തൊയൊത്തോമി ഹിദെയോഷി
തൊയൊത്തോമി ഹിദെയോഷി | |
---|---|
![]() Portrait of Toyotomi Hideyoshi drawn in 1601 | |
Imperial Regent of Japan | |
In office 1585–1591 | |
Monarch | Ōgimachi Go-Yōzei |
മുൻഗാമി | Konoe Sakihisa |
പിൻഗാമി | Toyotomi Hidetsugu |
Chancellor of the Realm | |
In office 1587–1598 | |
Monarch | Go-Yōzei |
മുൻഗാമി | Fujiwara no Sakihisa |
പിൻഗാമി | Tokugawa Ieyasu |
Personal details | |
Born | or March 26, 1537 Nakamura-ku, Nagoya | ഫെബ്രുവരി 2, 1536
Died | 1598 സെപ്റ്റംബർ 18 (aged 61 or 62) Fushimi Castle |
Nationality | Japanese |
Parent(s) | |
തൊയൊത്തോമി ഹിദെയോഷി (1536 ഫെബ്രുവരി 2 - 1598 സെപ്റ്റംബർ 18) ജപ്പാനിലെ മുൻ ഭരണാധികാരിയായിരുന്നു. ഒരു നൂറ്റാണ്ടോളം കാലം നിലനിന്ന അരാജകത്വം അവസാനിപ്പിച്ച് ഇദ്ദേഹം 16-ആം നൂറ്റാണ്ടിൽ ജപ്പാനിൽ ഏകീകൃത ഭരണം നടപ്പിലാക്കി. ഒരു സാധാരണ സൈനികന്റെ മകനായി 1537-ൽ ജനിച്ചു (ജനനം 1536-ൽ ആയിരുന്നെന്നും അഭിപ്രായമുണ്ട്).
ജീവിതരേഖ[തിരുത്തുക]
മധ്യജപ്പാൻ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ഒഡാ നൊബുനാഗാ എന്ന ഭരണാധികാരിയുടെ സേനയിൽ ചേർന്ന ഹിദെയോഷി തന്റെ കാര്യശേഷിയിലൂടെ ഉന്നത സൈനിക പദവിയിൽ എത്തി. യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇദ്ദേഹം പ്രഗല്ഭനായിരുന്നു. നൊബുനാഗാ 1582-ൽ കൊല്ലപ്പെട്ടതോടെ ഹിദെയോഷി ഭരണം കയ്യടക്കി. തന്നോടൊപ്പം നിലകൊണ്ടവരെ ഇദ്ദേഹം ഭരണത്തിൽ പ്രധാന സ്ഥാനങ്ങളിൽ അവരോധിച്ചു.
ഭരണപരിഷ്കാരങ്ങൾ[തിരുത്തുക]
ജപ്പാനിലെ മധ്യ പ്രവിശ്യകൾ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ഭരണം നടത്തി. ഒസാകയിൽ പ്രധാന കോട്ട നിർമിച്ചു. 1582 മുതൽ 1590 വരെ നടത്തിയ നിരവധി യുദ്ധങ്ങളിലൂടെ ജപ്പാനെ ഏകീകൃത ഭരണത്തിൻകീഴിലാക്കുവാൻ കഴിഞ്ഞുവെന്നത് ജപ്പാന്റെ ചരിത്രത്തിൽ ഇദ്ദേഹത്തിനുള്ള പ്രാധാന്യം വർധിപ്പിച്ചു. മധ്യകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന ഫ്യൂഡൽ കൃഷിക്കാരുടെ മുന്നേറ്റവും തത്ഫലമായുണ്ടായ അരാജകത്വവും തുടർന്നുണ്ടാകാതിരിക്കുവാനായി അവരുടെ പക്കലുള്ള ആയുധങ്ങൾ കണ്ടുകെട്ടാൻ ഇദ്ദേഹം നടപടിയെടുത്തു. കൃഷിക്കാരെയും യോദ്ധാക്കളെയും തമ്മിൽ വേർതിരിക്കുകയും ഓരോ വിഭാഗവും അവരവരുടെ മേഖലയിലെ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങിനിന്നാൽ മതിയെന്ന് നിഷ്കർഷിക്കുകയും ചെയ്തു. കൊറിയയെ കീഴടക്കുവാനായി 1592-ലും 1597-ലും ഇദ്ദേഹം യുദ്ധം ചെയ്തു. രണ്ടാമത്തെ യുദ്ധം നടന്നുകൊണ്ടിരിക്കെ ഹിദെയോഷി 1598 സെപ്റ്റംബറിൽ മരണമടഞ്ഞു.
അവലംബം[തിരുത്തുക]
- http://www.britannica.com/EBchecked/topic/601340/Toyotomi-Hideyoshi
- http://www.samurai-archives.com/hideyoshi.html
- http://asianhistory.about.com/od/profilesofasianleaders/a/hideyoshibio.htm
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തൊയൊത്തോമി ഹിദെയോഷി (1537 - 98) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |