നസിയാ ഹസൻ
നസിയാ ഹസൻ | |
---|---|
![]() നസിയാ ഹസൻ | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കറാച്ചി, സിന്ധ്, പാകിസ്താൻ | 3 ഏപ്രിൽ 1965
ഉത്ഭവം | കറാച്ചി, സിന്ധ്, പാകിസ്താൻ |
മരണം | 13 ഓഗസ്റ്റ് 2000 ലണ്ടൻ, യു. കെ. | (പ്രായം 35)
വിഭാഗങ്ങൾ | പോപ് സംഗീതം, പാകിസ്താനി പോപ് |
തൊഴിൽ(കൾ) | ഗായിക, അഭിഭാഷക, യു. എൻ. രാഷ്ട്രീയ നിരീക്ഷക (1992–94) |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട് |
വർഷങ്ങളായി സജീവം | 1980–1992 |
ലേബലുകൾ | EMI Records |
പാകിസ്താനിലെ പോപ് ഗായികയും സിനിമാ പിന്നണിഗായികയും സാമൂഹ്യപ്രവർത്തകയും അഭിഭാഷകയുമായിരുന്ന നസിയാ ഹസൻ കറാച്ചിയിൽ ജനിച്ചു (ജീവിതകാലം: 3 ഏപ്രിൽ 1965 - 13 ആഗസ്റ്റ് 2000).[1] 10 വയസ്സുള്ളപ്പോൾ ആരംഭിച്ച സംഗീതജീവിതത്തിൽ ഇന്ത്യയിലെയും പാകിസ്താനിലെയും ഏറ്റവും പ്രമുഖരായ സംഗീതജ്ഞരിൽ ഒരാളായി അവർ മാറി. ദക്ഷിണേഷ്യയിലും തെക്കു കിഴക്കനേഷ്യയിലും വ്യാപകമായ ജനപ്രീതിനേടിയ നസിയ ദക്ഷിണേഷ്യയിലെ പോപ് സംഗീതറാണി എന്ന് അറിയപ്പെട്ടു.[2][3] ഇന്ത്യൻ ചിത്രമായ ഖുർബാനിയ്ക്ക് (1980) വേണ്ടി "ആപ് ജൈസാ കോയി" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ചത് നസിയാ ഹസൻ ആണ്. നസിയായുടെ ആദ്യ ആൽബം "ഡിസ്കോ ദീവാനി" ആണ്. അക്കാലത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ആൽബമായിരുന്നു ഇത്[4]. സഹോദരനും ഗായകനുമായ സൊഹൈബ് ഹസനുമായി ചേർന്ന് ആലപിച്ച ഗാനങ്ങളുടെ 6.5 കോടി റെക്കോഡുകൾ ലോകത്തെമ്പാടും അക്കാലത്ത് വിറ്റഴിഞ്ഞു.[5][6] ഡ്രീമർ ദീവാനേ എന്ന ഇംഗ്ലീഷ് ഗാനത്തോടെ ബ്രിട്ടനിലെ ജനപ്രീതി ചാർട്ടുകളിൽ ഉൾപ്പെട്ട ആദ്യ പാകിസ്താനി ഗായികയായി മാറി.[7]
അവരുടെ വിജയകരമായ സംഗീതജീവിതം 25 വർഷങ്ങളിലൂടെ കടന്നുപോയപ്പോൾ നസിയ ഹസൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രീതിയുള്ള സംഗീതജ്ഞരിൽ ഒരാളായി മാറിയിരുന്നു. നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ഇക്കാലത്ത് അവർ കരസ്ഥമാക്കുകയും പതിനഞ്ചാം വയസ്സിൽ ഫിലിം ഫെയർ പുരസ്കാരം നേടിയെടുത്ത ആദ്യ പാകിസ്താനിയായി പരിഗണിക്കപ്പെടുകയും വളരെ ചെറുപ്പകാലത്തുതന്നെ ഈ ബഹുമതി നേടുകയെന്ന ഈ റിക്കാർഡ് ഇക്കാലവും നിലനിൽക്കുകയും ചെയ്യുന്നു. പാകിസ്താനിലെ സിവിലിയൻ ബഹുമതിയായ പ്രൈഡ് ഓഫ് പെർഫോമൻസും അവർക്കു ലഭിച്ചിരുന്നു. ചലച്ചിത്രങ്ങളിൽ പാടുന്നതു കൂടാതെ, നസിയാ ഹസ്സൻ മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും 1991 ൽ യുണിസെഫ് അതിൻറെ സാംസ്കാരിക അംബാസഡർ ആയി അവരെ നിയമിക്കുകയും ചെയ്തു. 2000 ആഗസ്റ്റ് 13 ന് തൻറെ 35 ആമത്തെ വയസ്സിൽ ലണ്ടനിൽവച്ച് ശ്വാസകോശ ക്യാൻസർ കാരണമായി നസിയാ ഹസ്സൻ മരണമടഞ്ഞു
അവാർഡും ബഹുമതികളും[തിരുത്തുക]
മികച്ച പിന്നണിഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കിയ ആദ്യത്തെ പാകിസ്താനിയും ഏറ്റവും പ്രായം കുറഞ്ഞ വനിതയും നസിയ തന്നെയാണ്. 15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അവർക്ക് ഈ പുരസ്ക്കാരം ലഭിച്ചത്.[8]
- പ്രൈഡ് ഓഫ് പെർഫോർമൻസ്
- ഫിലിംഫെയർ ബെസ്റ്റ് ഫീമെയ്ല് പ്ലേബാക്ക് അവാർഡ്
- ഗോൾഡൻ ഡിസ്ക് അവാർഡ്
- ഡബിൾ പ്ലാറ്റിനം അവാർഡ്
- നസിയ ഹസ്സന്റെ 53-ആം ജന്മദിനത്തിൽ ഗൂഗിൾ അവരെ ഒരു ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ചു. ആസ്ത്രേലിയ, ക്യാനഡ, ഐസ് ലാൻഡ്, ന്യൂസിലാൻഡ്, പാകിസ്താൻ എന്നിവിടങ്ങളിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ഈ ഡൂഡിൽ ലഭ്യമായിരുന്നു.[9]
അവലംബം[തിരുത്തുക]
- ↑ Jai Kumar (2000 August 23). "Obituary: Nazia Hassan". guardian.co.uk. London: The Guardian. ശേഖരിച്ചത് 2008-05-18.
{{cite news}}
: Check date values in:|date=
(help) - ↑ "A toast to the queen of pop: Faraz Wakar's musical tribute to Nazia Hasan". ശേഖരിച്ചത് 2016-02-10.
- ↑ "Women Year Book of Pakistan". Women Year Book of Pakistan (ഭാഷ: ഇംഗ്ലീഷ്). Ladies Forum Publications. 8: 405. 1990.
- ↑ Sangita Gopal & Sujata Moorti (2008). Global Bollywood: travels of Hindi song and dance. University of Minnesota Press. പുറങ്ങൾ. 98–9. ISBN 0-8166-4579-5. ശേഖരിച്ചത് 2011-06-07.
- ↑ PTI (2005 November 18). "NRI TV presenter gets Nazia Hassan Award". Times of India. മൂലതാളിൽ നിന്നും 2012-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-04.
{{cite news}}
: Check date values in:|date=
(help) - ↑ "NRI TV presenter gets Nazia Hassan Award – Times of India". The Times of India. മൂലതാളിൽ നിന്നും 2012-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-02.
- ↑ Desk, APP | Entertainment (2014-08-13). "Aap Jaisa Koi: Remembering Nazia Hasan". www.dawn.com. ശേഖരിച്ചത് 2016-02-10.
- ↑ "Filmfare Award for Best Female Playback Singer – Superlatives".
- ↑ "Nazia Hassan's 53rd Birthday". Google. April 3, 2018.