നെയ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്മർ
Neymar celebrating (cropped).jpg
നെയ്മർ 2011 ൽ
വ്യക്തിവിവരങ്ങൾ
പേര് നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ
ജനനം (1992-02-05) 5 ഫെബ്രുവരി 1992 (വയസ്സ് 23)
സ്ഥലം മൊഗി ഡസ് ക്രൂസസ്, സാവോ പോളോ, ബ്രസീൽ
ഉയരം 1.74 m (5 ft 9 in) [1]
സ്ഥാനം സ്ട്രൈക്കർ
Club information
നിലവിലെ ക്ലബ്ബ് ബാഴ്സലോണ
നമ്പർ 11
യുവജനവിഭാഗത്തിലെ പ്രകടനം
2003–2009 സാന്റോസ്
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷം ടീം കളി (ഗോൾ)
2009– സാന്റോസ് 158 (81)
ദേശീയ ടീം
2009 ബ്രസീൽ U17 3 (1)
2011 ബ്രസീൽ U20 7 (9)
2010– ബ്രസീൽ 15 (8)
* സീനിയർ തലത്തിൽ
ദേശീയലീഗുകളിലെ കളികളും
ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ.
and correct as of 14 December 2011.

† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ).

‡ National team caps
and goals correct as of 12 October 2011

നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ (ജനനം: ഫെബ്രുവരി 5, 1992)നെയ്മർ എന്നു അറിയപെടുന്നു. ഒരു ബ്രസീലിയൻ ഫുട്ബോൾ താരമാണ്. ബ്രസീൽ ദേശീയ ടീം, ബാഴ്സലോണഎന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്.

19 ാ‍ം വയസിൽ സൌത്ത് അമേരിക്കൻ ഫുട്ബാലെർ ഓഫ് ഇയർ 2011 ലഭിച്ചു. 2012 യിലും നെയ്മർ ഇതേ പുരസ്കാരത്തിനു അർഹനായി. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും ആരാധകൻ താരതമ്യപെടുത്തി.

2003 ൽ സാന്റോസിൽ ചേർന്നക്കിലും 2009 ൽ‌ ആണു ആദ്യമായ് ഒന്നാം കിട ടീമിനു വേണ്ടി കളിച്ചത്.അതെ വര്ഷം തന്നെ ഉത്തമ യുവ കളികാരൻ കാമ്പെനടോ പൌളിസ്ട 2009 ആയി തിരഞ്ഞടുക്കപെട്ടു.

ആദ്യ കാല ജീവിതം[തിരുത്തുക]

നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ നെയ്മർ ഡ സിൽവയുടെയും നദിനെ സാന്റോസ്ൻറെയും മകനായി മോഗി ദാസ്‌ ക്രുഴെസിൽ ജനിച്ചു.ഒരു മുൻകാല ഫുട്ബാൾ കളിക്കാരൻ ആയ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നു നെയ്മറിന്റെ ഫുട്ബാൾ ജീവിതം തുടങ്ങിയത്.

ക്ലബ്‌ ജീവിതം[തിരുത്തുക]

സാന്റോസ്[തിരുത്തുക]

യൂത്ത് ടീം[തിരുത്തുക]

നെയ്മർ കുറഞ്ഞ പ്രായത്തിൽ തന്നെ സാന്റോസിനു വേണ്ടി കളിച്ചു തുടങ്ങി, 2003 ൽ സാന്റോസ് നെയ്മറുമായ് ഉടമ്പടി ഒപ്പുവെച്ചതു മുതൽ. പെപ്പെ , പെലെ , രോബിന്ജോയെ പോലെ നെയ്മറും സാന്റോസ്ൻറെ യൂത്ത് അക്കാദമിയിൽ ഫുട്ബാൾ ജീവിതം തുടങ്ങി.

14ാ‍ം വയസിൽ റയൽ മാഡ്രിഡിൽ ചേരാനായ് സ്പൈനിലേക് പോയി. നെയ്മർ റയൽ മാഡ്രിഡിൻറെ പരിക്ഷകൾ എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതൽ പണം മുടക്കി നെയ്മറിനെ ക്ലബ്ബിൽ നിലനിർത്തി. 2009 ൽ‍ നെയ്മർ സാന്റോസ്ൻറെ ഒന്നാം കിട ടീമിൽ അംഗമായി.2013ൽ നെയ്മർ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ആയ എഫ്.സി ബാഴ്സലോണയിലേക്ക് മാറി.ഏതാണ്ട് 50 മില്ല്യൺ യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെയ്മർ&oldid=2132043" എന്ന താളിൽനിന്നു ശേഖരിച്ചത്