Jump to content

ധന്യ അനന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധന്യ അനന്യ
ജനനം
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
കലാലയംശ്രീ ശങ്കരാചാര്യ കോളേജ്,കാലടി മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം
തൊഴിൽചലച്ചിത്ര-നാടക അഭിനേത്രി
സജീവ കാലം2019-ഇത് വരെ
അറിയപ്പെടുന്നത്നാൽപ്പത്തിയൊന്ന്,അയ്യപ്പനും കോശിയും
മാതാപിതാക്ക(ൾ)രാധാകൃഷ്ണൻ (അച്ഛൻ) ഷൈലജ (അമ്മ)

മലയാള ചലച്ചിത്ര-നാടക മേഖലയിലെ ഒരു അഭിനേത്രിയാണ് ധന്യ അനന്യ.ലാൽ ജോസ് സംവിധാനം ചെയ്ത നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിലെ സുമ എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് ധന്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പീന്നീട് അയ്യപ്പനും കോശിയും, സൗദി വെള്ളക്ക, എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. [1]

സിനിമ ജീവിതം

[തിരുത്തുക]

തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സി​ൽ ജേ​ണ​ലി​സം പ​ഠി​ക്കു​ന്പോ​ൾ ഒ​രു സു​ഹൃ​ത്തി​ൻറെ ഷോ​ർ​ട്ട് ഫി​ലി​മി​ൽ അ​ഭി​ന​യി​ച്ചിരുന്നു ധന്യ.തു​ട​ർ​ന്ന് മ്യൂ​സി​ക് വീ​ഡി​യോ​സി​ലും ഷോ​ർ​ട്ട് മൂ​വീ​സി​ലും പെ​ർ​ഫോം ചെ​യ്തു. നാ​ട​ക​ത്തോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണം തി​യ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ് കാ​ണാ​നും നാ​ട​ക​ങ്ങ​ളു​ടെ ഓ​ഡി​ഷ​നും പോ​കു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ല​ടി ശ്രീ​ശ​ങ്ക​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ തിയ​റ്റ​ർ ആ​ൻ​ഡ് ഡ്രാ​മ​യ്ക്കു ചേ​ർ​ന്നു.

അ​ക്കാ​ല​ത്ത് ചി​ല സ്വ​ത​ന്ത്ര സി​നി​മ​ക​ളി​ലൊ​ക്കെ വ​ർ​ക്ക് ചെ​യ്തു. കോ​ള​ജി​ൽ തി​യ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ് ചെ​യ്തി​രു​ന്നു. അ​വ​സാ​ന​വ​ർ​ഷം നാ​ട​കം ഡ​യ​റ​ക്ട് ചെ​യ്യാ​നും പ്രൊ​ഡ്യൂ​സ് ചെ​യ്യാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​യി. കൊ​ച്ചി ബി​നാ​ലെ​യി​ൽ ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​റി​ൽ വ​ർ​ക്ക് ചെ​യ്തു. ഇ​റാ​നി​യ​ൻ - ഒ​റി​യ​ൻ സം​യു​ക്ത​സം​രം​ഭ​മാ​യ ‘ചെ​ക്ക്പോ​സ്റ്റ്’എ​ന്ന ഹി​ന്ദി മൂ​വി​യി​ൽ വേഷമിട്ടു.നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിലേയും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേയും കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
ചലച്ചിത്രം കഥാപാത്രം
നാൽപ്പത്തിയൊന്ന് (2019) സുമ
അയ്യപ്പനും കോശിയും (2020) ജെസ്സി
ഓപ്പറേഷൻ ജാവ (2020)
ഭീഷ്മ പർവ്വം (2022) എൽസ
സൗദി വെള്ളക്ക (2023) നസീമ

അവലംബം

[തിരുത്തുക]
  1. https://www.mathrubhumi.com/mobile/topics/Tag/Dhanya%20Ananya[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ധന്യ_അനന്യ&oldid=3836761" എന്ന താളിൽനിന്ന് ശേഖരിച്ചത്