ദി കമീലിയൻ
വിഖ്യാത റഷ്യൻ സാഹിത്യകാരനായ ആന്റ്ൺ ചെഖോവിന്റെ ഒരു ചെറുകഥയാണ് ഓന്ത് (Chameleon). (Russian: Хамелеон, translit. Chamelyeon) ഓന്ത് നിറം മാറുന്ന പോലെ അടിയ്ക്കടി അഭിപ്രായം മാറ്റികൊണ്ടിരിക്കുന്ന ഒരു പോലീസ് ഇൻസ്പെക്ടെറെയാണ് കഥ ചിത്രീകരിക്കുന്നത്. 1888ലെ ഓസ്കൊൽക്കി (Oskolki) മാസികയിലാണ് ഈ കഥ പ്രസിദ്ധീകരിക്കപ്പെട്ടത്.
കഥ
[തിരുത്തുക]അങ്ങാടിയിലൂടെ നടക്കുകയായിരുന്ന ഒരു പോലീസ് ഇൻസ്പെക്ടർ ഒരു ബഹളം കേട്ട് അന്വേഷിക്കാൻ ചെല്ലുന്നു. ഒരു തെരുവ് നായ കടിച്ച് വിരൽ മുറിഞ്ഞ ഒരുത്തൻ കലിതുള്ളുന്നതാണ് രംഗം. നഷ്ടപരിഹാരവും, നായയെ നശിപ്പിക്കണമെന്നുമൊക്കെയാണ് അയാളുടെ വാദം. ഇതിനിടെ വലിയ ജനാവലി അവിടെ രൂപം കൊണ്ടിരുന്നു.
“ശരിയാണ് നിയമം പാലിക്കാത്തവർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കേണ്ടതാണ്” . പരാതിക്കാരന്റെ പക്ഷം ചേർന്ന ഇൻസ്പെക്ടർ പറയുന്നു.
"The Chameleon" | |
---|---|
Chameleon 01 (Kardovsky).jpg | |
കഥാകൃത്ത് | Anton Chekhov |
Original title | "Хамелеон" |
രാജ്യം | Russia |
ഭാഷ | Russian |
പ്രസിദ്ധീകരിച്ചത് | Oskolki |
പ്രസിദ്ധീകരിച്ച തിയ്യതി | 8 September 1884 |
അപ്പോൾ കൂട്ടത്തിലേക്ക് വന്നു കയറിയ ഒരാൾ അറിയിക്കുന്നു. ‘’അത് പട്ടാള മേധാവിയുടെ (ജനറലിന്റെ ) നായയാണ്’’
ഉടൻ തന്നെ ഇൻസ്പെക്ടർ പരാതിക്കാരനെ പ്രതിയാക്കി കൊണ്ട് “നീ അതിനെ ശല്യം ചെയ്തിട്ടാണ് അത് കടിച്ചത് “എന്നാക്കുന്നു. സിഗററ്റ് കുറ്റികൊണ്ട് നായയെ അയാൾ ദ്രോഹിച്ചതായി ഒരു ദൃക്‌സാക്ഷി പെട്ടെന്നുണ്ടാവുന്നു.
അത് ജനറലിന്റെ നായ അല്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ അഭിപ്രായപ്പെടുമ്പോൾ ഇൻസ്പെക്ടർ വീണ്ടും നിലപാട് മാറ്റുന്നു. “ “ജനറലിന്റെ നായ ഒക്കെ മുന്തിയ ഇനമാണ് . ഇത് വെറും ഒരു തെരുവ് പട്ടി !” ഇങ്ങനെ ആളുകൾ അഭിപ്രായം പറയുന്നതനുസരിച്ച് ഇൻസ്പെക്ടർ നിലപാട് മാറ്റികൊണ്ടിരിക്കുന്നു. ജനങ്ങളുടെ മുമ്പിൽ നല്ല പിള്ളയാവാനും , അതേ സമയം തന്റെ സ്ഥാനം കാക്കാനും ശ്രമിക്കുന്ന ഇൻസ്പെക്ടർ അനീതിയുടേയും മനുഷ്യ കാപട്യത്തിന്റേയും ഒരു നേർ രേഖയാണ് എന്ന കഥയിലൂടെ ചെഖോവ് കാട്ടുന്നത്.
References
[തിരുത്തുക]External links
[തിരുത്തുക]- Хамелеон. The original Russian text
- A Chameleon. The translation by Constance Garnett