ദി പിൽഗ്രിമേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി പിൽഗ്രിമേജ്
ദി പിൽഗ്രിമേജ്.jpg
Authorപൗലോ കൊയ്‌ലോ
Original titleO Diário de Um Mago
Countryബ്രസീൽ
Languageപോർച്ചുഗീസ്
Publication date
1987
Followed byആൽകെമിസ്റ്റ് '(1986)'

ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോ എഴുതി 1987ൽ പ്രസിദ്ധീകൃതമായ നോവലാണ് ദി പിൽഗ്രിമേജ്.

ഓരോരുത്തരും സ്വന്തം വഴി തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ഈ നോവൽ വെളിവാക്കുന്നു. അസാധാരണത്വം സാധരണക്കാരനിലാണ് കാണുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തിത്തരുന്നു. പകുതി മിഥ്യയും പകുതി ഉദ്ബോധനവും നിറഞ്ഞ ഒരു കൃതിയാണിത്. കഥാകാരന്റെ സ്പെയിനിൽ നിന്നും സാന്റിയാഗോയിലേക്കുള്ള യാത്രയാണ് കഥയുടെ ഇതിവൃത്തം. ആംസ്റ്റർഡാമിലെ ഒരു കാപ്പിക്കടയിൽ വച്ച് പരിചയപ്പെട്ട ഒരു അജ്ഞാതൻ കോയ്ലോയെ കത്തോലിക്ക സഭയിലേക്ക് ആകർഷിക്കുകയും, അദ്ദേഹം സാൻഡിയാഗോയിലേക്ക് തീർത്ഥാടനത്തിനു പുറപ്പെടുകയും ചെയ്തു.[1]

1987ൽ, തീർത്ഥാടനത്തിനു ശേഷം തന്റെ അനുഭവങ്ങളും, സാധാരണ മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളും കോർത്തിണക്കി ദി പിൽഗ്രിമേജ് എന്ന തന്റെ ആദ്യ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഏകദേശം 38 ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപെട്ടിട്ടുണ്ട്.


കഥാസാരം[തിരുത്തുക]

1986ൽ regunus agnus mundi സംഘടനയിൽ ചേരാനുള്ള പൌലോയുടെ ആഗ്രഹത്തോടെയാണ് കഥ തുടങ്ങുന്നത്. എന്നാൽ സംഘടനയുടെ നിയമങ്ങള അനുസരിക്കാൻ കഴിയാത്ത താൻ തന്റെ R A M സംഘത്തിലേക്കുള്ള പ്രവേശനത്തിനായുള്ള വാൾ തേടി സാന്റിയഗോയിലേക്ക് യാത്ര പുറപ്പെടുന്നു. യാത്രയുടെ ആരംഭത്തിൽ ഒരു സഹായിയുണ്ട് കഥാകാരന്. പെട്രുസ് അന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഒരാള്. ധ്യാന മാർഗങ്ങളും സ്നേഹവും അതിന്റെ വക ഭേദങ്ങളും പെട്രുസ് കഥാകാരന് പറഞ്ഞു കൊടുക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. പൗലോ കോയ്ലോ; ദി വിച്ച് ഒഫ് പോർത്തോബെല്ലോ,(പുറം 327-329);ഹാർപ്പർ കോള്ളിൻസ് ISBN 0-00-725744-9
  2. http://web.archive.org/web/20090525091700/http://paulocoelho.com/engl/faq.shtml#liv
"https://ml.wikipedia.org/w/index.php?title=ദി_പിൽഗ്രിമേജ്&oldid=2410818" എന്ന താളിൽനിന്ന് ശേഖരിച്ചത്