നഹീദ് അഫ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നഹീദ് അഫ്രീൻ
ജനനം
ബിസ്വനാഥ്, ആസാം
ദേശീയതഇന്ത്യൻ
തൊഴിൽഗായിക

ആസാമീസ് സ്വദേശിയായ ചലച്ചിത്ര പിന്നണി ഗായികയാണ് നഹീദ് അഫ്രീൻ. [1]

ജീവിതരേഖ[തിരുത്തുക]

റിയാലിറ്റി ഷോയിലൂടെയാണ് സംഗീത രംഗത്ത് പ്രവേശിച്ചത്. 2015 ൽ സീടിവിയുടെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപായുടെ റണ്ണറപ്പായിരുന്നു അഫ്രീൻ. 2015-ൽ ബോളിവുഡ് താരം സൊനാക്ഷി സിൻഹ അഭിനയിച്ച അകിര എന്ന ചിത്രത്തിൽ നഹീദ് പാടി. ഐ.എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കെതിരെയും ഭീകരവാദത്തിനെതിരെയും നഹീദ് നിരവധി സംഗീത പരിപാടികൾ നടത്തിയിരുന്നു.[2]

ഫത്‌വ[തിരുത്തുക]

2017-ൽ അസമിലെ 42 മത പുരോഹിതൻമാർ അഫ്രീനെതിരെ ഫത്‌വ പുറപ്പെ‌ടുവിച്ചിരുന്നു. സംഗീത പരിപാടികൾ സംഘടിപ്പിക്കാൻ ശരീഅത്ത് നിയമം അനുവദിക്കില്ലെന്നു വ്യക്തമാക്കുന്ന ഫത്‌വയിൽ അഫ്രീന്റെ പരിപാടികൾ ബഹിഷ്കരിക്കണമെന്നു ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. [3]

അവലംബം[തിരുത്തുക]

  1. http://www.greenkeralanews.com/fthwa-singer-nahid-afrin-asamees/
  2. http://www.manoramaonline.com/news/just-in/42-clerics-issue-fatwa-against-16-year-old-singer-nahid-afreen.html
  3. http://www.kairalinewsonline.com/2017/03/15/97522.html
"https://ml.wikipedia.org/w/index.php?title=നഹീദ്_അഫ്രീൻ&oldid=2914989" എന്ന താളിൽനിന്ന് ശേഖരിച്ചത്