Jump to content

ബഹിരാകാശസഞ്ചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1984ൽ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ ബ്രൂസ് മാൿ കാൻഡ്ലെസ്സ് 2 ചലഞ്ചർ സ്പേസ് ഷട്ടിലിനു വെളിയിൽ പ്രത്യേക സംവിധാനത്തിൽ

ഒരു ബഹിരാകാശവാഹനത്തെ നിയന്ത്രിക്കാനോ നയിക്കാനോ അതിലെ ഒരു സഹയാത്രികനാകാനോ വേണ്ടി ഒരു ബഹിരാകാശപരിപാടിയിൽ പരിശിലിപ്പിക്കപ്പെട്ട വ്യക്തിയാണ് ബഹിരാകാശസഞ്ചാരി. അമേരിക്കൻ ബഹിരാകാശസഞ്ചാരിയെ ആസ്ട്രോനോട്ട് [1]എന്നും റഷ്യൻ ബഹിരാകാശസഞ്ചാരിയെ കോസ്മോനവ്ട്ട് എന്നും വിളിക്കുന്നു. വിദഗ്ദരായ ബഹിരാകാശയാത്രികരെയാണു സാധാരണ ബഹിരാകാശസഞ്ചാരി എന്നു വിളിക്കുക, എന്നാൽ ചില സന്ദർഭങ്ങളിൽ ശാസ്ത്രജ്ഞന്മാരോ രാഷ്ട്രീയക്കാരോ പത്രപ്രവർത്തകരോ വിനോദസഞ്ചാരികളോ പോലുള്ള ഏതൊരു ബഹിരാകാശത്തേയ്ക്കു യാത്ര ചെയ്യുന്ന ആളുകളേയും ഈ പേരിൽ വിളിച്ചു വരുന്നുണ്ട്. [2]

1950ൽ തുടങ്ങി 2002 വരെ ഗവണ്മെന്റു സംവിധാനങ്ങളായ സൈന്യമോ ഗവണ്മെന്റിനു കീഴിലുള്ള ബഹിരാകാശസ്ഥാപനമോ ആയിരുന്നു ബഹിരാകാശസഞ്ചാരികളെ പരിശീലിപ്പിക്കുകയോ ആവശ്യമായ പണം മുടക്കുകയോ ചെയ്തിരുന്നത്. 2004ൽ താഴ്ന്ന ഭൂസമീപ ബഹിരാകാശത്തിൽ പറന്ന സ്വകാര്യ ബഹിരാകാശവാഹനമായ സ്പേസ്ഷിപ്പ് - 1 ഈ മേഖലയിൽ സ്വകാര്യവാണിജ്യ താല്പര്യമുണ്ടാക്കി. വാണിജ്യബഹിരാകാശസഞ്ചാരി എന്ന പദം തന്നെ ഉൽഭവിച്ചു.

നിർവചനം[തിരുത്തുക]

Fédération Aéronautique Internationale (FAI) എന്ന സംഘടനയുടെ മാനദണ്ഡമനുസരിച്ച്,ഭൗമോപരിതലത്തിൽ നിന്ന് 100 കിലോമീറ്ററിൽ (62 മൈൽ) കൂടുതൽ ഉയരത്തിൽ സഞ്ചരിക്കുന്ന ആളാണ്` ബഹിരാകാശസഞ്ചാരി. എന്നാൽ അമേരിക്ക 50 മൈൽ (80 കി. മീ) സഞ്ചരിക്കുന്ന ഏതുതരം സഞ്ചാരികൾക്കും ആസ്ട്രോനോട്ട് വിങ്സ് എന്ന പുരസ്കാരം നൽകിവരുന്നു. 2013 ജൂൺ 8 വരെ, 36 രാജ്യങ്ങളിൽനിന്നായി 532 പേർ ഇതിനകം 100 കിലോമീറ്ററും(62 മൈൽ) അതിനപ്പുറവും എത്തിയിട്ടുണ്ട്. ഇതിൽ 529 പേർ താഴ്ന്ന ഭൂഭ്രമണപഥത്തിലോ അതിനും മുകളിലോ എത്തി. [3] [4] .ഇതിൽ 24 പേർ താഴ്ന്ന ഭൂഭ്രമണപഥവും കടന്ന് ചാന്ദ്രപഥത്തിലോ അതിനപ്പുറത്തോ ചന്ദ്രന്റെ ഉപരിതലത്തിലോ എത്തിയിട്ടുണ്ട്; ഈ 24 പേരിൽ 3 പേർ രണ്ടു പ്രാവശ്യം ആ പരിധിക്കാപ്പുറത്തേയ്ക്കു സഞ്ചരിച്ചു. [5] ബഹിരാകാശസഞ്ചാരികൾ 41790ൽക്കൂടുതൽ മനുഷ്യദിനങ്ങൾ (114.5 മനുഷ്യവർഷങ്ങൾ) ബഹിരാകാശത്തു ചെലവഴിച്ചുകഴിഞ്ഞു. 100 മനുഷ്യദിനബഹിരാകാശനടത്തവും ഇതിൽ ഉൾപ്പെടുന്നു. [6]സെർജി. കെ. ക്രിക്കലേവ് ആണു ബഹിരാകാശത്തു ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച മനുഷ്യൻ. അദ്ദേഹം 803 ദിനങ്ങളും, 9 മണിക്കൂറും 39 മിനുട്ടും, (2.2 വർഷങ്ങൾ) താമസിച്ചു. [7] പെഗ്ഗി. എ. വിൽസൺ ആണു എറ്റവും അധികം കാലം ബഹിരാകാശത്തു താമസിച്ച വനിത. അവർ 377 ദിവസങ്ങൾ അവിടെ ചെലവഴിച്ചു. [8]

പേരിന്റെ ഉദ്ഭവം[തിരുത്തുക]

ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഔദ്യൊഗികമായി ഒരു ബഹിരാകാശസഞ്ചാരിയെ ആസ്ട്രോനോട്ട് എന്നു വിളിക്കുന്നു. [9] ഗ്രീക്കു വാക്കുകളായ "ആസ്ട്രോൺ' (ἄστρον - നക്ഷത്രം), നോട്ടസ് (ναύτης - നാവികൻ) എന്നിവയിൽ നിന്നാണ് ആസ്ട്രോനോട്ട് എന്ന പദം ഉണ്ടായത്. 1930ൽ നീൽ. ആർ. ജോൺസ് അദ്ദേഹത്തിന്റെ ചെറുകഥയിൽ ("The Death's Head Meteor") ഈ പദം ആധുനിക കാലത്ത് ഈ അർഥത്തിൽ ഉപയോഗിച്ചു. പക്ഷെ മറ്റു ചില പുസ്തകങ്ങളിലും ഈ പദം വേറെ അർഥത്തിൽ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിനു, പെഴ്സി ഗ്രെഗ് 1880ൽ എഴുതിയ Across the Zodiac എന്ന പുസ്തകത്തിൽ ബഹിരാകാശവാഹനം എന്ന അർഥത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നു.[10]

റഷ്യയിൽ[തിരുത്തുക]

റഷ്യയിലെ ബഹിരാകാശസഞ്ചാരിയെ ഇംഗ്ലിഷിൽ കോസ്മോനട്ട് എന്നു വിളിച്ചുവരുന്നു. റഷ്യൻ ഭാഷയിലെ കൊസ്മൊനവ്ട്ട് kosmonavt എന്നതാണു ഇംഗ്ലീഷിൽ കോസ്മോനട്ട് ആയത്. (Russian: космонавт Russian pronunciation: [kəsmɐˈnaftʰ]). പോളിഷ് ഭാഷയിൽ ഇതു കൊസ്മൊനൗട്ട ആകുന്നു. സോവിയറ്റ് വൈമാനികനായിരുന്ന യൂറി ഗഗാറിൻ ആയിരുന്നു ആദ്യ കോസ്മൊനട്ടും ലോകത്തെ ആദ്യ ബഹിരാകാശസഞ്ചാരിയും. വാലെന്റീന വ്ളാദിമിറൊവ്ന തെരഷ്ക്കോവ എന്ന റഷ്യൻ ഫാക്റ്ററിത്തൊഴിലാളിയായിരുന്നു ആദ്യം ബഹിരാകാശത്തെത്തിയ വനിതയും രണ്ടാമതു എത്തിയ സാധാരണ പൗരനും.

ചൈനക്കാർ[തിരുത്തുക]

പ്രധാന ലേഖനം: : ചൈനയുടെ ബഹിരാകാശപദ്ധതി
ഇതും കാണുക : ചൈനയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടിക

ഇന്ത്യയിൽ[തിരുത്തുക]

2018ൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിൽ ബഹിരാകാശസഞ്ചാരികളെ വ്യോമനോട്ട് എന്നു വിളിക്കുന്നു. ബഹിരാകാശത്തിനു സസ്കൃതത്തിൽ വ്യോമം എന്നാണു പറയുക.

ബഹിരാകാശയാത്ര - നാഴികക്കല്ലുകൾ[തിരുത്തുക]

 • ഇതും കാണുക: ബഹിരാകാശസഞ്ചാരം നേട്ടങ്ങൾ ;
  ബഹിരാകാശസഞ്ചാരം - രാജ്യാടിസ്ഥാനത്തിലുള്ള പട്ടിക

ആദ്യമായി ബഹിരാകാശത്തെത്തിയ മനുഷ്യൻ സോവിയറ്റ് റഷ്യയിലെ യൂറി ഗഗാറിൻ ആയിരുന്നു.1961 ഏപ്രിൽ 12 നായിരുന്നു വോസ്തോക്ക് - 1 എന്ന വാഹനത്തിൽ അദ്ദേഹം യാത്ര തിരിച്ചത്. 108 മിനുട്ട് ഗഗാറിൻ ഭൂമിയെ വലം വച്ചു. ബഹിരാകാശത്തിലെത്തിയ ആദ്യ വനിത സോവിയറ്റ് യൂണിയനിലെ വാലന്റീന തെരസ്കോവ . 1963 ജൂൺ 16 നു വോസ്തോക്ക് - 6 എന്ന വാഹനത്തിൽ ഭൂമിയെ മൂന്നു ദിവസത്തോളം വലം വച്ചു. അലൻ ഷെപ്പാർഡ് ആയിരുന്നു ആദ്യം ബഹിരാകാശത്തെത്തിയ അമേരിക്കക്കാരൻ, അദ്ദേഹമാണ് രണ്ടാമത് ബഹിരാകാശത്തെത്തിയ മനുഷ്യൻ.15 മിനുട്ട് മാത്രമാണദ്ദേഹം ശൂന്യാകശത്തു ചെലവഴിച്ചത്. 1983 ജൂൺ 18നു സ്പേസ് ഷട്ടിൽ ആയ ചലഞ്ചരിന്റെ എസ്. റ്റി. എസ്. ദൗത്യത്തിൽ പങ്കെടുത്ത, സാലി റൈഡ് ആണ് ബഹിരാകശത്തെത്തിയ ആദ്യ അമേരിക്കൻ വനിത. 1965 മാർച്ച് 18നു കോസ്മോനോട്ട് ആയ അലെക്സി ലിയോണോവ് ആണു ആദ്യമായി ബഹിരാകാശനടത്തം (space walk) നടത്തിയ ആദ്യ മനുഷ്യൻ. EVA( extra-vehicular activity) എന്നാണിത് അറിയപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെ വോസ്ഖോദ് 2 ദൗത്യത്തിലാൺദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ചന്ദ്രനെ ചുറ്റി സഞ്ചരിച്ച ആദ്യ ദൗത്യത്തിൽ പങ്കെടുത്ത വില്ല്യം ആൻഡേഴ്സ് ആണ് ഏഷ്യയിൽ ജനിച്ച ആദ്യ ബഹിരാകാശ സഞ്ചാരി. ചൈനയുടെ ആദ്യ ബഹിരാകാശസ്ഞ്ചാരി യാങ്ങ് ലിവൈ ആകുന്നു.ഷെൻഷൗ 5 ബഹിരാകാശവാഹനത്തിലാണദ്ദേഹം സഞ്ചരിച്ചത്.

അവലംബം[തിരുത്തുക]

 1. http://www.nasa.gov/astronauts/#.Uy2-2I-zAQc
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-01. Retrieved 2014-03-22.
 3. http://www.cbsnews.com/network/news/space/democurrent.html
 4. http://www.astronautix.com/articles/womspace.htm
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-27. Retrieved 2007-08-27.
 6. http://www.jsc.nasa.gov/Bios/htmlbios/krikalev.html
 7. http://www.nasa.gov/mission_pages/station/expeditions/expedition11/krikalev_record.html
 8. http://www.jsc.nasa.gov/Bios/htmlbios/whitson.html
 9. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-05. Retrieved 2014-03-22.
 10. Ingham, John L.: Into Your Tent, Plantech (2010): page 82.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wiktionary
Wiktionary
spationaut എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ബഹിരാകാശസഞ്ചാരി&oldid=3798723" എന്ന താളിൽനിന്ന് ശേഖരിച്ചത്