നടത്തമത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിൻലാന്റിലെഹെൽസിങ്കിയിൽ നടന്ന 2005ലെ ലോക അത്‌ലെറ്റിക്സ് ചാമ്പ്യൻഷിപ്‌ പുരുഷന്മാരുടെ 20കിമി നടത്തമത്സരത്തിൽ നിന്നും. ഫോട്ടോയുടെ വലത്തേ അറ്റത്തു കാണുന്ന കായികതാരത്തിന്റെ രണ്ട് കാലുകളും നിലത്ത് നിന്ന് ഉയർന്നിരിക്കുന്നു[1]

നടത്ത മത്സരം ഒരു ദീർഘ ദൂര ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ്. നിശ്ചിത ദൂരം കൂടുതൽ വേഗം നടന്നെത്തുന്നയാൾ മത്സരത്തിൽ വിജയിക്കുന്നു. നടക്കുമ്പോൾ എപ്പോഴും ഏതെങ്കിലും ഒരു കാൽ നിലത്ത് തൊട്ടിട്ടുണ്ടാവണം എന്ന നിയമം ഓട്ട മത്സരത്തിൽ നിന്ന് ഇതിനെ വേറിട്ടു നിർത്തുന്നു. കൂടാതെ ഓരോ അടിവെപ്പിലും നിലത്ത് തൊടുന്ന കാൽപാദം മുട്ട് വളയാതെ നിവർന്ന് നിൽക്കണം എന്നും നിയമം അനുശാസിക്കുന്നു. നഗ്നനേത്രങ്ങൾക്ക് കാണുന്ന വിധത്തിൽ ഈ നിയമങ്ങൾ തെറ്റിച്ചാൽ കായിക താരത്തെ അയോഗ്യനാക്കുന്നു.

ഒളിമ്പിക്സിൽ[തിരുത്തുക]

ഒളിമ്പിക്സിൽ 20 കിലോമീറ്റർ, 50 കിലോ മീറ്റർ എന്നീ വിഭാഗങ്ങളിൽ ആണ് നടത്ത മത്സരം സംഘടിപ്പിക്കുന്നത്. 20 കി.മീ വിഭാഗം ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുന്നു. 50 കി.മി. വിഭാഗത്തിൽ ആണുങ്ങൾ മാത്രം പങ്കെടുക്കുന്നു.

മറ്റുള്ളവ[തിരുത്തുക]

2012 ലണ്ടൻ ഒളിമ്പിക്സിൽ മലയാളിയായ കെ.ടി. ഇർഫാൻ 20കി.മി. വിഭാഗത്തിൽ പങ്കെടുത്ത് പത്താം സ്ഥാനം നേടുകയും 1 മണിക്കൂർ 23 മിനിറ്റ് 34 സെക്കന്റിൽ നടത്തം പൂർത്തിയാക്കി ഈ ഇനത്തിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നടത്തമത്സരം&oldid=2382137" എന്ന താളിൽനിന്ന് ശേഖരിച്ചത്