നെയാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെപ്റ്റ്യൂണിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഉപഗ്രഹമാണ് നെയാദ്. 1989 ലെ വോയേജർ 2 ചിത്രങ്ങളിൽ നിന്നാണ് ഇതിനെ കണ്ടുപിടിച്ചത്. വോയേജർ 2 സൗരയൂഥം കടന്ന് പുറം ബഹിരാകാശത്തേക്ക് പോകുന്ന വഴിയിൽ ഏറ്റവും അവസാനം കണ്ട ലോകം ഇതാണ്.

48,200 കിലോമീറ്റർ ദൂരെയായി ഏഴ് മണിക്കൂർ സമയംകൊണ്ട് മാതൃഗ്രഹത്തിന്റെ മധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതി സഞ്ചാരപഥത്തിലൂടെ ഇതൊരു പ്രദക്ഷിണം വയ്ക്കുന്നു. ക്രമരൂപമില്ലാത്ത ഇതിന്റെ ശരാശരി വ്യാസം 58 കിലോമീറ്ററാണ്. സാന്ദ്രത, ഘടന, ആന്തരിക സ്വഭാവം മുതലായവയുടെ വിവരങ്ങളൊന്നും ലഭ്യമല്ല. ഉപരിതലം ഇരുണ്ടതാണെന്നല്ലാതെ അല്ലാതെ മറ്റു വിശദാംശങ്ങളൊന്നും അറിഞ്ഞുകൂടാ. ഇത് തലാസയോടും ഡെസ്പിനയോടും ചേർന്ന് ഗുരുത്വാകർഷണബലംകൊണ്ട് 'വലയങ്ങളുടെ ഇടയ' പ്രവർത്തനം നടത്തുന്നു.

"https://ml.wikipedia.org/w/index.php?title=നെയാദ്&oldid=3943874" എന്ന താളിൽനിന്ന് ശേഖരിച്ചത്