ത്രീ ഫിംഗർ സല്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A QWERTY കീ ബോർഡ് ലേ ഔട്ട്

കമ്പ്യൂട്ടറിന്റെ കീബോർഡിലുള്ള കൺട്രോൾ ആൾട്ട് ഡിലീറ്റ് എന്നീ കീകൾ ഒന്നിച്ച് അമർത്തി കമ്പ്യൂട്ടറിന് നൽകുന്ന ആജ്ഞയ്ക്കാണ് ത്രീ ഫിംഗർ സല്യൂട്ട് എന്നു പറയുന്നത്.സന്ദർഭത്തിനനുസരിച്ച് കീകളുടെ സമന്വയം വ്യത്യാസപ്പെടാമെങ്കിലും പൊതുവെ,ഒരു പ്രക്രിയയെ തടസ്സപ്പെടുത്താനോ സുഗമമാക്കാനോ ആണു ഈ ത്രീ ഫിംഗർ സല്യൂട്ട് ഉപയോഗിക്കുന്നത്.

ചരിത്രം[തിരുത്തുക]

കീബോർഡ് വഴിയുള്ള സോഫ്റ്റ് റീബൂട്ട് പ്രക്രിയ ഡേവിഡ് ബ്രാഡ് ലിയാണ് ആദ്യമായി രൂപപ്പെടുത്തിയത്.[1] യഥാർഥത്തിൽ,കമ്പ്യൂട്ടർ ഉപയോക്താക്കളെ ഉദ്ദേശിച്ചല്ല,പ്രോഗ്രാമർമാരെ ഉദ്ദേശിച്ചാണ് ഈ പ്രക്രിയ കണ്ടുപിടിച്ചത്.ഐ.ബി.എമ്മിന്റെ പെഴ്സണൽ കമ്പ്യൂട്ടറുകൾക്കു വേണ്ടിയാണ് ഇതു കണ്ടെത്തിയത്.വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ലിനക്സും ഇതു സ്വീകരിച്ചിട്ടുണ്ട്.മാക്ക് ഒ.എസ് പക്ഷേ ഈ കീ സമന്വയം അംഗീകരിക്കുന്നില്ല. "ഞാൻ അതു കണ്ടുപിടിച്ചിരിക്കാം,പക്ഷേ,ഞാൻ വിചാരിക്കുന്നത്,ബിൽ(ബിൽ ഗേറ്റ്സ്) ആണ് അതിനെ പ്രശസ്തമാക്കിയത്" എന്നാണ് ബ്രാഡ് ലി തന്റെ കണ്ടുപിടിത്തത്തെപ്പറ്റി ഇങ്ങനെയാണു പറഞ്ഞത്.[2]

റഫറൻസ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ത്രീ_ഫിംഗർ_സല്യൂട്ട്&oldid=3088977" എന്ന താളിൽനിന്ന് ശേഖരിച്ചത്