാണ്. ഇത് ബ്രസീൽ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്.
നോയെൽ കെംഫ് മെർക്കാഡോ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 750,000 ഹെക്ടറാണ്.[1] ഇതിൽ ഏറിയ പങ്കും സെറാനിയാ ഡി ഹുവാൻചാക്കായുടെ ഭാഗങ്ങളാണ്.[2] ബൊളീവിയയിലെ വടക്ക്-കിഴക്കൻ സാന്താക്രൂസ് ഡിപ്പാർട്ട്‍മെൻറിലെ ബ്രസീലിയൻ ഷീൽഡിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഇതിൻറെ കിഴക്കും വടക്കും അതിർത്തിയായ റിയോ ഡി ഇറ്റെനെസ് അടുത്തുള്ള ബ്രസീലിൽ നിന്നും ഉദ്യാനത്തെ വേർതിരിക്കുന്നു.[3]
1997-ൽ രൂപീകൃതമായ ബ്രസീലിലെ, മാറ്റോ ഗ്രോസോ സംസ്ഥാനത്തെ 158,621 ഹെക്ടർ (391,960 ഏക്കർ) വിസ്തൃതിയുള്ള സെറാ റിക്കാർഡോ ഫ്രാങ്കോ സംസ്ഥാനോദ്യാനം ഈ ദേശീയോദ്യാനവുമായി പാർക്ക് ചേർന്നുനിൽക്കുന്നു.[4] ആമസോണിയൻ മഴക്കാടുകളും ശുഷ്ക വനങ്ങളും സെറാഡോയിലെ സാവന്നകളും സന്ധിക്കുന്ന ഒരു പരിവർത്തന മണ്ഡലത്തിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മലമ്പ്രദേശങ്ങളിലെ നിത്യഹരിത വനം, ഇലപൊഴിയും വനം, മലയോരത്തെ സെറാഡോ സാവന്ന, സാവന്ന തണ്ണീർത്തടങ്ങൾ, വനപ്രദേശത്തെ തണ്ണീർത്തടങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത ആവാസകേന്ദ്രങ്ങളാണ് ദേശീയോദ്യാനത്തിനുള്ളത്.[5] മൊത്തത്തിൽ, ശൈത്യകാലത്ത് ഒരു പ്രത്യേക വരണ്ട കാലാവസ്ഥയും വാർഷികപാതം ശരാശരി 1,500 മില്ലിമീറ്ററോളവും ലഭിക്കുന്ന പ്രദേശമാണിത്.[6]
അവലംബം
[തിരുത്തുക]- ↑ Killeen, T. J. 1998 Vegetation and flora of Noel Kempff Mercado National Park. In A biological assessment of Parque Nacional Noel Kempff Mercado, Bolivia. RAP working papers 10 (eds T. J. Killeen & T. S. Schulenberg), pp. 61-85.Washington, DC: Conservation International
- ↑ Wallace, R. B., Painter, R. L. E. and Taber, A. B. (1998), Primate diversity, habitat preferences, and population density estimates in Noel Kempff Mercado National Park, Santa Cruz Department, Bolivia. American Journal of Primatology, 46: 197–211

- ↑ PES Serra Ricardo Franco (in പോർച്ചുഗീസ്), ISA: Instituto Socioambiental, retrieved 2016-12-03
- ↑ Killeen, T. J. 1998 Vegetation and flora of Noel Kempff Mercado National Park. In a biological assessment of Parque Nacional Noel Kempff Mercado, Bolivia. RAP working papers 10 (eds T. J. Killeen & T. S. Schulenberg), pp. 61-85.Washington, DC: Conservation International