നെർപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു റഷ്യൻ ആണവ മുങ്ങിക്കപ്പലാണ് നെർപ. 1993-ൽ കോംസോമോല്സ്ക്-ഓൺ-അമുർ എന്ന കപ്പൽനിർമ്മാണശാലയിൽ വെച്ച് നെർപയുടെ നിർമ്മാണപ്രവർത്തനങ്ങളാരംഭിച്ചു. 2008-ൽ പുറത്തിറങ്ങിയ ഈ കപ്പൽ 2009 മുതൽ റഷ്യൻ നേവിയിൽ പ്രവർത്തനമാരംഭിച്ചു. ആദ്യം നടത്തിയ പരീക്ഷണത്തിൽ വിഷവാതം ശ്വസിച്ച് 21 പേർ മരണമടഞ്ഞിരുന്നു[1]. 2011 ജനുവരിയിൽ ഇന്ത്യൻ നേവി നെർപയെ 10 വർഷത്തേക്ക് പാട്ടത്തിനെടുത്തു. 73 പേരെ ഉൾക്കൊള്ളാനുൢള്ള സൗകര്യങ്ങൾ കപ്പലിലുണ്ട്. 600 മീറ്റർ ആഴത്തിൽ നൂറുദിവസംവരെ മുങ്ങിക്കിടക്കാൻ കഴിന്ന കപ്പലിന് ടോർപസ്, ക്രൂയിസ് മിസൈലുകൾ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. 2004ലാണ് നെർപ വാങ്ങുന്നതിന് ആദ്യം കരാറുണ്ടാക്കിയത് എന്നാൽ വിലയിലുണ്ടായ അന്തരം മൂലമാണ് കൈമാറ്റം വൈകിയത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെർപ&oldid=1692158" എന്ന താളിൽനിന്ന് ശേഖരിച്ചത്