ദ്വിമാന വാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ്വിമാന ഇലാസ്റ്റിക് കൊളിഷൻ

വാതകാവസ്ഥയായി പരിഗണിയ്ക്കാവുന്ന, എന്നാൽ രണ്ടു മാനങ്ങളുള്ള ഒരു പ്രതലത്തിൽ മാത്രം ചലിയ്ക്കാൻ സ്വാതന്ത്ര്യമുള്ള വസ്തുക്കളുടെ ഒരു കൂട്ടത്തെയാണ് ദ്വിമാനവാതകം എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഈ 'വസ്തുക്കൾ' എന്നത് താഴെപ്പറയുന്നതിൽ ഏതെങ്കിലും ആവാം.

  • ആദർശവാതകത്തിലെ തന്മാത്രകൾ. സമ്പൂർണ ഇലാസ്റ്റിക് ഗോളങ്ങൾ എന്ന അവയുടെ സാധാരണ മാതൃകയെ ദ്വിമാനവാതകത്തിന്റെ സാഹചര്യത്തിൽ സമ്പൂർണ ഇലാസ്റ്റിക് ഡിസ്‌ക്കുകൾ എന്ന് മാറ്റിയെടുക്കാം.
  • അടിസ്ഥാന കണികകൾ
  • ചലനനിയമങ്ങൾ അനുസരിയ്ക്കുന്ന ഏത് വസ്തുക്കളും

സാധാരണ ഉപയോഗിയ്ക്കുന്ന വാതകങ്ങളുടെ ത്രിമാനമാതൃക ഉപേക്ഷിച്ച് ദ്വിമാനവാതകങ്ങളുടെ മാതൃക ഉപയോഗിയ്ക്കാനുള്ള കാരണങ്ങൾ താഴെപ്പറയുന്നവയാണ്:

  • ഈ മാതൃക ഏതു ഭൗതികപ്രവൃത്തിയെപ്പറ്റി പഠിയ്ക്കാനാണോ അത് നടക്കുന്നത് രണ്ടു മാനങ്ങളിൽ മാത്രമാണ്.
  • ത്രിമാനമാതൃകകൾ വളരെ സങ്കീർണമാകുന്ന അവസരങ്ങളിൽ കുറച്ചുകൂടി സങ്കീർണത കുറഞ്ഞ ദ്വിമാനമാതൃകകൾ ഉപയോഗിയ്ക്കുന്നതിലൂടെ ഭൗതികപ്രശ്നത്തെ എളുപ്പത്തിൽ വിശകലനം ചെയ്യാൻ സാധിയ്ക്കുന്നു.

ഭൗതികശാസ്ത്രകാരന്മാർ നൂറ്റാണ്ടുകളായി ഒരു പ്രതലത്തിൽ നടക്കുന്ന രണ്ടു വസ്തുക്കളുടെ പരസ്പരവ്യവഹാരം പഠിയ്ക്കാറുണ്ടെങ്കിലും ഒരു വാതകത്തിന്റെ വിശകലനത്തിൽ ഈ മാതൃക ഉപയോഗിയ്ക്കാൻ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. 'ഉയർന്ന' ഊഷ്മാവിലുള്ള അതിചാലകത[1], വാതകങ്ങളുടെ താപഗതികം, ചില സോളിഡ് സ്റ്റേറ്റ് പ്രശ്നങ്ങളുടെ പഠനം, ക്വാണ്ടം ബലതന്ത്രത്തിലെ ചില പ്രശ്നങ്ങളുടെ പഠനം തുടങ്ങിയ മേഖലകളിലെല്ലാം ഇത് ഉപയോഗിയ്ക്കാറുണ്ട്.


ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Feld; മറ്റുള്ളവർക്കൊപ്പം. "Observation of a pairing pseudogap in a two-dimensional gas". Nature. 480 (7375): 75–78. arXiv:1110.2418. doi:10.1038/nature10627. Explicit use of et al. in: |last2= (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്വിമാന_വാതകം&oldid=3077404" എന്ന താളിൽനിന്ന് ശേഖരിച്ചത്