ദിവാസ്, മദ്ധ്യപ്രദേശ്
ദിവാസ് देवास | |
---|---|
town | |
Country | India |
State | Madhya Pradesh |
• ഭരണസമിതി | Dewas Municipal Corporation |
ഉയരം | 535 മീ(1,755 അടി) |
(2001) | |
• ആകെ | 2,89,438 (Census 2,011) |
• റാങ്ക് | 6th highest in Madhya Pradesh |
• Official | Hindi, Marathi |
സമയമേഖല | UTC+5:30 (IST) |
PIN | 455001 |
Telephone code | 91-(0)7272 |
വാഹന റെജിസ്ട്രേഷൻ | MP-41 |
വെബ്സൈറ്റ് | www |
ദിവാസ് (ഹിന്ദി/മറാത്തിi: देवास) മാൾവ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ ഒരു പുരാതന നഗരമാണ്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് 143 കിലോമീറ്റർ തെക്കുപടിഞ്ഞാറും വ്യാവസായിക തലസ്ഥാനമായ ഇൻഡോറിൽ നിന്ന് 35 കിലോമീറ്റർ ദൂരത്തിലുമാണ് പട്ടണത്തിൻറെ സ്ഥാനം.[1] ദിവാസ് ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണിത്. ഇന്ന് ദിവാസ് ഒരു വ്യാവസായിക നഗരമായി മാറിയിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കറൻസി നോട്ട് പ്രസ് ഈ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]
പേരിൻറ ഉറവിടം
[തിരുത്തുക]പട്ടണത്തിൻറ ദിവാസ് എന്ന പേര് സമീപത്തുള്ള ദേവി വൈഷിണി കുന്നിൻറ പേരിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഈ കുന്ന് പൊതുവായി അറിയപ്പെടുന്നത് ടെക്രി[3] എന്ന മറ്റൊരു പേരിലാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇൻഡോർ പട്ടണത്തിന് വടക്കു കിഴക്കും ഉജ്ജയിനിക്കു തെക്കു കിഴക്കും ഷാജാപൂരിന് തെക്കുപടിഞാറുമായിട്ടാണ് ദിവാസ് പട്ടണത്തിൻറെ സ്ഥാനം. മാൾവ പീഠഭൂമിയിലെ നിരപ്പുഭൂമിയിലാണിതു സ്ഥിതി ചെയ്യുന്നത്. ഭൂമി വിന്ധ്യാ പർവ്വത നിരകളിലേയ്ക്ക് അൽപാൽപ്പമായി ചരിഞ്ഞ് ഉയരത്തിലേയ്ക്കു പോകുന്നു. വിന്ധ്യാ പർവ്വത നിരകളിൽ നിന്നാണ് ചമ്പൽ കാലി സിന്ധ് നദികള് ഉത്ഭവിക്കുന്നത്. ഈ നദികൾ വിന്ധ്യപർവ്വതത്തിൽ നിന്ന് ജില്ലയുടെ സമതലങ്ങളിലൂടെ വടക്കേ ദിക്കിലേയ്ക്ക് ഒഴുകി ഗംഗാ നദിയിൽ ചെന്നു ചേരുന്നു. ഒരു പുണ്യ നദിയായ ക്ഷിപ്ര, ദിവാസ് പട്ടണത്തിലൂടെയാണൊഴുകുന്നത്.
ജനസംഖ്യാ കണക്കുകൾ
[തിരുത്തുക]ഇന്ത്യൻ സെൻസസ്,[4] As of 2013[update]ദിവാസ് പട്ടണത്തിലെ ജനസംഖ്യ 289,438 ആണ്. പട്ടണത്തിലെ ജനങ്ങളിൽ പുരുഷന്മാർ 52 ശതമാനവും സ്ത്രീകൾ 48 ശതമാനവുമാണ്. പട്ടണത്തിലെ ജനങ്ങളുടെ സാക്ഷരത 69 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്. സാക്ഷരത പുരുഷന്മാരുടേത് 77 ശതമാനവും സ്ത്രീകളുടേത് 61 ശതമാനവുമാണ. പട്ടണത്തിലെ ആകെ ജനസംഖ്യയിൽ 7 ശതമാനം പേർ 5 വയസിനു താഴെയുള്ള കുട്ടികളാണ്. ഇവിടം മറാത്താ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നതിനാൽ മറാത്തിയും ഒപ്പം ഹിന്ദിയും വ്യാപകമായി സംസാരഭാക്ഷയായി ഉപയോഗിക്കുന്നു.[5]
അവലംബം
[തിരുത്തുക]- ↑ http://dic.mp.nic.in
- ↑ bank note, press DEWAS. "Bank Note Press (BNP) Dewas". official government website. Archived from the original on 2012-08-20. Retrieved 25 August 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-08. Retrieved 2016-11-09.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ↑ List of cities in Madhya Pradesh by population