ദ ഷോഷാങ്ക് റിഡംപ്ഷൻ
ദ ഷോഷാങ്ക് റിഡംപ്ഷൻ | |
---|---|
![]() തിയാട്രിക്കൽ റിലീസ് പോസ്റ്റർ | |
സംവിധാനം | ഫ്രാങ്ക് ഡറബോണ്ട് |
നിർമ്മാണം | നിക്കി മാർവിൻ |
രചന | Screenplay: ഫ്രാങ്ക് ഡറബോണ്ട് നോവെല്ല: സ്റ്റീഫൻ കിങ് |
അഭിനേതാക്കൾ | ടിം റോബിൻസ് മോർഗൻ ഫ്രീമാൻ ബോബ് ഗന്തൺ വില്യം സാഡ്ലർ ക്ലാൻസി ബ്രൗൺ ഗിൽ ബെല്ലോവ്സ് ജെയിംസ് വിറ്റ്മോർ |
സംഗീതം | തോമസ് ന്യൂമാൻ |
ഛായാഗ്രഹണം | റൊജർ ഡീക്കിൻസ് |
ചിത്രസംയോജനം | റിച്ചാർഡ് ഫ്രാൻസിസ്-ബ്രൂസ് |
സ്റ്റുഡിയോ | കാസിൽ റോക്ക് എന്റെർറ്റെയ്ന്മെന്റ് |
വിതരണം | കൊളംബിയ പിക്ചേഴ്സ് |
റിലീസിങ് തീയതി | സെപ്റ്റംബർ 23, 1994 |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $250 ലക്ഷം |
സമയദൈർഘ്യം | 142 minutes |
ആകെ | $28,341,469 |
1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷന്‍. ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ചെറിയ അളവിൽ സ്റ്റീഫൻ കിങിന്റെ "റീറ്റ ഹേയ്‌വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷന്‍" എന്ന ഹ്രസ്വ നോവലിനെ അവലംബിച്ചുള്ളതാണ്. ടിം റോബിൻസ്, മോർഗൻ ഫ്രീമാൻ എന്നിവരാണ് യഥാക്രമം ആൻഡ്രു "ആൻഡി" ഡുഫ്രെയ്ൻ, എലിസ് ബോയ്ഡ് "റെഡ്" റെഡിങ് എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ലോകമെങ്ങും അംഗീകരിക്കപ്പെട്ടതും ദേശഭേദമില്ലാതെ നിരൂപകപ്രശംസ പിടിച്ചുപറ്റിയതുമായ സിനിമയാണിത്.
മെയ്നിലെ ഷോഷാങ്ക് സ്റ്റേറ്റ്സ് പ്രിസൺ എന്ന കാരാഗ്രഹത്തിൽ ആൻഡിയുടെ ഇരുപതു വർഷത്തിലധികമുള്ള ജീവിതവും ജയിലിലെ മറ്റൊരു അന്തേവാസിയായ റെഡുമായുള്ള ആൻഡിയുടെ സുഹൃദ്ബന്ധവുമാണ് ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. നിർമ്മാണച്ചെലവ് കഷ്ടിച്ച് മുതലാകുന്ന ഒരു ചെറിയ വരവ് മാത്രമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് ലഭിച്ചത്. എന്നാൽ നിരൂപകരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻ പ്രചാരം നേടി.
ഇതിവൃത്തം[തിരുത്തുക]
20 ആം നൂറ്റാണ്ടിന്റെ അർദ്ധദശയിലാണ് കഥ പുരോഗമിക്കുന്നത്. 1947 ൽ നിരപരാധിയായ ആന്ഡി ഡുഫ്രെയ്ൻ എന്ന ബാങ്കെറെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി പ്രത്യേക വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി സൌഹൃദം സ്ഥാപിക്കുന്ന ആന്റിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം.
അഭിനേതാക്കൾ[തിരുത്തുക]
- ടിം റോബിൻസ്- ആൻഡി ഡുഫ്രെയ്ൻ
- മോർഗൻ ഫ്രീമൻ- എലിസ് ബോയ്ഡ് "റെഡ്" റെഡിങ്
- ബോബ് ഗൺട്ടൻ- വാർഡൻ സാമുവൽ നോർട്ടൻ
- വില്ല്യം സാട്ലർ- ഹെയ്വുട്
- ക്ലാൻസി ബ്രൌൺ- ബൈറോൺ ഹാഡ്ലി
- ഗിൽ ബെല്ലോസ്- ടോമി വില്ല്യംസ്
- മാർക്ക് റോൾസ്റ്റൻ- ബോഗ്സ് ഡയമണ്ട്
- ജെയിംസ് വൈറ്റ്മോർ- ബ്രൂക്സ് ഹാറ്റ്‌ലെൻ