ദി ലേഡീസ് വാൾഡെഗ്രേവ്
ദൃശ്യരൂപം
The Ladies Waldegrave | |
---|---|
വർഷം | 1780-1781 |
സ്ഥാനം | National Galleries of Scotland, Edinburgh |
1780-81 നും ഇടയിൽ ജോഷ്വ റെയ്നോൾഡ്സ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദി ലേഡീസ് വാൾഡെഗ്രേവ്. രണ്ടാം എർൾ വാൾഡെഗ്രേവ് ജെയിംസ് വാൾഡെഗ്രേവ്, മരിയ വാൾപോൾ എന്നിവരുടെ മൂന്ന് പെൺമക്കളെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഇടത്തുനിന്ന് വലത്തോട്ട്, ഷാർലറ്റ് (പട്ടുനൂൽ പിടിച്ചിരിക്കുന്നത്), എലിസബത്ത് (ഷാർലറ്റിന്റെ കയ്യിലെ പട്ടുനൂൽ ഒരു കാർഡിലേക്ക് ചുറ്റുന്നു), അന്ന (ടാംബർ ലേസ് നിർമ്മിക്കുന്നു).1781-ൽ റോയൽ അക്കാദമിയിൽ പ്രദർശിപ്പിച്ച ഈ ചിത്രം തൊട്ടുമുമ്പുള്ള വർഷം മൂന്നു പെൺകുട്ടികളുടെ മാതാവ് ചിത്രീകരണത്തിനായി കമ്മീഷൻ ചെയ്തത് അവർക്ക് സാധ്യതയുള്ള അനുയോജ്യരായ വരന്മാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ്. അവർ മൂന്നുപേരും അവിവാഹിതരായിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Ladies Waldegrave - National Galleries of Scotland catalogue entry