നാൻസി അറ്റ്കിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാൻസി അറ്റ്കിൻസൺ

Woman using a microscope
Atkinson in 1947, from a profile in
The Mail of Adelaide
ജനനം(1910-03-09)9 മാർച്ച് 1910
മെൽബോൺ, വിക്ടോറിയ, ഓസ്ട്രേലിയ
മരണം21 ഡിസംബർ 1999(1999-12-21) (പ്രായം 89)
അഡലെയ്ഡ്, തെക്കൻ ഓസ്ട്രേലിയ
ദേശീയതഓസ്ട്രേലിയൻ
മറ്റ് പേരുകൾനാൻസി കുക്ക്
നാൻസി ബെൻകോ
കലാലയംUniversity of Melbourne
പുരസ്കാരങ്ങൾOfficer of the Order of the British Empire (1951)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബാക്ടീരിയോളജി
സ്ഥാപനങ്ങൾUniversity of Adelaide
Institute of Medical and Veterinary Science

നാൻസി അറ്റ്കിൻസൺ, OBE (നാൻസി കുക്ക്, നാൻസി ബെൻകോ എന്നും അറിയപ്പെടുന്നു; ജീവിതകാലം: 9 മാർച്ച് 1910 - 21 ഡിസംബർ 1999) ഓസ്ട്രേലിയൻ സ്വദേശിയായ ബാക്ടീരിയോളജിസ്റ്റായിരുന്നു. 1950 കളിൽ, ബാക്ടീരിയോളജിയിൽ ലോകത്തെ പ്രമുഖ ആധികാരക വ്യക്തികളിൽ ഒരാളായി അംഗീകരിക്കപ്പെട്ട അവർ സാൽമൊണെല്ല ബാക്ടീരിയ, ആൻറിബയോട്ടിക്, വാക്സിൻ വികസനം, പോളിയോവൈറസ് വേർപെടുത്തൽ എന്നിവ സംബന്ധമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി.[1]

ആദ്യകാലവും വിദ്യാഭ്യാസവും[തിരുത്തുക]

ഓസ്‌ട്രേലിയയിലെ മെൽബണിലാണ് അറ്റ്കിൻസൺ ജനിച്ചത്. രസതന്ത്രം ഐഛികമായി മെൽബൺ സർവകലാശാലയിൽ സയൻസ് ബിരുദം നേടാൻ തുടങ്ങിയെങ്കിലും ഒടുവിൽ ബാക്ടീരിയോളജിയെന്ന പുതിയ മേഖലയിലേക്ക് മാറി.[2][3] 1931 ൽ ബിരുദവും 1932 ൽ മാസ്റ്റർ ഓഫ് സയൻസും നേടിയ അവർ 1932 മുതൽ 1937 വരെ സർവകലാശാലയിലെ ബാക്ടീരിയോളജി വകുപ്പിൽ ഗവേഷണ പണ്ഡിതയും ഡെമോൺസ്ട്രേറ്ററുമായി ജോലി ചെയ്തു.[4]

ശാസ്ത്രീയ ജീവിതം[തിരുത്തുക]

1937-ൽ നാൻസി അറ്റ്കിൻസൺ അഡ്‌ലെയ്ഡിലെ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ലബോറട്ടറി ഓഫ് പാത്തോളജി ആൻഡ് ബാക്ടീരിയോളജിയിലേക്ക് മാറ്റി. അടുത്ത വർഷം അഡ്‌ലെയ്ഡ് സർവകലാശാലയുടെ ഭാഗമായി ഈ ലബോറട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആന്റ് വെറ്ററിനറി സയൻസിൽ ഉൾപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ടിൽ പാർട്ട് ടൈം ജോലി തുടർന്ന അറ്റ്കിൻസൺ സർവകലാശാലയിൽ ബാക്ടീരിയോളജിയിലും പ്രഭാഷണം നടത്തി. 1942 ൽ ലക്ചറർ-ഇൻ-ചാർജായും 1952 ൽ ബാക്ടീരിയോളജിയിൽ റീഡർ-ഇൻ-ചാർജായും അവർക്ക് സ്ഥാനക്കയറ്റം ലഭിച്ച അവർ തുടർന്ന് മുഴുവൻ സമയവും സർവകലാശാലയിൽ ചേർന്നു.[5]

ഡാർസി കോവന്റെ പ്രോത്സാഹനത്താൽ ക്ഷയരോഗത്തെ ചെറുക്കുന്നതിനായി ഓസ്‌ട്രേലിയയിൽ ബിസിജി വാക്‌സിൻ വികസിപ്പിക്കൽ, ഉത്പാദനം, നടത്തിപ്പ് എന്നിവ IMVS ലെ അറ്റ്കിൻസണിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു.[6]

സ്വകാര്യ ജീവിതം[തിരുത്തുക]

സൗത്ത് ഓസ്‌ട്രേലിയയിലെ ബ്രിട്ടീഷ് എംപയർ ഫിലിംസിന്റെ മാനേജർ ഇർ‌വിംഗ് എം. കുക്കുമായാണ് അറ്റ്‌കിൻസണിന്റെ ആദ്യ വിവാഹം.[7] അവർക്ക് 1948 ഏപ്രിലിൽ ജനിച്ച ജോനാഥൻ എന്ന മകനുണ്ടായിരുന്നു.[8]

വാസ്തുശില്പിയായ ആൻഡ്രൂ ബെൻകോയുമായി രണ്ടാമത്തെ വിവാഹം നടക്കുകയും, അവർ മക്ലാരൻ വെയ്ൽ മേഖലയിൽ ചോക്ക് ഹിൽ വൈനറി സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തു.[9] നാൻസി ബെൻകോ എന്ന വിവാഹനാമത്തിൽ ഓസ്ട്രേലിയൻ കലകളെക്കുറിച്ച് ആർട്ട് ആൻഡ് ആർട്ടിസ്റ്റ്സ് ഓഫ് സൗത്ത് ഓസ്‌ട്രേലിയ, ദ ആർട്ട് ഓഫ് ഡേവിഡ് ബോയ്ഡ്[10] എന്നീ രണ്ട് പുസ്തകങ്ങളും ഓസ്ട്രേലിയൻ ഡിക്ഷണറി ഓഫ് ബയോഗ്രഫി എന്ന പേരിൽ ഗുസ്താവ് ബാർണസിന്റെ ജീവചരിത്രവും അവർ എഴുതി.[11]

അവലംബം[തിരുത്തുക]

  1. "Didn't know of her O.B.E." The News. Vol. 56, no. 8, 549. South Australia. 1 January 1951. p. 1. Retrieved 14 April 2018 – via National Library of Australia.
  2. "Dr. Nancy Atkinson (1910–99) Papers" (in ഇംഗ്ലീഷ്). University of Adelaide. Retrieved 13 April 2018.
  3. "Woman Scientist's As Bacteriologist". The Advertiser. South Australia. 5 December 1945. p. 3. Retrieved 14 April 2018 – via National Library of Australia.
  4. "Atkinson, Nancy (1910–1999)". Encyclopedia of Australian Science (in ബ്രിട്ടീഷ് ഇംഗ്ലീഷ്). The University of Melbourne eScholarship Research Centre. Retrieved 13 April 2018.
  5. "Atkinson, Nancy (1910–1999)". Encyclopedia of Australian Science (in ബ്രിട്ടീഷ് ഇംഗ്ലീഷ്). The University of Melbourne eScholarship Research Centre. Retrieved 13 April 2018.
  6. Angrove, Roger Clare. "1991 – Tuberculosis Control in South Australia". Royal Adelaide Hospital Health Museum. Archived from the original on 2020-03-12. Retrieved 14 April 2018.
  7. "Visit Of Film Company Manager". The Border Watch. Vol. 86, no. 9638. South Australia. 2 January 1947. p. 1. Retrieved 14 April 2018 – via National Library of Australia.
  8. "Scientist's Son". The News. Vol. 50, no. 7, 717. South Australia. 29 April 1948. p. 11. Retrieved 14 April 2018 – via National Library of Australia.
  9. "Vale: Nancy Benko (Atkinson) OBE DSc (1910–1999)". Microbiology Australia: 46. March 2000.
  10. "Dr. Nancy Atkinson (1910–99) Papers" (in ഇംഗ്ലീഷ്). University of Adelaide. Retrieved 13 April 2018.
  11. Benko, Nancy (1979). "Barnes, Gustave Adrian (1877–1921)". Australian Dictionary of Biography. Melbourne University Press. ISSN 1833-7538 – via National Centre of Biography, Australian National University.
"https://ml.wikipedia.org/w/index.php?title=നാൻസി_അറ്റ്കിൻസൺ&oldid=3805565" എന്ന താളിൽനിന്ന് ശേഖരിച്ചത്