നരിസ ചക്രബോംഗ്സെ
നരിസ ചക്രബോംഗ്സെ | |
---|---|
ജനനം | ലണ്ടൻ, ഇംഗ്ലണ്ട്]] | 2 ഓഗസ്റ്റ് 1956
ജീവിതപങ്കാളി(കൾ) | അലൻ ലെവി (div.) കോർസവസ്തി സ്വസ്തി തോംസോ |
കുട്ടികൾ | ഹ്യൂഗോ ചുള അലക്സാണ്ടർ ലെവി ഡൊമിനിക് ഫുവാസാവത് ചക്രബോംഗ്സെ |
മാതാപിതാക്ക(ൾ) | Prince ചുള ചക്രബോംഗ്സെ എലിസബത്ത് ഹണ്ടർ |
ഒരു തായ് പ്രസാധകയും രചയിതാവും പരിസ്ഥിതി പ്രവർത്തകയുമാണ് മോം രാജാവോങ്‌സെ നരിസ ചക്രബോങ്‌സെ(Thai: หม่อมราชวงศ์นริศรา จักรพงษ์; RTGS: Naritsa Chakkraphong, ജനനം ഓഗസ്റ്റ് 2 1956[1][2])
മുൻകാലജീവിതം
[തിരുത്തുക]ചുള ചക്രബോങ്‌സെ രാജകുമാരന്റെയും ഇംഗ്ലീഷ്കാരിയായ ഭാര്യ എലിസബത്ത് ഹണ്ടറിന്റെയും ഏക മകളാണ്. ബിഷ്നുലോക് രാജകുമാരൻ (ഫിറ്റ്സാനുലോക്) രാജകുമാരൻ ചക്രബോംഗ്സെ ഭുവനാഥായിരുന്നു അവരുടെ പിതാമഹൻ. സിയാമിലെ രാമ അഞ്ചാമൻ (ചുളലോങ്‌കോൺ) രാജാവായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം
[തിരുത്തുക]നരിസ ചക്രബോങ്‌സെ ഇംഗ്ലണ്ടിൽ ജനിച്ചു. ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ കോൺവാളിലെ ട്രെഡെതിയിൽ ചെലവഴിച്ചു. [3] ലണ്ടൻ സർവകലാശാലയിലെ കോർട്ടൗൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിൽ കലയുടെ ചരിത്രം പഠിച്ചു. അലൻ ലെവിയെ വിവാഹം കഴിച്ച അവർക്ക് സംഗീതജ്ഞൻ ഹ്യൂഗോ ചുള അലക്സാണ്ടർ അല്ലെങ്കിൽ ചുളചക് ചക്രബോംഗ്സെ എന്നൊരു മകനുണ്ട്. പിന്നീട് അവർ വിവാഹമോചനം നേടി. മോം രാജവോങ്‌സെ സായി സ്വസ്തി സ്വസ്തിവതാനയുടെയും ഗാരി തോംസന്റെയും മകനായ കോർസ്വസ്തി സ്വസ്തി തോംസണെ പുനർവിവാഹം ചെയ്തു.
കരിയർ
[തിരുത്തുക]തെക്കുകിഴക്കൻ ഏഷ്യൻ കലയെയും സംസ്കാരത്തെയും കുറിച്ച് ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന റിവർ ബുക്സിന്റെ സ്ഥാപകയും സിഇഒയുമാണ് അവർ. ഓക്സ്ഫോർഡ് റിവർ ബുക്സ് ഇംഗ്ലീഷ്-തായ് നിഘണ്ടുവിന്റെ പത്രാധിപരാണ്. [4] ബാങ്കോക്കിലെ ഒരു ചെറിയ ബോട്ടിക് ഹോട്ടലാണ് കുടുംബ ഭവനമായ ചക്രബോംഗ്സെ വില്ലാസ്. [5] നരിസ സ്കൂളുകളിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് വിദ്യാഭ്യാസവും അവബോധവും പ്രോത്സാഹിപ്പിക്കുന്ന പരിസ്ഥിതി പ്രചാരണ സംഘടനയായ ഗ്രീൻ വേൾഡ് ഫൗണ്ടേഷന്റെ (ജിഡബ്ല്യുഎഫ്) സ്ഥാപക പ്രസിഡന്റാണ്. തായ്‌ലൻഡിലെ അറിയപ്പെടുന്ന ഒരു മാധ്യമ വ്യക്തിത്വമായ അവർ ടിബറ്റിലെ ചൈനയുടെ നടപടികളിൽ പ്രതിഷേധിച്ച് ഒളിമ്പിക്സിൽ 2008 സമ്മർ ഒളിമ്പിക്‌സിനുള്ള ടോർച്ച് ഓടിക്കുന്ന ചടങ്ങിൽ നിന്ന് പിന്മാറി. അവർ രാഷ്ട്രീയ കാരണങ്ങളാൽ അങ്ങനെ ചെയ്യുന്ന ആദ്യ വ്യക്തിയായി.[6] തായ്‌ലൻഡും യുകെയും തമ്മിലുള്ള നല്ല ബന്ധവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്ന അവർ ആംഗ്ലോ-തായ് സൊസൈറ്റിയുടെ ബോർഡിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ Soravij. "Chakrabongse". Archived from the original on 2013-09-27. Retrieved 24 May 2009.
- ↑ "HRH Prince Chula CHAKRABONGSE". Archived from the original on 2018-03-06. Retrieved 2021-05-07.
- ↑ "Rebuilt hall opened by Princess Narisa". Cornish Guardian. 17 August 2012. Archived from the original on 2015-09-23. Retrieved 2021-05-07.
- ↑ "River Books Website". Retrieved 7 August 2012.
- ↑ "Chakrabongse Villas Website". Archived from the original on 2021-10-27. Retrieved 7 August 2012.
- ↑ "Narisa, activists boycott Beijing Olympics", Bangkok Post, 22 March 2008