നവ്ജോത് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നവ്ജോത് കൗർ
വ്യക്തി വിവരങ്ങൾ
പൗരത്വം ഇന്ത്യ
Sport
രാജ്യംഇന്ത്യ
കായികമേഖലHockey

ഇന്ത്യൻ വനിത ഹോക്കി ടീമിലെ ഒരു കളിക്കാരിയാണ് നവ്‌ജോത് കൗർ. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഇന്ത്യൻ വനിതാ ടീമിൽ അംഗമായിരുന്നു ഇവർ.[1]

ജീവിത രേഖ[തിരുത്തുക]

1995 മാർച്ച് ഏഴിന് ഹരിയാനയിൽ ജനിച്ചു. 78 അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്കെടുത്തു. അന്താരാഷ്ട്ര മൽസരങ്ങളിൽ മൂന്ന് ഗോളുകൾ നേടി.[2] ഹോക്കി വേൾഡ് ലീഗിൽ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ അംഗമായിരുന്നു. നെതർലന്റിൽ നടന്ന വോൾവോ ഇന്റർനാഷണൽ അണ്ടർ 21 ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ വനിതാ ടീമിലും നവ്‌ജോത് കൗർ അംഗമായിരുന്നു. ഹരിയാനയിലെ ശഹ്ബദിലുള്ള ബൽദേവ് സിങ് അക്കാദമിയിൽ നിന്നാണ് കൗർ പരിശീലനം നേടിയത്.[1]

നേട്ടങ്ങൾ[തിരുത്തുക]

  • 2013ലും 2015ലും ഹോക്കി വേൾഡ് ലീഗ് സെമി ഫൈനലിൽ പങ്കെടുത്തു.[1][3]
  • നെതർലന്റിൽ നടന്ന വോൾവോ ഇന്റർനാഷണൽ അണ്ടർ 21 ടൂർണമെന്റിൽ പങ്കെടുത്തു[1]
  • 2015 സെപ്തംബർ 5മുതൽ 13 വരെ ചൈനയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി[1]
  • 2013ൽ ന്യൂഡൽഹിയിൽ നടന്ന ജൂനിയർ വേൾഡ് കപ്പിൽ പങ്കെടുത്തു.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവ്ജോത്_കൗർ&oldid=2893863" എന്ന താളിൽനിന്ന് ശേഖരിച്ചത്