നിയാസ് ബക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടക സിനിമാരംഗത്തെ അഭിനേതാക്കളിൽ ഒരാളാണ് നിയാസ് ബക്കർ. പ്രസിദ്ധ നാടക, സിനിമാനടൻ അബൂബക്കറിന്റെ മകനായി ജനിച്ചു. ജ്യേഷ്ഠൻ നവാസും അഭിനയരംഗത്തുണ്ട്. മിമിക്രി വേദികളിലൂടെ ആരംഭിച്ച നിയാസ് സഹോദരൻ നവാസിനോടൊപ്പം നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ചു. മറിമായം എന്ന ടെലിവിഷൻ സീരിയലിൽ കോയ. ഷീദളൻ എന്നീ വേഷങ്ങളിലൂടെ ആണ് കൂടുതൽ പ്രശസ്തനായത്. കുറച്ചുകാലം മാള അരവിന്ദന്റെ വള്ളുവനാടൻ തിയ്യേറ്റേഴ്സിൽ അംഗമായി നാടകങ്ങളിൽ നിയാസ് അഭിനയിച്ചിരുന്നു. മിമിക്രിവേദികളിലൂടെ കിട്ടിയ പ്രശസ്തി നിയാസിന് സിനിമയിൽ അവസരങ്ങൾ ഒരുക്കിക്കൊടുത്തു[1].

വെങ്കലം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് നിയാസ് സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് ചമയം, ഗ്രാമഫോൺ, ഓർഡിനറി, റൺ ബേബി റൺ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്[2]. മഴവിൽ മനോരമയിലെ മറിമായം എന്ന കോമഡി സീരിയലിലെ വേഷം നിയാസിന് കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിക്കൊടുത്തു. വല്ലാത്ത പഹയൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ട് നിയാസ് ബക്കർ ആ രംഗത്തും കഴിവ് തെളിയിച്ചു.

നിയാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

അവലംബം[തിരുത്തുക]

  1. https://m3db.com/niyas-backar
  2. https://malayalasangeetham.info/displayProfile.php?category=actors&artist=Niyas
"https://ml.wikipedia.org/w/index.php?title=നിയാസ്_ബക്കർ&oldid=3819084" എന്ന താളിൽനിന്ന് ശേഖരിച്ചത്