നടവയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടവയൽ
Location of നടവയൽ
നടവയൽ
Location of നടവയൽ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട്
ഏറ്റവും അടുത്ത നഗരം കല്പ്റ്റ
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 11°44′20″N 76°7′15″E / 11.73889°N 76.12083°E / 11.73889; 76.12083

വയനാട്ടിലെ ഏറ്റവും പഴയ കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്നും കേരളത്തിലെ തന്നെ മനോഹരവും ആയ ഒരു ഗ്രാമമാണ് നടവയൽ. ഇവിടത്തെ കുടിയേറ്റക്കാരെല്ലാം തന്നെ കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നിന്നും ആകുന്നു. കുടിയേറ്റത്തിനു മുൻപ് ഇവിടെ നിവസിച്ചിരുന്നത് ആദിവാസികളും കുറുമ, കാട്ടുനായ്ക്ക വിഭാഗങ്ങളും ആയിരുന്നു. രേഖപെടുത്തിയിട്ടുള്ള കുടിയേറ്റങ്ങളിൽ ഏറ്റവും ആദ്യതേത് 1948ൽ ആണു. നടവയലിന്റെ ചരിത്രം. നടവയൽ ഹോളിക്രോസ് ഫൊറോനാ ദേവാലയതിന്റെയും സെന്റ് തോമസ് സ്കൂളിന്റെയും ചരിത്രമാണു. കുടിയേറ്റ കർഷകരിൽ 90 ശതമാനവും തിരുവതാംകൂറ്കാരാണു.നടവയലിന്റെ ചരിത്രം അവിടുത്തെ പള്ളിയോടും പള്ളിക്കൂടത്തിനോടും ബന്ധപ്പെട്ടു കിടക്കുന്നു.നടവയൽ എന്ന പേരു വരുവാനുള്ള കാരൻണങ്ങൾ പ്രധാനമായും 2 രീതിയിലാണു രേഖപ്പെടുത്തി കാണുന്നത്.

  • പനമരം വയലു മുതൽ ഇങ്ങോട്ട് പരന്ന് കിടക്കുന്ന വയലിന്റെ ഇടക്കുള്ള ഒരു തുരുത്ത് എന്ന നിലയിൽ ആണു ആ ചരിത്രം.
  • അടുത്തത് പഞ്ചപാന്ഡവരുടെ വനവാസ കാലം വയനാട്ടിലാണു എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടാണു. പാഞ്ചാലിക്കായി പൂ തേടി നടന്നു വലഞ്ഞ സ്തലം എന്ന നിലക്കാണു.

1949ൽ നടവയലിൽ പള്ളി സ്താപിക്കപ്പെട്ടു.( 2019 ഓഗസ്റ്റിൽ നടന്ന സീറോ മലബാർ സഭയുടെ സിനഡിൽ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടന കേന്ദ്രമായി ഈ ദേവാലയത്തെ ഉയർത്തി.) തൊട്ടടുത്ത വർഷം തന്നെ പള്ളിയോടു ചേർന്നു കൊണ്ട് ഒരു പള്ളിക്കൂടവും ആരംഭിച്ചു. അതോടെ നടവയൽ കുടിയേറ്റ ഭൂപടത്തിൽ സ്ഥാനം പിടിക്കുകയും ഉണ്ടായി. കെ എസ് ആർ ടി സി യുടെ ഗ്രാമ മേഖലയിൽനിന്നും ആരംഭിക്കുന്ന 2 സർവീസുകളിൽ ഒരെണ്ണം നടവയൽ-ചങ്ങനാശ്ശേരി ബസ് സർവീസ് ആണ്. നടവയലിന്റെ മറ്റൊരു പ്രത്യേകത പൂതാടി, പനമരം, കണിയാമ്പറ്റ എന്നീ പഞ്ചായതുകളിലായി വിഭജിചു കിടക്കുന്നു എന്നതാണു. അതുപോലെ സുൽത്താൻ ബത്തേരി, മാനന്തവാടി, കല്പറ്റ എന്നീ 3 നിയോജക മൻഡലങ്ങളുടെയും സംഗമ സ്താനം കൂടിയാണു നടവയൽ. പൂതാടി, പനമരം, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി നടവയൽ പഞ്ചായത്ത് 2015 ലെ ഉമ്മൻ ചാണ്ടി സർക്കരിന്റെ ഭരണകാലത്ത് അനുവദിച്ചു.[1]എന്നാൽ കോടതിയുടെ ഇടപെടൽ മൂലം നടവയൽ പഞ്ചായത്ത്‌ എന്ന സ്വപ്നം,സ്വപ്നമായിത്തന്നെ ഇന്നും അവശേഷിക്കുന്നു.

ഫാ.ആർമണ്ട് മാധവത്ത്[തിരുത്തുക]

നടവയൽ ഇടവകയിൽ നിന്നുള്ള ആദ്യ പുരോഹിതൻ, കേരള സഭയുടെ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിൻ്റെ പ്രാരംഭകൻ. 2001 ജനുവരി 12 ന് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ഈ പുരോഹിതൻ്റെ വിശുദ്ധ പദവിയിലേക്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

കെ ജെ ബേബി[തിരുത്തുക]

നടവയൽ സ്തിരതാമസക്കാരനായ കെ ജെ ബേബി, ഒരു പ്രമുഖ മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമാണ്.

ബെനിൽഡ് ജോസഫ്[തിരുത്തുക]

ഏറ്റവും പ്രായം കുറഞ്ഞ സോഷ്യൽ നെറ്റ്‌വർക്ക് സ്ഥാപകൻ.

എ.സി. വർക്കി[തിരുത്തുക]

ഫാർമ്മേഴ്സ് റിലീഫ് ഫോറം സ്ഥാപകൻ, നീര കർഷകന്റെ അവകാശമാക്കാൻ സമരം ചെയ്തു. നിരവധി തവണ ജയിൽവാസം അനുഭവിവ്ച്ചിട്ടുണ്ട്.

ബാബു ചിറപ്പുറം[തിരുത്തുക]

അറിയപ്പെടുന്ന നാടകക്രത്തും എഴുത്തുകാരനും ആണ് ശ്രീ ചിറപ്പുറം.

ജോസ് മുട്ടം[തിരുത്തുക]

മുട്ടത്ത് വർക്കി ഫൗണ്ടേഷൻ അംഗവും, അറിയപ്പെടുന്ന എഴുത്തുകാരനുമാണ്.

ദേവരാജൻ[തിരുത്തുക]

11 വയസിൽ താഴെയുള്ളവരുടെ ഇന്ത്യൻ കാൽപ്പന്തുകളി ടീമിൽ അംഗമായിരുന്നു.

മാർ ജോർജ്ജ് ഞരളക്കാട്ട്[തിരുത്തുക]

സീറോ മലബാർ കത്തോലിക്കാ സഭയിലെ തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയാണ് നടവയലുകാരനായ മാർ ജോർജ് ഞരളക്കാട്ട്.

കനവ്[തിരുത്തുക]

പ്രമുഖ സാഹിത്യകാരനായ കെ.ജെ ബേബി 1994-ൽ സ്ഥാപിച്ച അനൗചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് നടവയൽ ചീങ്ങോട് ഉള്ള കനവ്. ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും ഉയർച്ചക്കുമാണ് സ്ഥാപനം ഊന്നൽ നൽകിയത്. നടവയലിലെ ചില പ്രധാന ലാന്റ്മാർക്കുകൾ

ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടന ദേവാലയം[തിരുത്തുക]

നടവയലിന്റെ ചരിത്രത്തിന്റെ കവാടമാണ് ഈ കത്തോലിക്കാ ദേവാലയം. കുടിയേറ്റ കർഷകരുടെ വിയർപ്പിന്റെ വിലയായിട്ടാണ് ഈ മനോഹര ദേവാലയം ഉയർന്ന് നിൽക്കുന്നത്. 1949 നടവയലിൽ ആദ്യ ദേവാലയം മുളയിൽ ഉയർന്നു. 1976 ൽ നടവയൽ ഇടവക ഫൊറോന ദേവാലയമായി ഉയർത്തപ്പെട്ടു. 2020 ഏപ്രിൽ 25ന് ഈ ദേവാലയത്തെ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടന കേന്ദ്രമായി ഉയർത്തി.

സെന്റ് തോമസ് എൽ. പി സ്കൂൾ[തിരുത്തുക]

കേവലം ഇരുപത് വിദ്യാർതികളുമായി മദ്രാസ് സ്റ്റേറ്റിനു കീഴിൽ മുൻപൂ സൂചിപ്പിച്ച നടവയൽ പള്ളിയോട് ചേർന്ന് ഒരു ഷെഡ്ഡിൽ 1949 ൽ ആരംഭിച്ച പള്ളിക്കൂടമാണു ഇന്നു കാണുന്ന നടവയൽ സെന്റ് തോമസ് എൽ. പി സ്കൂൾ. ഇപ്പോൾ ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള നാനാജാതി മതസ്തരായ 400 ഓളം വിദ്യാർത്തികൾ പടിക്കുന്നു. ഈ സ്ഥാപനം മാനന്തവാടി കൊർപ്പരേറ്റിന്റെ കീഴിലുള്ള ഒരു അർധ സർക്കാർ സ്ഥാപനമാണു.

സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ[തിരുത്തുക]

കണിയമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മാനന്തവാടി കൊർപ്പരേറ്റിന്റെ കീഴിലുള്ള മറ്റൊരു അർധ സർക്കാർ സ്ഥാപനമാണിത്. അഞ്ചാം ക്ലാസു മുതൽ +2 വരെയുള്ള നാനാജാതി മതസ്തരായ 2000 ഓളം വിദ്യാർത്തികൾ പടിക്കുന്നു. 2009 വരെ ഇതൊരു ഹൈസ്കൂളായിരുന്നു. വി. എസ് അച്യുതാനന്തൻ സർക്കരിന്റെ അവസാന കാലത്ത് അനുവദിക്കപ്പെട്ട ഹയർ സെക്കന്ഡറികളിലൊന്നാണിത്.

പ്രമാണം:നടവയൽ സ്കൂൾ.JPG
പുതിയ നടവയൽ ഹയർ സെകന്ഡറി സ്കൂൾ
സൂര്യഗ്രഹണം വീക്ഷിക്കുന്ന വിദ്യാർഥികൾ

സി. എം. സി പ്രൊവിൻഷാൾ ഹൗസ്[തിരുത്തുക]

നടവയൽ സബ് ട്രഷറി[2][തിരുത്തുക]

അയൽ ഗ്രാമങ്ങൾ[തിരുത്തുക]


  1. http://www.go.lsgkerala.gov.in/files/gz20150425_11579.pdf[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/wayanad/news/3577125-local_news-wayanad-%E0%B4%A8%E0%B4%9F%E0%B4%B5%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://scariadevasia.blogspot.in
"https://ml.wikipedia.org/w/index.php?title=നടവയൽ&oldid=3725070" എന്ന താളിൽനിന്ന് ശേഖരിച്ചത്