തൃപ്പേക്കുളം അച്യുതമാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃപ്പേക്കുളം അച്യുതമാരാർ
തൃപ്പേക്കുളം അച്യുതമാരാർ .png
തൃപ്പേക്കുളം അച്യുതമാരാർ
ജനനം(1921-12-00)ഡിസംബർ 0, 1921 invalid month invalid day
തൃശ്ശൂർ, കേരളം
മരണം2014 മാർച്ച് 15
തൃശ്ശൂർ
ദേശീയതഇന്ത്യൻ
തൊഴിൽചെണ്ട
തിമില
ഇടയ്ക്ക
പാണി
കൊട്ടിപ്പാടിസേവ
തകിൽ

ചെണ്ട, തിമില, ഇടയ്ക്ക, പാണി, കൊട്ടിപ്പാടിസേവ, തകിൽ ഇവയിലെല്ലാം ഒരേപോലെ പ്രാഗല്ഭ്യം തെളിയിച്ച കലാകാരനായിരുന്നു 'മേളകുലപതി' തൃപ്പേക്കുളം അച്യുതമാരാർ (1921 - 15 മാർച്ച് 2014). കേരളത്തിലെ പ്രധാന മേളങ്ങളിലെയെല്ലാം പ്രമാണക്കാരനായിരുന്നു. [1] [2] [3] പാരമ്പര്യ സംഗീതത്തിലെ മികവിന് 2011 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിനടുത്ത് തൃപ്പേക്കുളത്ത് മാരാത്ത് പാപ്പമാരാസ്യാരുടേയും സീതാരാമൻ എമ്പ്രാന്തിരിയുടേയും മകനായി ജനിച്ചു. നെല്ലിക്കൽ നാരായണപ്പണിക്കരിൽ നിന്ന് തകിലിന്റെയും അന്നമനട പരമേശ്വരമാ മരാരിൽനിന്ന് ചെണ്ട, തിമില,ഇടയ്ക്ക എന്നിവയും പഠിച്ചു. തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടിയുടെ മേളക്കാരനായിരുന്നു. തൃപ്പൂണിത്തുറ ഉത്സവത്തിന് 16 കൊല്ലം മേളപ്രമാണിയായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (2011)
 • പല്ലാവൂർ പുരസ്‌കാരം
 • കേരള സംഗീത നാടക അക്കാദമി അവാർഡ് (1997)
 • മേളചക്രവർത്തി പുരസ്‌കാരം
 • വലയാധീശ്വരപ്രസാദം
 • വാദ്യകലാരത്‌നം ബഹുമതി
 • കലാചാര്യ പുരസ്‌കാരം
 • കലാമണ്ഡലത്തിന്റെ മേളാചാര്യ പുരസ്‌കാരം

അവലംബം[തിരുത്തുക]

 1. "മേള കുലപതി തൃപ്പേക്കുളം അച്യുതമാരാർ അന്തരിച്ചു". മാതൃഭൂമി. 2014 മാർച്ച് 15. ശേഖരിച്ചത് 2014 മാർച്ച് 15.
 2. "തൃപ്പേക്കുളം അച്യുതമാരാർക്ക് അന്ത്യാഞ്ജലി". മാതൃഭൂമി. 2014 മാർച്ച് 17. ശേഖരിച്ചത് 2014 മാർച്ച് 17.
 3. "തൃപ്പേക്കുളം അച്യുതമാരാർക്ക് അന്ത്യാഞ്ജലി". മാധ്യമം. 2014 മാർച്ച് 17. ശേഖരിച്ചത് 2014 മാർച്ച് 17.