Jump to content

നോം ഗോൾഡ് റഷ്

Coordinates: 64°29′25″N 165°24′47″W / 64.49028°N 165.41306°W / 64.49028; -165.41306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

64°29′25″N 165°24′47″W / 64.49028°N 165.41306°W / 64.49028; -165.41306

നോം ഗോൾഡ് റഷ്
Prospectors on Nome beach ca. 1900.
CenterNome, Alaska
DiscoverySeptember, 1898, Anvil Creek
Duration1899–1909
GoldfieldSnake River and beach at its outlet
LegacyNorth to Alaska, 1960
Cape Nome Mining District Discovery Sites
നോം ഗോൾഡ് റഷ് is located in Alaska
നോം ഗോൾഡ് റഷ്
Nearest cityNome, Alaska
Area18.8 acres (7.6 ha) (Anvil Creek)
19.5 acres (7.9 ha) (Snow Creek)
17.4 acres (7.0 ha) (Mountain Creek)
12.3 acres (5.0 ha) (Nome Beach)
Built1898
NRHP reference #78000535
Significant dates
Added to NRHPJune 2, 1978[1]
Designated NHLDJune 2, 1978[2]

നോം ഗോൾഡ് റഷ് എന്നറിയപ്പെടുന്നത്, 1899 – 1909[3] കാലഘട്ടങ്ങളിൽ അലാസ്കയിലെ നോം പട്ടണത്തിൽ നടന്ന സ്വർണ്ണത്തിനുവേണ്ടിടുള്ള ജനങ്ങളുടെ തള്ളിക്കയറ്റമായിരുന്നു. വളരെ കൂടിയ അളവിലുള്ള സ്വർണ്ണം ബീച്ചിലെ മണലിലും തുറസായ പ്രദേശത്തും, ആളുകൾ വന്നിറങ്ങുന്ന ഭാഗങ്ങളിലും യാതൊരു അദ്ധ്വാനവും കൂടാതെ പെറുക്കിയെടുക്കാവുന്ന നിലയിൽ കാണപ്പെട്ടിരുന്നു. ഗോൾഡ് റഷിന്റ കാലത്ത് ഇത് അലാസ്കയിലെ ഏറ്റവും വലിയ തുറമുഖ പട്ടണമായി വികസിച്ചിരുന്നു.

ക്ലോൺഡിക്കെ ഗോൾഡ് റഷിനൊപ്പമുണ്ടായ നോം ഗോൾഡ് റഷ് വടക്കേ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ സ്വർണ്ണത്തിനു വേണ്ടിയുള്ള തള്ളിക്കയറ്റമായിരുന്നു. ഖനിജാന്വേഷകർ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേയ്ക്ക് ഒഴുകിയെത്തി. ഇവിടെനിന്നു കണ്ടെടുത്ത ആകെ സ്വർണ്ണം 112 മെട്രിക് ടണ്ണിനു മുകളിലായിരുന്നു.

ചരിത്രം[തിരുത്തുക]

ഗോൾഡ് റഷിന്റെ പ്രധാനകേന്ദ്രം ബെറിംഗ് കടലിലെ നോർട്ടൺ സൌണ്ടിലുള്ള സിവാർഡ് ഉപദ്വീപിലെ സ്നേക്ക് നദിയുടെ നിർഗമനമാർഗ്ഗത്തിലുള്ള ഇന്നത്തെ നോം പട്ടണമായിരുന്നു. റഷ്യക്കാർ ഇവിടെ ആധിപത്യമുറപ്പിക്കുന്നതിന് ശതാബ്ദങ്ങൾക്കു മുമ്പ് ഇനുപ്യാക്ക് എസ്കിമോകൾ ഇവിടെ ജീവിച്ചു വന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യക്കാർ സെന്റ് മൈക്കിൾ തുറമുഖം സ്ഥാപിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രോമവ്യവസായികളും തിമിംഗില വേട്ടക്കാരും ഇവിടെ സന്ദർശിച്ചിരുന്നു. നോം സെൻസസ് മേഖലയിലുള്ള ഉപേക്ഷിക്കപ്പെട്ട വില്ലേജായ കൌൺസിലിൽ നിന്നും 1897 ല് ചെറുതോതിൽ സ്വർണ്ണം ലഭിച്ചിരുന്നു. പിന്നീട് മറ്റ മേഖലകളിൽ നിന്നും ലഭിച്ചു തുടങ്ങി.

സ്വർണ്ണത്തിന്റ കണ്ടുപിടിത്തം[തിരുത്തുക]

1898 സെപ്റ്റംബർ മാസത്തിൽ "ത്രീ ലക്കി സ്വീഡ്സ്" എന്നറിയപ്പെടുന്ന മൂന്നു പേർ, നോർവീജിയൻ-അമേരിക്കനായ ജാഫെറ്റ് ലിൻറെബർഗ്ഗ്, സ്വീഡനിൽ ജനിച്ച രണ്ട് അമേരിക്കൻ പൌരന്മാരായ എറിക് ലിൻറ്ബ്ലോം, ജോൺ ബ്രിൻറെസണ് എന്നിവർ അൻവിൽ അരുവിക്കു സമീപം ആദ്യമായി സ്വർണ്ണം കണ്ടെടുക്കുകയും അതവരെ നോം മൈനിംഗ് മേഖലയിലേയ്ക്കു നയിക്കുകയും ചെയ്തു. നദീതടത്തിലെ മണലിലും മറ്റും സ്വർണ്ണം പെറുക്കിയെടുക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. ആ ശിശിരത്തിൽ കണ്ടുപിടിത്തം താമസംവിനാ പുറം ലോകത്തെത്തി 1899 ൽ നോമിലെ ജനസംഖ്യ 10,000 ആയി വർ‌‍ദ്ധിച്ചു. കൂടുതലാളുകളും ക്ലോണ്ടിക്കെ ഗോൾഡ് റഷ് മേഖലയിൽ നിന്നെത്തിയവരായിരുന്നു. ആ വർഷം നദീതീരത്തുടനീളം അനേക കിലോമീറ്ററുകളോളം സ്വർണ്ണം കാണപ്പെട്ടിരുന്നു. അതോടെ സ്വർണ്ണത്തിനു വേണ്ടിടുള്ള തള്ളിക്കയറ്റം ക്രമാതീതമായി വർദ്ധിച്ചു. സീറ്റിൽ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ നിന്നൊക്കെ ആവിക്കപ്പലുകളിലും മറ്റുമായി ആയിരക്കണക്കിനാളുകള് നോവിലേയ്ക്കു പ്രവഹിച്ചു.

അവലംബം[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2007-01-23.
  2. "Cape Nome Mining District Discovery Sites". National Historic Landmark summary listing. National Park Service. Archived from the original on 2014-10-20. Retrieved 2007-12-27.
  3. Hulley, Clarence Charles (1970). Alaska: past and present. Binfords & Mort. pp. 261–. Retrieved 29 July 2011..
"https://ml.wikipedia.org/w/index.php?title=നോം_ഗോൾഡ്_റഷ്&oldid=3805738" എന്ന താളിൽനിന്ന് ശേഖരിച്ചത്