Jump to content

ദി പ്ലാന്റ് ലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Plant List
വിഭാഗം
Encyclopedia
ലഭ്യമായ ഭാഷകൾEnglish
സൃഷ്ടാവ്(ക്കൾ)Royal Botanic Gardens, Kew and Missouri Botanical Garden
യുആർഎൽwww.theplantlist.org
അലക്സ റാങ്ക്138,478 as of 20140119
ആരംഭിച്ചത്December 2010
നിജസ്ഥിതിversion 1.1 September 2013

റോയൽ ബൊട്ടാണിക് ഗാർഡനും മിസൗറി ബൊട്ടാണിക്കൽ ഗാർഡനും ചേർന്ന് 2010-ൽ സസ്യനാമ പട്ടികയാണ് ദി പ്ലാന്റ് ലിസ്റ്റ്, The Plant List.[1] ഇന്നുവരെ അറിയപ്പെടുന്ന എല്ലാ സസ്യങ്ങളുടെയും പേരുകൾ അടങ്ങിയ സമഗ്രമായ ഒരു പട്ടികയാണിത്.

ഇതിനോട് പരിപൂരകമായ മറ്റൊരു പദ്ധതിയായ ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സിനു (IPNI) പിന്നിലും റോയൽ ബൊട്ടാണിക് ഗാർഡനുണ്ട്. IPNI അംഗീകൃതനാമമേതെന്നു നോക്കാതെ പുതിയ പ്രസിദ്ധീകരണങ്ങളിൽനിന്നും വിശദാംശങ്ങൾ ലഭ്യമാക്കുന്നു. അവ സ്വയമേവ തെരഞ്ഞെടുത്ത സസ്യ കുടുംബങ്ങളുടെ ആഗോള പട്ടികയിലേക്ക് ചേർക്കപ്പെടുന്നു. ആ പട്ടികയാണ് പ്ലാന്റ് ലിസ്റ്റിന്റെ അടിസ്ഥാനം.

അവലോകനം

[തിരുത്തുക]

പ്ലാന്റ് ലിസ്റ്റിൽ സ്പീഷീസ് പദവിയിലുള്ള 1,064,035 സസ്യങ്ങളുടെ ശാസ്ത്രനാമങ്ങളുണ്ട്.[2] ഇവയിൽ 642 കുടുംബങ്ങളിൽനിന്നും 17,020 ജനുസുകളിൽനിന്നും ആയി 350,699 അംഗീകൃത സ്പീഷീസുകളും 470,624 പര്യായങ്ങളും ഉൾപ്പെടുന്നു.[3] ഏകദേശം 243,000 നാമങ്ങൾ അനിശ്ചിതമായി കണക്കാക്കുന്നു. അവ വേറെ സ്പീഷീസുകളാണോ നിലവിലുള്ളവയുടെ പര്യായങ്ങളാണോ എന്ന് തീർച്ചപ്പെടുത്താൻ സസ്യശാസ്‌ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പൊതു ശ്രദ്ധ

[തിരുത്തുക]

2010-ൽ (ജൈവവൈവിധ്യവർഷം) ഇത് തുടങ്ങിയപ്പോൾത്തന്നെ ഇതെന്റെ സമഗ്രമായ സമീപനം മാധ്യമശ്രദ്ധ ആകർഷിച്ചു.[4] ചാൾസ് ഡാർവിൻ 1880-കളിൽ തുടങ്ങിയ Index Kewensis (IK) എന്ന പ്ലാന്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയതും ശ്രദ്ധേയമായി.[4][5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "World's Largest Plants Database Assembled". discovery.com. 2010. Archived from the original on 2012-07-13. Retrieved 2018-02-15.
  2. "Summary Statistics". The Plant List. Archived from the original on 2019-05-23. Retrieved June 27, 2014.
  3. "US, British scientists drew up the comprehensive list of world's known land plants". CBC. [പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "World's Plant Life Far Less Diverse Than Previously Thought". Fox News. 30 December 2010.
  5. "About the Index Kewensis". International Plant Names Index. 2004. {{cite web}}: Cite has empty unknown parameters: |month= and |coauthors= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_പ്ലാന്റ്_ലിസ്റ്റ്&oldid=3985869" എന്ന താളിൽനിന്ന് ശേഖരിച്ചത്