ഉള്ളടക്കത്തിലേക്ക് പോവുക

നിഷ്നെകാംസ്ക് റിസർവോയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lower Kama Reservoir, Nizhnekamsk Reservoir
Nishnekamsk reservoir near Naberezhnye Chelny.
നിർദ്ദേശാങ്കങ്ങൾ55°53′N 52°45′E / 55.883°N 52.750°E / 55.883; 52.750
തരംHydroelectric reservoir
പ്രാഥമിക അന്തർപ്രവാഹംKama, Belaya, Ik, Izh, Syun, Menzelya Rivers
Primary outflowsKama
ബേസിൻ രാജ്യങ്ങൾRussia
പരമാവധി നീളം200 കി.മീ (660,000 അടി)
ഉപരിതല വിസ്തീർണ്ണം1,084 കി.m2 (1.167×1010 sq ft)
ജലവ്യാപ്തം2.8 കി.m3 (2.3×10^6 acre⋅ft)
ഉപരിതല ഉയരം63,3 (68 planned)
അധിവാസ സ്ഥലങ്ങൾNaberezhnye Chelny
Mendeleyevsk
Menzelinsk
Sarapul
Neftekamsk
Kambarka
Agidel

റഷ്യയിലെ കാമ നദിയിൽ സ്ഥിതിചെയ്യുന്ന ജലവൈദ്യുത പദ്ധതികളിലെ ഏറ്റവും താഴെയുള്ള ജലസംഭരണിയാണ് ലോവർ കാമ റിസർവോയർ അല്ലെങ്കിൽ നിഷ്നെകാംസ്ക് റിസർവോയർ ( Russian: Нижнекамское водоранилище  ; Tatar: Түбән Кама сусаклагычы ) ടാറ്റർസ്ഥാൻ, ഉഡ്മൂർതിയ, ബഷ്കോർട്ടോസ്റ്റാൻ, റഷ്യൻ ഫെഡറേഷന്റെ പെർം ക്രായ് എന്നീപ്രദേശങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോവർ കാമ ജലവൈദ്യുത നിലയത്തിന്റെ അണക്കെട്ടിന്റെ നിർമ്മാണത്തിനുശേഷം 1978-81 ൽ സമുദ്രനിരപ്പിൽ നിന്ന് 62 മീറ്റർ വരെ ഈ ജലസംഭരണി നിറഞ്ഞു. ഈ ജലസംഭരണിയിലെ ജലനിരപ്പ് മുകളിലെ ജലസംഭരണികളെ ആശ്രയിച്ചിരിക്കുന്നു ( കാമ റിസർവോയർ, വോട്ട്കിൻസ്ക് റിസർവോയർ ). ലോവർ കാമ റിസർവോയറിന്റെ ഉപരിതല വിസ്തീർണ്ണം 1,084 ചതുരശ്ര കിലോമീറ്റർ ആണ്. 2.8 ബില്യൺ (280 കോടി) ക്യുബിക് മീറ്റർ ആണ് ഇതിന്റെ വ്യാപ്തം. അതിന്റെ നീളം കാമയ്‌ക്കൊപ്പം 185 കിലോമീറ്ററും  ബെലയായ്ക്കൊപ്പം 157 കിലോമീറ്ററുമാണ്. ജലവിതരണം, ജലസേചനം, മീൻപിടുത്തം എന്നിവയ്ക്കും ഈ ജലസംഭരണി ഉപയോഗിക്കുന്നു.

വൈദ്യുതപദ്ധതിയുടെ പൂർണ്ണ ആസൂത്രിത ശക്തിയിൽ പ്രവർത്തിപ്പിക്കാനുള്ള പദ്ധതികൾ ടാറ്റർസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു.[1] ടാറ്റർസ്റ്റാനിൽ പ്രവർത്തിക്കുന്ന പാരിസ്ഥിതിക സംരക്ഷക ഗ്രൂപ്പുകൾ ഈ പദ്ധതികളെ എതിർക്കുന്നു. ജലസംഭരണിയിൽ ജലനിരപ്പുയരുന്നത് കുല്യാഗാഷ് തണ്ണീർത്തടത്തിലും മറ്റ് ചുറ്റുമുള്ള ഭൂപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായേക്കും.[2]

അവലംബങ്ങൾ

[തിരുത്തുക]
  1. "Parliament Gives Up On Reviving Kama Alany Nuclear Power Station Project". Archived from the original on 2023-06-29. Retrieved 2020-12-16.
  2. Nuclear Project Sparks Criticism

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]