ദി സ്റ്റോറി ഓഫ് മാൻ‌കൈൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനുഷ്യരാശിയുടെ കഥ
The Story of Mankind.jpg
കർത്താവ്ഹെന്റിക് വില്യം വാൻ ലൂൺ
ചിത്രരചയിതാവ്ഹെന്റിക് വില്യം വാൻ ലൂൺ
രാജ്യംയു.എസ്.എ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംബാലസാഹിത്യം
പ്രസാധകൻമോഡേൺ ലൈബ്രറി
പ്രസിദ്ധീകരിച്ച തിയതി
1921
ഏടുകൾ529 pp (hardback)
280 pp (paperback)

ഹെന്റിക് വില്യം വാൻ ലൂൺ രചിച്ച ഗ്രന്ഥമാണ് മനുഷ്യരാശിയുടെ കഥ (English: The Story of Mankind). 1921ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ബാലസാഹിത്യത്തിന് ഈ ഗ്രന്ഥം നൽകിയ സംഭാവനകൾ പരിഗണിച്ച് 1922ൽ ഹെന്റിക് വില്യം വാൻ ലൂണിന് ന്യൂബെറി മെഡൽ ലഭിച്ചു.

സംഗ്രഹം[തിരുത്തുക]

ആദ്യകാലഘട്ടം മുതലുള്ള മനുഷ്യന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്. ഓരോ കാലങ്ങളിലും ഉണ്ടായിരുന്ന സംസ്കാരങ്ങളെക്കുറിച്ചും എഴുത്തിലും കലയിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പറയുന്നു. ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ വരച്ചതും ഹെന്റിക് വില്യം വാൻ ലൂൺ ആണ്. നിരവധി ഭാഷകളിലേക്ക് മനുഷ്യരാശിയുടെ കഥ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ചലച്ചിത്രം[തിരുത്തുക]

മനുഷ്യരാശിയുടെ കഥയെ ആധാരമാക്കി 1957ൽ റൊണാൾഡ് കോൾമാനെ നായകനാക്കി The Story of Mankind എന്ന പേരിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]