തോർ പരീക്ഷണം
ഇടിമിന്നലുമായി ബന്ധപ്പെട്ട വൈദ്യുത ഡിസ്ചാർജിനെക്കുറിച്ച് പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പരീക്ഷണമാണ് തോർ പരീക്ഷണം. നോർഡിക് പൗരാണികശാസ്ത്രം അനുസരിച്ചുള്ള, ഇടിമിന്നൽ, കൊടുങ്കാറ്റ് എന്നിവയെ നിയന്ത്രിക്കുന്ന തോർ ദേവതയിൽ നിന്നാണ് 'തോർ പരീക്ഷണം' എന്ന പേര് ലഭിച്ചത്[1].
വിശദ വിവരങ്ങൾ
[തിരുത്തുക]ഇടിമിന്നലും അനുബന്ധ വൈദ്യുത പ്രവർത്തനങ്ങളും അന്താരാഷ്ട്ര സ്പേസ് സ്റ്റേനിലെ ഒപ്ടിക്കൽ ക്യാമറകൾ, ഭൂതല നിരീക്ഷണ ഉപകരണങ്ങൾ , കാലാവസ്ഥ നിരീക്ഷണ സാറ്റലൈറ്റുകൾ എന്നിവ ഉപയോഗിച്ച പഠിക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം[2].
കൂടുതൽ കൃത്യമായി പറഞ്ഞാൽ, ട്രോപോസ്ഫിയറിൽ നിന്നും സ്ട്രാറ്റോസ്ഫിയറിലേക്കുള്ള നീരാവിയുടെ സംവഹനത്തെകുറിച്ചും മീസോസ്ഫിയറിന്റെ പങ്കിനെക്കുറിച്ചും ഇടിമിന്നലിന്റെ ഉത്ഭവത്തെക്കുറിച്ചും കൂടുതൽ പഠിക്കാൻ ഈ പരീക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നു .
ഡാനിഷ് ബഹിരാകാശസഞ്ചാരിയായ ആൻഡ്രിയാസ് മോഗൻസൺ ആണ് ഈ പ്രൊജക്റ്റിന് തുടക്കമിട്ടത്. കാലാവസ്ഥാ ഗവേഷണത്തിൽ വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് [3].
ബന്ധമുള്ള വിഷയങ്ങൾ
[തിരുത്തുക]- Aurora (ജ്യോതിശാസ്ത്രം)
- സ്പ്രൈറ്റ് (മിന്നൽ)
- Catatumbo മിന്നൽ
- കോസ്മിക് റേ വിഷ്വൽ പ്രതിഭാസങ്ങളും
- List of European Space Agency പരിപാടികൾ ദൗത്യങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Hunting for thunderstorms - iriss mission blog". blogs.esa.int. Retrieved 8 June 2017.
- ↑ "Demystifying Science — February 12, 2017". Retrieved 8 June 2017.
- ↑ "Thor: Space Viking Meets Thunder God - DTU Space". Archived from the original on 2018-10-27. Retrieved 8 June 2017.
- This article incorporates public domain material from the National Aeronautics and Space Administration document "Thor: What Happens Above Thunderstorms? (THOR) - 02.22.17".