നൊമാഡ്‌ ലാൻഡ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൊമാഡ്‌ ലാൻഡ് (ചലച്ചിത്രം)
സംവിധാനംക്ലോയി ഷാവോ
നിർമ്മാണം
 • ഫ്രാൻസെസ് മക്ഡോർമണ്ട്
 • പീറ്റർ സ്പിയേഴ്സ്
 • മോളി ആഷർ
 • ഡാൻ ജാൻവി
 • ക്ലോയി ഷാവോ
തിരക്കഥക്ലോയി ഷാവോ
അഭിനേതാക്കൾ
 • ഫ്രാൻസെസ് മക്ഡോർമണ്ട്
 • ഡേവിഡ് സ്ട്രാറ്റെയർ
 • ബോബ് വെൽസ്
 • ലിൻഡ മേ
 • സ്വാൻകി
സംഗീതംലുഡോവിക്കോ ഐനാഡി
ഛായാഗ്രഹണംജോഷ്വ ജെയിംസ് റിച്ചാർഡ്സ്
ചിത്രസംയോജനംക്ലോയി ഷാവോ
വിതരണംസെർച്ച്‌ലൈറ്റ് പിക്ചേർസ്
റിലീസിങ് തീയതി
 • സെപ്റ്റംബർ 11, 2020 (2020-09-11) (വെനീസ്)
 • ഫെബ്രുവരി 19, 2021 (2021-02-19) (അമേരിക്ക)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$5 ദശലക്ഷം[1][2]
സമയദൈർഘ്യം108 മിനുട്ട്സ്[3]
ആകെ$6.5 ദശലക്ഷം[4]

ക്ലോയി ഷാവോ രചന, സംവിധാനം,എഡിറ്റിംഗ്, നിർമ്മാണം എന്നിവ നിർവ്വഹിച്ച 2020 ലെ അമേരിക്കൻ ചലച്ചിത്രമാണ് നൊമാഡ്‌ലാൻഡ്. ജെസീക്ക ബ്രൂഡർ 2017-ൽ എഴുതിയ "നോമാഡ്‌ലാന്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ അതിജീവിക്കുന്നു. "("Nomadland: Surviving America in the Twenty-First Century") എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുസ്തകം കഥയല്ല, യാഥാർഥ്യ വിവരണമാണ് . സ്ഥിരമായ വരുമാനമോ വീടോ ഇല്ലാത്തവർ വാഹനത്തെ വീടാക്കി മാറ്റി നാടോടികളായി വേലയന്വേഷിച്ച് അലയുന്നതാണ് പ്രമേയം. ഫ്രാൻസെസ് മക്ഡോർമണ്ട് (സിനിമയുടെ നിർമ്മാതാവ് കൂടിയാണ്) ഇത്തരത്തിലൊരാളായി അഭിനയിക്കുന്നു. ഭർത്താവ് മരിക്കുകയും തനിക്കുണ്ടായിരുന്ന , ജോലി നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഉപജീവനമാർഗം തേടി അവർ സ്വന്തം നാട്ടിൽ നിന്ന് പുറപ്പെടുകയും ചെയ്യുന്നു. താത്കാലിക ജോലി കിട്ടുന്നിടത്ത് വാഹനത്തിൽത്തന്നെ താമസിക്കേണ്ട അവസ്ഥ വന്നു ചേരുന്നു. ഡേവിഡ് സ്ട്രാറ്റെയ്‌നും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. യഥാർത്ഥ നാടോടികളായ ലിൻഡ മേ, സ്വാൻകി, ബോബ് വെൽസ് എന്നിവരും കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

2020 സെപ്റ്റംബർ 11 ന് വെനീസ് ചലച്ചിത്രമേളയിൽ നോമാഡ്‌ലാൻഡ് ഗോൾഡൻ ലയൺ നേടി. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പീപ്പിൾസ് ചോയ്സ് അവാർഡും ഇത് നേടി. 2020 ഡിസംബർ 4 ന് ഒരാഴ്ചത്തേക്ക് മാത്രമായി ടെലിവിഷനിൽ തൽസമയ പ്രക്ഷേപണം (സ്ട്രീമിംഗ് റിലീസ് ) ഉണ്ടായിരുന്നു. കൂടാതെ സെർച്ച്‌ലൈറ്റ് പിക്ചേഴ്സ് 2021 ജനുവരി 29 ന് അമേരിക്കയിലെ തിരഞ്ഞെടുത്ത ഐമാക്സ് തിയറ്ററുകളിൽ പടം പ്രദർശിപ്പിച്ചു. പിന്നീട് മറ്റു തീയറ്ററുകളിലും 2021 ഫെബ്രുവരി 19 ന് ഹുലു എന്ന പ്ലാറ്റ്ഫോമിൽ ഡിജിറ്റലായും പ്രദർശിപ്പിക്കപ്പെട്ടു.

ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ഛായാഗ്രഹണം, അഭിനയം എന്നിവയ്ക്ക് ഈ ചലച്ചിത്രം പ്രശംസ പിടിച്ചുപറ്റി. പ്രത്യേകിച്ച് മക്ഡോർമാണ്ടിന്റെ അഭിനയത്തിന്. മെറ്റാക്രിട്ടിക്ക് 2020 ൽ ഏറ്റവും കൂടുതൽ റേറ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ചിത്രമാണിത്.[5] ഇത് നിരൂപകരും പ്രസിദ്ധീകരണങ്ങളും ഏറ്റവുമധികം റാങ്കുചെയ്‌തതായി കണ്ടെത്തി.ഈ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി തെരെഞ്ഞെടുക്കുകയും ചെയ്തു.93-ാമത് അക്കാദമി അവാർഡുകളിൽ, മൊത്തം ആറ് നാമനിർദ്ദേശങ്ങളിൽ നിന്ന് മികച്ച ചിത്രം,മികച്ച സംവിധായകൻ, മക്ഡോർമണ്ടിനുള്ള മികച്ച നടി എന്നിവ ഈ ചിത്രം നേടി.[6] 78-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയും 74-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിലെ മികച്ച സിനിമ ഉൾപ്പെടെ നാല് അവാർഡുകളും,[7] 36-ാമത് ഇൻഡിപെൻഡന്റിലെ സ്പിരിറ്റ് അവാർഡുകളിൽ മികച്ച സിനിമ ഉൾപ്പെടെ നാല് അവാർഡുകളും ഈ ചലച്ചിത്രം നേടി.[8], ,[9] , [10]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ നൊമാഡ്‌ ലാൻഡ് (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അനുബന്ധം[തിരുത്തുക]

 1. Keegan, Rebecca (സെപ്റ്റംബർ 2, 2020). "Director Chloe Zhao Arrives With Early Oscar Contender 'Nomadland' and Next Year's 'Eternals': "It's a Bit Surreal"". The Hollywood Reporter. മൂലതാളിൽ നിന്നും സെപ്റ്റംബർ 3, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 27, 2020.
 2. Buchanan, Kyle (ഫെബ്രുവരി 10, 2021). "It Could Be the Most Diverse Oscars Ever, but the Problem Isn't Solved". The New York Times. മൂലതാളിൽ നിന്നും മാർച്ച് 5, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 7, 2021.
 3. "Nomadland". Venice Film Festival. മൂലതാളിൽ നിന്നും ജൂലൈ 28, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 28, 2020.
 4. "Nomadland (2021) – Financial Information". The Numbers. മൂലതാളിൽ നിന്നും ജൂലൈ 20, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 24, 2021.
 5. "Best Movies for 2020". Metacritic. മൂലതാളിൽ നിന്നും സെപ്റ്റംബർ 1, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 18, 2021.
 6. staff, Cnn. "See all the Oscar winners". CNN. ശേഖരിച്ചത് ഏപ്രിൽ 26, 2021. {{cite web}}: |first= has generic name (help)
 7. "2021". Oscars.org. മൂലതാളിൽ നിന്നും മാർച്ച് 15, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 15, 2021.
 8. "Golden Globes: 'Tears' as Chloe Zhao becomes first Asian woman to win best director". BBC News. മാർച്ച് 1, 2021. മൂലതാളിൽ നിന്നും മാർച്ച് 3, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 1, 2021.
 9. "Bafta Film Awards 2021: The winners and nominees in full". BBC News. ഏപ്രിൽ 11, 2021. ശേഖരിച്ചത് ഏപ്രിൽ 12, 2021.
 10. Zemler, Emily (ഏപ്രിൽ 23, 2021). "'Nomadland,' Riz Ahmed Win at Independent Spirit Awards". Rolling Stone (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് ഏപ്രിൽ 26, 2021.{{cite web}}: CS1 maint: url-status (link)