നരേന്ദ്ര സിങ് തോമർ
ദൃശ്യരൂപം
നരേന്ദ്ര സിങ് തോമർ | |
---|---|
ഖനി, തൊഴിൽ വകുപ്പ് മന്ത്രി | |
മണ്ഡലം | ഗ്വാളിയർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 12 ജൂൺ 1957 |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി. |
വസതി | ഗ്വാളിയർ |
ബി.ജെ.പി നേതാവും പതിനാറാം ലോക്സഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയാണ് നരേന്ദ്ര സിങ് തോമർ (ജനനം 12 ജൂൺ 1957). പഞ്ചായത്തീരാജ്, ഖനി, സ്റ്റീൽ, എന്നീ വകുപ്പുകളുടെ ചുമതലയുമുണ്ട്. മധ്യപ്രദേശിലെ മൊറീന ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്.
ജീവിതരേഖ
[തിരുത്തുക]ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽനിന്ന് ബിരുദം നേടി. 2006 മുതൽ മധ്യപ്രദേശ് സംസ്ഥാന ബി.ജെ.പി അധ്യക്ഷനാണ്. 'മുന്നാ ഭയ്യാ' എന്ന വിളിപ്പേരുള്ള നരേന്ദ്രസിങ്, 1991 മുതൽ 96 വരെ യുവമോർച്ച സംസ്ഥാനഅധ്യക്ഷനായും പ്രവർത്തിച്ചു.[1] 98-ൽ ആദ്യമായി മധ്യപ്രദേശ് നിയമസഭയിലേക്ക് ജയിച്ചു. 2003 മുതൽ 2007 വരെ മന്ത്രിസഭാംഗം. 2009-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2]
ഭാര്യ കിരൺ തോമർ. മൂന്നു മക്കൾ.
അവലംബം
[തിരുത്തുക]- ↑ "BJP leaders exhort Tomar: ?Lage Raho Munna Bhaiya?". HT. Archived from the original on 2014-01-05. Retrieved 30 December 2013.
- ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)