Jump to content

ത്രീ ഗോർജസ് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രീ ഗോർജസ് അണക്കെട്ട്
അണക്കെട്ട് സെപ്റ്റംബർ 2009ൽ
രാജ്യംചൈന
പ്രയോജനംഊർജ്ജോൽപ്പാദനം, വെള്ളപ്പൊക്കം തടയൽ, സഞ്ചാരം
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്ഡിസംബർ 14, 1994
നിർമ്മാണച്ചിലവ്¥18 കോടി (യു.എസ്.$2.6 കോടി)
ഉടമസ്ഥതചൈന യാങ്ത്‌സെ ഊർജ്ജോൽപ്പാദനം (subsidiary of China Three Gorges Corporation)
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ ശേഷി116,000 m3/s (4,100,000 cu ft/s)
Power station
Commission date2003–2012
TypeConventional

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്‌സേ കിയാംഗ് നദിയിൽ ചൈനയിലെ സാൻഡൂപിങ് പട്ടണത്തിനു സമീപം നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു അണക്കെട്ടാണ് ത്രീ ഗോർജസ് അണക്കെട്ട്. 22500 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഇത് ലോകത്തിൽ ഏറ്റവും അധികം സ്ഥാപിതശേഷിയുള്ള വൈദ്യുതിനിലയം ആണ്.

വൈദ്യുതോൽപ്പാദനത്തിനു പുറമേ വെള്ളപ്പൊക്കം തടയാനും യാംഗ്‌സ്റ്റേ നദിയിലെ ജലഗതാഗതം മെച്ചപ്പെടുത്താനുമായാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.[2] ഇന്നു നിലവിലുള്ളതിൽ ഏറ്റവും ആധുനീകമായ ടർബൈനുകൾ ഉപയോഗപ്പെടൂത്തിയിട്ടുള്ളതാണീ അണക്കെട്ട്[3]ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറക്കുന്നതും പടുകൂറ്റൻ ടർബൈനുകൾ ഉൾക്കൊള്ളുന്നതുമായ ഈ പദ്ധതിയെ ചൈനീസ് ഗവണ്മെന്റ് ചരിത്രപ്രാധാന്യമുള്ള എഞ്ചിനീയറിങ്ങ്, സാമൂഹിക, സാമ്പത്തികവിജയമായി കണക്കാക്കുന്നു.[4] എങ്കിലും 13 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരികയും പുരാവസ്തു സ്ഥലങ്ങൾ വെള്ളത്തിനടിയിൽ ആവുകയു ഗണ്യമായ പരിസ്ഥിതിമാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്ത ഈ പദ്ധതി മണ്ണിടിച്ചലിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.[5]

യാംഗ്‌സ്റ്റേ കിയാംഗ് നദിയിലെ പ്രധാന നഗരങ്ങളുടെയും ത്രീ ഗോർജസ് അണക്കെട്ടിന്റെയും സ്ഥാനം കാണിക്കുന്ന ഭൂപടം

ചരിത്രം[തിരുത്തുക]

ചരിത്രത്തിൽ ആദ്യമായി 1919 ഇൽ ഇൻ്റർനാഷണൽ ഡെവെലപ്മെൻ്റ് ഒഫ് ചൈനയിൽ സൺ യാത് സെൻ ആണ് വലിയ ഒരു അണക്കെട്ടിനെക്കു റിച്ച് പരാമർശിക്കുന്നത്. [6][7] 22 ഗിഗ വാട്ട്സ് ശേഷിയുള്ള ഒരു അണക്കെട്ട സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. [7] 1932 ഇൽ ചിയാങ് കൈഷേക്ക് നേതൃത്വം കൊടുത്ത നാഷണലിസ്റ്റ് സർക്കാർ ത്രീ ഗോർജെസിൻ്റെ പ്രാരംഭ ജോലികൾ തുടങ്ങിവച്ചു. 1939 ഇൽ രണ്ടാം സിനോ ജാപ്പനീസ് യുദ്ധം ഉണ്ടായപ്പോൾ ജപ്പാനീസ് സേന യിച്ചാങ്ങ് പ്രവിശ്യ കീഴടക്കി. അവർ ഈ സ്ഥലം അളക്കുകയും ചൈനയുടേ മേൽ യുദ്ധവിജയം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഈ അണക്കെട്ടിൻ്റെ ഒരു രൂപരേഖ സമർപ്പിച്ചു.

1944 ൽ അമേരിക്കൻ ബ്യൂ റോ ഒഫ് റീക്ലമേഷൻ മേധാവി ജോൺ എൽ. സാവേജ് ഈ സ്ഥലം പഠനവിധേയമാക്കുകയും യാംഗ്സേ നദി പദ്ധതി സമർപ്പിക്കുകയും ചെയ്തു. [8] എതാണ്ട് 54 ഓളം ചൈനീസ് എഞ്ചിനീയർമാർ അമേരിക്കയിലേക്ക് പരിശീലനത്തിനായി പറന്നു. അദ്ദേഹത്തിൻ്റെ ആദ്യത്തെ മാർഗ്ഗരേഖയിൽ കപ്പലുകളെ അണക്കെട്ടിൻ്റെ അപ്പു റത്തേക്ക് കടത്തി വിടാനുള്ള വിധം പരാമർശിച്ചിരുന്നു. [9] കുറേ പര്യവേക്ഷണങ്ങളും പഠനങ്ങളും രൂപകല്പനകളും മറ്റും നടന്നു എങ്കിലും ചൈനീസ് അഭ്യന്തര യുദ്ധത്തിൻ്റെ നടുവിലായ സർക്കാർ 1947 -ൽ പദ്ധതി നിർത്തി വച്ചു.

1949 ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം അധികാരത്തിൽ വന്ന മാവോ സേതൂങ്ങ് ഈ പദ്ധതിയെ പിന്തുണച്ചു എങ്കിലും ആദ്യം ഗെഷോബ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചു. ഇതും ഗ്രേറ്റ് ലീപ് ഫോർവേഡുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളും സാംസ്കാരിക വിപ്ലവവും പദ്ധിതിയെ സാവധാനമാക്കി. 1954 യാംഗ്സേ നദിയിലുണ്ടായ മഹാ പ്രളയത്തിനു ശേഷം ഇതിനു മാറ്റമുണ്ടായി. പ്രളയത്തിൽ ലക്ഷക്കണക്കിനു പേർ മരിക്കാനിടയായ സംഭവത്തിനു ശേഷം മാവോ സേതൂങ്ങ് ഈ അണക്കെട്ടിനെക്കുറിച്ച് വാചാലനായി. വീണ്ടും അണക്കെട്ടിനു വേണ്ടി നാനാ ഭാഗത്തു നിന്നും മു റവിളി കൊണ്ടു. 1958ൽ ഈ പദ്ധതിക്കെതിറ്റെ സംസാരിച്ച ചില എഞ്ചിനീയർമാരെ തടവിലാക്കുകയും ചെയ്തു. [10] എങ്കിലും അധിക നാൾ ഇതു നീണ്ടു നിന്നില്ല.

വീണ്ടും 1980 -ൽ പദ്ധതിയുടെ ആശയം ഉരുത്തിരിഞ്ഞു വന്നു. നാഷണൽ പീപ്പിൾസ് കോൺഗ്രസ് അണക്കെട്ടു നിർമ്മിക്കനുള്ളാ തീരുമാനം അംഗീകരിച്ചു. 1994-ൽ ഡിസംബർ 14 നു അണക്കെട്ട് നിർമ്മാണം ആരംഭിച്ചു.[11] 2009 ആകുമ്പോഴേക്കും പൂർത്തിയാക്കാം എന്നായിരുന്നു ധാരണ എങ്കിലും ചില പുതിയ പദ്ധതികൾ ( ഭൂഗർഭ വൈദ്യുത നിലയം) ഇത് 2012 വരെ വൈകിപ്പിച്ചു.[12][10][13] കപ്പൽ ലിഫ്റ്റ് 2015 ലാണ് പൂർത്തിയായത്. [14][15]

ഘടനയും അളവുകളും[തിരുത്തുക]

ത്രീ ഗോർജസ് അണക്കെട്ടിൻ്റെ രൂപമാതൃക. അണക്കെട്ടിൻ്റെ പ്രധാന ഭാഗവും സ്പിൽവേയും വലതു വശത്തായി ഷിപ്പ് ലിഫ്റ്റും കാണാം
ത്രീ ഗോർജസിൻ്റെ ഷിപ്പ് ലിഫ്റ്റും ലിഫ്റ്റ് ലോക്കും കാണിക്കുന്ന രൂപ മാതൃക.
പ്രധാന അണക്കെട്ടിൻ്റെ ഒരു വശത്തായി മണ്ണുകൊണ്ടുണ്ടാക്കിൽ ഫ്ലാങ്കിങ്ങ് അണക്കെട്ട് കാണാം.

കോൺക്രീറ്റും ഉരുക്കും ഉപയോഗിച്ചാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. അണക്കെട്ടിന് 2,235 metres (7,333 ft) നീളം ഉണ്ട്. അണക്കെട്ടിൻ്റെ മുകൾഭാഗം സമുദ്രനിരപ്പിൽ നിന്ന് 185 metres (607 ft) ഉയരത്തിലാണ്. പദ്ധതിക്കായി മൊത്തം 27.2 ദശലക്ഷം കുബിക് മീറ്റർ കോൺക്രീറ്റും 463,0000 ടൺ ഉരുക്കും വേണ്ടിവന്നു.[16] ഉരുക്കുപയോഗിച്ച് 63 ഈഫൽ ഗോപുരങ്ങൾ ഉണ്ടാക്കാം എന്നു പറയപ്പെടുന്നു. കോൺക്രീറ്റ് അണക്കെട്ടിൻ്റെ ഉയരം 181 metres (594 ft) ആണ്. അണക്കെട്ടിൻ്റെ പണി പൂർത്തിയായപ്പോൾ റിസർവോ ഏതാണ്ട് 632 ചതുരശ്ര കിലോമീറ്റർ ഭൂമി വെള്ളത്തിനടിയിലാക്കിയിരുന്നു ഇതയ്പു അണക്കെട്ട് നിർമ്മിച്ച 1350 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള റിസർവോയിനെ അപേക്ഷിച്ച് ഇത് തുലോം കുറവാണെന്നു കാണാം. [17]

അവലംബം[തിരുത്തുക]

 1. "Three Gorges Project" (PDF). Chinese National Committee on Large Dams. Retrieved 2011-05-15.
 2. "中国长江三峡工程开发总公司". Ctgpc.com.cn. 2009-04-08. Archived from the original on 2011-10-02. Retrieved 2009-08-01.
 3. "中国长江三峡工程开发总公司". Ctgpc.com.cn. 2009-03-10. Archived from the original on 2011-10-02. Retrieved 2009-08-01.
 4. "一座自主创新历史丰碑 三峡工程的改革开放之路". Hb.xinhuanet.com. Archived from the original on 2009-02-28. Retrieved 2009-08-01.
 5. "重庆云阳长江右岸现360万方滑坡险情-地方-人民网". People's Daily. Archived from the original on 2009-04-13. Retrieved 2009-08-01. See also: "探访三峡库区云阳故陵滑坡险情". News.xinhuanet.com. Retrieved 2009-08-01.
 6. Lin Yang (October 12, 2007). "China's Three Gorges Dam Under Fire". Time. Archived from the original on October 13, 2007. Retrieved October 13, 2007.
 7. 7.0 7.1 中国国民党、亲民党、111新党访问团相继参观三峡工程_新闻中心_新浪网 [The Chinese Kuomintang, the People First Party, and the New Party delegation visited the Three Gorges Project]. News.sina.com.cn. Archived from the original on June 11, 2011. Retrieved August 1, 2009.
 8. Wolman, Abel; Lyles, W. H. (1978). John Lucian Savage Biography (PDF). National Academy of Science. Archived from the original (PDF) on June 7, 2011.
 9. "China's Dream Dam". Popular Science. Vol. 148, no. 6. Bonnier Corporation. June 1946. p. 98. ISSN 0161-7370.
 10. 10.0 10.1 Steven Mufson (November 9, 1997). "The Yangtze Dam: Feat or Folly?". Washington Post. Archived from the original on January 6, 2010. Retrieved November 23, 2010.
 11. Allin, Samuel Robert Fishleigh (നവംബർ 30, 2004). "An Examination of China's Three Gorges Dam Project Based on the Framework Presented in the Report of The World Commission on Dams" (PDF). Virginia Polytechnic Institute and State University. hdl:10919/37152. Archived from the original on ജൂലൈ 4, 2010. Retrieved സെപ്റ്റംബർ 26, 2020. {{cite journal}}: Cite journal requires |journal= (help)
 12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; inventspot എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 13. "Three Gorges Dam now at full capacity". China Daily. 2012-07-03. Retrieved 2020-12-07.
 14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; shipcom എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CnHubei20071110 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 16. "Three Gorges Dam Project  – Quick Facts". ibiblio.org. Archived from the original on November 25, 2010. Retrieved November 23, 2010.
 17. "三峡水库:世界淹没面积最大的水库 (Three Gorges reservoir: World submergence area biggest reservoir)". Xinhua Net. നവംബർ 21, 2003. Archived from the original on ഒക്ടോബർ 12, 2007. Retrieved ഏപ്രിൽ 10, 2008.
"https://ml.wikipedia.org/w/index.php?title=ത്രീ_ഗോർജസ്_അണക്കെട്ട്&oldid=3787175" എന്ന താളിൽനിന്ന് ശേഖരിച്ചത്