ദാരിപള്ളി രാമയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാരിപള്ളി രാമയ്യ
ശ്രീ ദരിപള്ളി രാമെയ്ക്ക് പദ്മ ശ്രീ അവാർഡ് ശ്രീ പ്രണബ് മുഖർജി സമ്മാനിച്ചു: മാർച്ച് 30, 2017. ജെ.പി.
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽപരിസ്ഥിതി പ്രവർത്തകൻ
ജീവിതപങ്കാളി(കൾ)ജാനമ്മ
കുട്ടികൾ

ഒരു കോടിയലധികം മരങ്ങൾ നട്ടുവളർത്തിയ പരിസ്ഥിതി പ്രവർത്തകനാണ് ദാരിപള്ളി രാമയ്യ. 'വനജീവി രാമയ്യ' എന്നും 'മരം രാമയ്യ' എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു. [1],[2] തെലങ്കാന സംസ്ഥാനത്തെ ഖമ്മം ജില്ലയിലെ റെഡ്ഡിപ്പള്ളി ഗ്രാമവാസിയായ ഇദ്ദേഹത്തിന് വനവൽക്കരണ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള സാമൂഹിക പ്രവർത്തനത്തെ മുൻനിർത്തി ഭാരത സർക്കാർ 2017 ലെ പത്മശ്രീ ബഹുമതി സമ്മാനിച്ചു[3].

ജീവിതരേഖ[തിരുത്തുക]

1937 ജനനം. തെലങ്കാന സ്വദേശിയാണ്. യാത്ര ചെയ്ത വഴികളിലെല്ലാം ഭാര്യ ജാനമ്മയുമൊത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അമ്മയിൽ നിന്നാണ് ഇത്തരമൊരു സാമൂഹ്യ സേവന മാർഗ്ഗം അദ്ദേഹത്തിന് ലഭിച്ചത്. പലതരം വൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിച്ച് മുളപ്പിച്ച് ഉണ്ടാക്കുന്ന തൈകൾ വഴിയരികിലും ഒഴിഞ്ഞ പറമ്പുകളിലും വച്ചുപിടിപ്പിച്ച് കൊണ്ടായിരുന്നു തുടക്കം. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും വൃക്ഷങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒരു സഞ്ചരിക്കുന്ന വിജ്ഞാനകോശം തന്നെയാണ്.

മരം ജീവനാണ്[തിരുത്തുക]

മനുഷ്യന്റെ എല്ലാ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മരങ്ങളാണ് എന്ന് വിശ്വസിക്കുന്ന രാമയ്യ പറയുന്നു: "Of all the species that consider the Earth as their home, the most exalted is the human being. He supposedly has intellect, can think, can do and can get things done. Nature has bestowed her choicest blessings on this form of life. Therefore, we have a duty towards nature. Protect the nature; protect everything created by God, for the posterity"[4]

അംഗീകാരം[തിരുത്തുക]

ആന്ധ്രപ്രദേശ് സർക്കാർ രാമയ്യയുടെ സാമൂഹിക പ്രവർത്തനങ്ങൾ അംഗീകരിക്കുകയും തെലങ്കാന സംസ്ഥാന രൂപീകരണ ശേഷം തെലങ്കാന ഹരിത ഹാരം (Green Garland) പദ്ധതിയുടെ ചുമതല നൽകുകയും ചെയ്തു. സംസ്ഥാനത്തിന്റെ ഹരിത ആവരണ വിസ്തൃതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്[5].

പുരസ്കാരങ്ങൾ[തിരുത്തുക]

പരിസ്ഥിതി സേവന പ്രവർത്തനങ്ങളെ മുൻനിർത്തി നൂറു കണക്കിന് പുരസ്കാരങ്ങൾ രാമയ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ:

  • സേവ അവാർഡ് (1995)
  • വനമിത്ര അവാർഡ് (2005)
  • പത്മശീ (2017[3])
  • പത്മശ്രീ[6]

അവലംബം[തിരുത്തുക]

  1. Sridhar, P. "Khammam's green warrior soldiers on". The Hindu (in ഇംഗ്ലീഷ്). Retrieved 2017-01-27.
  2. http://www.mathrubhumi.com/news/india/padma-shri-the-tree-man-of-india-daripalli-ramaiah-1.1682970
  3. 3.0 3.1 Correspondent, Special. "Padma awards for five from Telangana; Three from AP also honoured". The Hindu (in ഇംഗ്ലീഷ്). Retrieved 2017-01-27.
  4. "How many trees have you planted?". The Better India.
  5. "Haritaharam".
  6. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദാരിപള്ളി_രാമയ്യ&oldid=3419279" എന്ന താളിൽനിന്ന് ശേഖരിച്ചത്