Jump to content

നാച്ചിയാർ തിരുമൊഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്‌നാട്ടിൽ ജീവിച്ചിരുന്ന വിഷ്ണുഭക്തയായ കവയിത്രി, ആണ്ടാൾ രചിച്ച കൃതിയാണ് നാച്ചിയാർ തിരുമൊഴി.കൃഷ്ണഭക്തി നിറഞ്ഞുനില്ക്കുന്ന നാച്ചിയാർ തിരുമൊഴിയിൽ 143 'വാസുരങ്ങൾ' അല്ലെങ്കിൽ ഗീതങ്ങൾ അടങ്ങിയിരിക്കുന്നു. പത്ത് പാട്ടുകൾ വീതമുള്ള പതിന്നാല് ഭാഗമായി എഴുതിയിട്ടുള്ള ഈ കൃതിയിൽ ശ്രീവില്ലിപുത്തൂരിനെ അമ്പാടിയായും, ആ പ്രദേശത്തുള്ള സ്ത്രീകളെ ഗോപികമാരായും, വടപെരുങ്കോവിൽ ക്ഷേത്രത്തെ നന്ദഗോപരുടെ വാസസ്ഥലമായും, ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ശ്രീകൃഷ്ണനായും സങ്കല്പിച്ചു പാടിയശേഷം 14 ക്ഷേത്രങ്ങളെപ്പറ്റിയും പ്രകീർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാച്ചിയാർ തിരുമൊഴി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാച്ചിയാർ_തിരുമൊഴി&oldid=3805485" എന്ന താളിൽനിന്ന് ശേഖരിച്ചത്