Jump to content

നരേന്ദ്ര ധാബോൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നരേന്ദ്ര ധാബോൽക്കർ
ജനനം(1945-11-01)1 നവംബർ 1945
മരണം20 ഓഗസ്റ്റ് 2013(2013-08-20) (പ്രായം 67)
തൊഴിൽസാമൂഹ്യ പ്രവർത്തകൻ
ജീവിതപങ്കാളി(കൾ)Shaila
കുട്ടികൾMukta, Hamid
വെബ്സൈറ്റ്antisuperstition.org

അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനുമായിരുന്നു നരേന്ദ്ര ധാബോൽക്കർ (മരണം : 19 ഓഗസ്റ്റ് 2013). ഇന്ത്യൻ കബഡി ടീമംഗമായിരുന്ന ഇദ്ദേഹം മഹാരാഷ്ട്ര സർക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവൻ ഗൗരവ് പുരസ്‌കാർ നേടിയിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

1945 നവംബർ 1നു അച്ച്യുതിന്റെയും താരാഭായിയുടെയും മകനായാണ് ധാബോൽക്കർ ജനിച്ചത്. അദ്ദേഹത്തിന്റെ മുതിർന്നജ്യേഷ്ഠൻ പ്രശസ്തനായ വിദ്യാഭ്യാസചിന്തകനും ഗാന്ധിയനുമായ ദേവദത്ത ധാബോൽക്കർ ആണ്. മിറാജ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ ധാബോൽക്കർ 12 വർഷത്തോളം ഡോക്റ്റർ ആയി സേവനമനുഷ്ടിച്ചു. സമൂഹത്തിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും, ചൂഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം മുഴുവൻ സമയ സാമൂഹികപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായി മാറി.മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ നേതാവായിരുന്നു. ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖിൽ ഭാരതീയ അന്ധശ്രദ്ധനിർമൂലൻ സമിതിയയുടെ (ABANS) എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരാണ്.[2]

ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാരനിർമാർജജന നിയമം (Anti-superstition and black magic bill) പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്നു.ഇതിനിടയിലാണ് 2013 ഓഗസ്റ്റ് 20ന് പൂനെയിൽ വെച്ച് പ്രഭാത സവാരിക്കിടെ അദ്ദേഹം വെടിയേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പട്ടത്.രണ്ട് ദിവസം മാത്രം പൂനെയിലുണ്ടായിരുന്ന അദ്ദേഹത്തിൻറെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണമുണ്ടായിരുന്നു.

കൊലപാതകം സംബന്ധിച്ച അന്വേഷണം

[തിരുത്തുക]

ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര പോലീസ് യുക്തിവാദിയായ ധാബോൽക്കറിന്റെ കൊലപാതകക്കേസിൽ തുമ്പുണ്ടാക്കാനായി മന്ത്രവാദിയുടെ സഹായം തേടുകയുണ്ടായി എന്ന് പത്രറിപ്പോർട്ടുകളുണ്ടായിരുന്നു.[3] ധാബോൽക്കറിന്റെ ആത്മാവിനെ വിളിച്ചുവരുത്തി കൊലപാതകികളെ സംബന്ധിച്ച വിവരം ശേഖരിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.[4] ഈ കേസ്സിൽ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.തുടർന്ന് മുംബൈ ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസന്വേഷണച്ചുമതല 2014 മെയ് 9 ന് സി.ബി.ഐ.യ്ക്ക് കൈമാറപ്പെട്ടു.2018 ആഗസ്റ്റ് 18ന് സച്ചിൻ പ്രകാശ് റാവു എന്ന പ്രതിയെ സി ബി ഐ അറസ്റ്റ് ചെയ്തു.

ഓൾ ഇന്ത്യാ പീപ്പിൾ സയൻസ് നെറ്റ്വർക്ക് ആഗസ്റ്റ് 20ന് ദേശീയ ശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (മരണാനന്തരം 2014 ൽ)
  • ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവൻ ഗൗരവ് പുരസ്‌കാർ

അവലംബം

[തിരുത്തുക]
  1. "നരേന്ദ്ര ധാബോൽക്കർ വെടിയേറ്റ് മരിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 20. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Anti-superstition activist Narendra Dabholkar shot dead in Pune". thehindu. 2013 ഓഗസ്റ്റ് 20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)
  3. "'Cops used black magic in anti-superstition activist Narendra Dabholkar's murder case'". 7 ജൂലൈ 2014. Retrieved 12 ജൂലൈ 2014.
  4. ഖേതാൻ, ആഷിഷ്. "Murder? Search My Soul". ഔട്ട്ലുക്ക്. Retrieved 12 ജൂലൈ 2014.
"https://ml.wikipedia.org/w/index.php?title=നരേന്ദ്ര_ധാബോൽക്കർ&oldid=3635054" എന്ന താളിൽനിന്ന് ശേഖരിച്ചത്